Connect with us
top banner (3)

News

തർതീൽ : ഖുർആൻ ഫിയസ്റ്റ ഗ്രാൻഡ് ഫിനാലെ,ജിദ്ദ നോർത്ത് സോൺ ജേതാക്കൾ .

നാദിർ ഷാ റഹിമാൻ

Published

on

ഖമീസ് മുഷൈത് : രിസാല സ്റ്റഡി സർക്കിൾ പ്രവാസി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വേണ്ടി സംഘടിപ്പിച്ച തർതീൽ-23ന്റെ ആറാം എഡിഷൻ നാഷണൽ ഗ്രാൻഡ് ഫിനാലെ സമാപിച്ചു.

ഖമീസ് മുശൈതിൽ നടന്ന സൗദി വെസ്റ്റ് നാഷണൽ മത്സരത്തിൽ 63 പോയിൻറ് നേടി ജിദ്ദ നോർത്ത് സോൺ ജേതാക്കളായി 58 പോയിൻറ് നേടി ജിദ്ദ സിറ്റി സോൺ രണ്ടാം സ്ഥാനവും 55 പോയിൻറ് നേടി മദീന സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മാനവകുലത്തെ വിസ്മയവഹമായ വിധത്തിൽ മാറ്റിമറിച്ച വിശുദ്ധ ഖുർആനിൻറെ ആശയവും സന്ദേശവും പഠിക്കാനും പ്രചരിപ്പിക്കാനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തിൽ യൂണിറ്റ് ,സെക്ടർ, സോൺ ഘടകങ്ങളിലെ മത്സരങ്ങൾ പൂർത്തിയാക്കി വിജയികളായ 9 സോണുകളിൽ നിന്നുമുള്ള മത്സരാർത്ഥികളാണ് ജൂനിയർ, സീനിയർ,ഹാഫിള് സീനിയർ,സെക്കൻഡറി,ഹാഫിള് സെക്കൻഡറി, സൂപ്പർ സീനിയർ, ഹാഫിള് സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി നാഷണൽ തലത്തിൽ മത്സരിച്ചത്.

അഫ്സൽ സഖാഫി ചാലിയം അധ്യക്ഷത വഹിച്ച ഉദ്‌ഘാടന സമ്മേളനം അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി ഉദ്ഘാടനം ചെയ്തു.ഷെയ്ഖ് മുഹമ്മദ് അലി അൽഹാസ്സൻ മുഖ്യ അതിഥിയായിരുന്നു. ഇബ്രഹിം സഖാഫി പ്രാർഥന നടത്തി. സ്വാഗത സംഘം സെക്രട്ടറി അബ്ദുസലാം കുറ്റിയാടി സ്വാഗതവും, ഹനീഫ ഹിമമി നന്ദിയും പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

തർതീൽ-23 ന്റെ സമാപന സംഗമം സ്വാഗത സംഘം ചെയർമാൻ മഹ്മൂദ് സഖാഫി അധ്യക്ഷത വഹിച്ചു. ഒ ഐ സി സി സൗത്ത് റീജിയൻ പ്രസിഡന്റ് അഷറഫ് കുറ്റിച്ചാൽ ഉദ്ഘാടനം ചെയ്തു. മൻസൂർ ചുണ്ടമ്പറ്റ സന്ദേശ പ്രഭാഷണം നടത്തി. സാദിഖ് ചാലിയാർ വിജയികളെ പ്രഖ്യാപിച്ചു.
നൗഫൽ എറണാകുളം, അബ്ദുൾ റസാഖ് കിനാശേരി, ഇബ്റാഹീം പട്ടാമ്പി , മുജീബ് ചടയമംഗലം, ഉണ്ണീൻ കുട്ടി ഹാജി, മുസ്തഫ സനാഫ, സൈനുദീൻ അമാനി, ത്വൽഹത് കൊളത്തറ,സൽമാൻ വെങ്ങളം,റഷീദ് പന്തല്ലൂർ, Dr മുഹ്സിൻ, തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുൽ റഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി, ശാഹുൽ മാസ്റ്റർ അവാർഡ് വിതരണം നടത്തി. സൗദി വെസ്റ്റ് നാഷനൽ കലാലയം സെക്രട്ടറി സദഖത്തുള്ള സ്വാഗതവും സംഘടന സെക്രട്ടറി നിയാസ് കാക്കൂർ നന്ദിയും പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

National

കോൺ​ഗ്രസ് എംഎൽഎ പി എൻ പാട്ടീൽ അന്തരിച്ചു

Published

on

കാർവീർ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ പി, എൻ പാട്ടീൽ അന്തരിച്ചു. അപകടത്തെ തുടർന്നാണ് മരണപ്പെട്ടത്. അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു അ​ദ്ദേഹത്തിൻ്റെ നില ബു​ധനാഴ്ച്ച രാവിലെയോടെ വീണ്ടും വഷളാവുകയായിരുന്നു. കോലാപൂർ ജില്ലയിലെ കോൺ​ഗ്രസ് പ്രസിഡൻ്റ് കൂടിയായിരുന്നു അ​ദ്ദേഹം.

Continue Reading

Death

വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ നൽകിയില്ല: കടലില്‍ ചാടി 14 കാരി മരിച്ചു

Published

on

കൊല്ലം: കടലില്‍ ഇറങ്ങിയ വിദ്യാര്‍ഥിനി മരിച്ചു. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന മറ്റൊരുകുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയുടെ മൃതദേഹമാണ് കരയില്‍ അടിഞ്ഞത്. മറ്റേ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിൽ തുടർന്ന് പിണങ്ങിയിറങ്ങിയതാണ് കാരണമെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്.രണ്ട് കുട്ടികള്‍ കടലിലേക്ക് ഇറങ്ങിപ്പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Continue Reading

Kerala

ഈ വർഷം തന്നെ ഐടി പാർക്കിൽ മദ്യം; തീരുമാനം പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന്

Published

on

തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള സർക്കാർ നിർദേശങ്ങൾ നിയമസഭാ സബ്ജക്ട് കമ്മിറ്റി ചില ഭേദ​ഗതികളോടെ അംഗീകരിച്ചു തിരിച്ചയച്ചു. ലൈസൻസ് നൽകുന്നതിനായി പുതിയ നിർദേശങ്ങൾ സബ്ജക്‌ട് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. എക്‌സൈസ്‌ നിയമവകുപ്പുകള്‍ ചർച്ച നടത്തിയ ശേഷം പുതിയ ചട്ടങ്ങൾ പുറത്തിറക്കും.

അംഗീകാരം ലഭിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം
പിന്‍വലിച്ചശേഷം മദ്യ വിതരണം ആരംഭിക്കും. ഭാവിയില്‍ പാര്‍ക്കുകളില്‍ വെവ്വേറെ ലൈസന്‍സ് നല്‍കേണ്ടി വരുമെന്ന പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് നിയമസഭ സമിതിയുടെ തീരുമാനം. ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് എഫ്‌എല്‍ 4 സി എന്ന പേരില്‍ പുതിയ ലൈസന്‍സ് നല്‍കാനാണു തീരുമാനം. ലൈസന്‍സ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ഐ ടി പാര്‍ക്ക് നേരിട്ടോ, പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ നടത്തിപ്പിന് അനുമതിനൽകും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured