” തത് ത്വം അസി ” നൃത്ത സംഗീdത ആൽബം റിലീസ്

ദുർഗ്ഗ പ്രോഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന
“തത് ത്വം അസി” എന്ന നൃത്ത സംഗീത ആൽബം പ്രശസ്ത ചലച്ചിത്ര താരം മാലാ പാർവ്വതി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസായി.
കർണ്ണാടക സംഗീത ത്രിമുർത്തികളിൽ പ്രധാനിയായ ശ്രീ മുദ്ദുസ്വാമി ദിക്ഷിതർ രചിച്ച കുമുദക്രിയ രാഗത്തിലെ “അർദ്ധനാരീശ്വരം ആരാധയാമി… ” എന്ന കൃതിയാണ് ഈ ആൽബത്തിന്റെ ആധാരം.
“ശിവനും പാർവ്വതിയും കൂടിച്ചേരുമ്പോൾ അത്‌ അജയ്യശക്തിയായി മാറുന്നു” എന്ന ഹൈന്ദവ സങ്കല്പത്തെ ആധാരപ്പെടുത്തി, ‘ട്രാൻസ്ജെൻഡേഴ്സ്’ എന്ന മഹത്വപൂർണ്ണമായ ആശയം ‘തത് ത്വം അസി’യിലൂടെ അവതരിപ്പിക്കുന്നു.
പാലക്കാട്‌ ചെമ്പൈ മെമ്മോറിയൽ ഗവണ്മെന്റ് മ്യൂസിക് കോളേജിലെ മൃദംഗവിഭാഗം അദ്ധ്യാപകനായ ഡോക്ടർ അനീഷ്‌കൃഷ്ണ കുട്ടംപേരൂരിന്റെ ആശയത്തിന് ശ്രീ അഭിരാം രമേശ്‌ സംവിധാനം നിർവ്വഹിക്കുന്നു.
തിരുവനന്തപുരം ‘മിഥിലാലയ’ നൃത്തവിദ്യാലയത്തിലെ അദ്ധ്യാപികയായ, പ്രശസ്ത നർത്തകി വി മൈഥിലി ടീച്ചറാണ് കൊറിയോഗ്രാഫി നിർവഹിക്കുന്നു.
പ്രശസ്ത ചലച്ചിത്ര താരം ദേവകി രാജേന്ദ്രൻ, വിധുൻ കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ആൽബത്തിൽ, തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളേജിലെ സംഗീതവിഭാഗം അദ്ധ്യാപിക വിനീത ഗാനം ആലപിക്കുന്നു.മ്യൂസിക് പ്രോഗ്രാമിംങ്-ആനന്ദ് ആർ ജയറാം,
ഛായാഗ്രഹണം-ജോസഫ് രാജു തടത്തിൽ.
ആൽബത്തിന്റ എച്ച്ഡി ക്വാളിറ്റിയിൽ ഫുൾ വീഡിയോ വിനീതയുടെ യൂട്യൂബ് പേജിൽ ലഭ്യമാണ്

Related posts

Leave a Comment