Connect with us
48 birthday
top banner (1)

Kerala

ഭരണ തലവന് പോലും പുറത്ത് ഇറങ്ങാനാവാത്ത രീതിയിൽ ക്രമസമാധാനം തകർന്നുവെന്ന്; രമേശ് ചെന്നിത്തല

Avatar

Published

on

കേരള പോലീസ് വന്ധീകരിക്കപ്പെട്ടു

Advertisement
inner ad

തിരു: കേരളത്തിലെ ഭരണ തലവന്പോലും പുറത്ത് ഇറങ്ങാനാവാത്ത രീതിയിൽ ക്രമസമാധാനം തകർന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .ഗുണ്ടകൾക്കും സാമൂഹിക വിരുദ്ധരെയും പ്രോത്സാഹിപ്പിക്കുന്ന പിണറായുടെ നിലപാടാണ് നാടിനെ ഈ അവസ്ഥയിലെത്തിച്ചത്. മുഖ്യമന്ത്രിക്ക് ഗവർണ്ണറേടുള്ള
വൈരാഗ്യം തീർക്കാൻ ഇത്തരത്തിൽ സ്വന്തം പാർട്ടി യിലെ സാമൂഹിക വിരുദ്ധരെ ഇറക്കിയത് തരംതാഴ്ന്ന നടപടിയായിപ്പോയി. ഗവർണ്ണർ തെറ്റായ തീരുമാനങ്ങൾ എടുത്താൽ അതിനെ നേരിടുന്നതിന് വ്യവസ്ഥാപിത മാർഗ്ഗം സ്വികരിക്കുന്നതിനു പകരം ഇത്തരം നാണം കെട്ട രീതി ഒരു സർക്കാരിനും ചേർന്നതല്ല.സംസ്ഥാനത്ത് ഭരണസ്തംഭനത്തിന് പുറമേ
ക്രമസമാധാനനിലയും പൂർണ്ണമായും തകർന്നു .
കോടികൾ പൊടിച്ച് നടത്തുന്ന പിണറായുടെ സുരക്ഷ ഇപ്പോൾ ക്രിമിനലുകൾ ഏറ്റെടുത്തിരിക്കുകയാണ്. ആ ക്രിമിനലുകളെ വെച്ച് കോൺഗ്രസ് പ്രവർത്തകരെ കൈകാര്യം ചെയ്യാമെന്ന പിണറായിയുടെ മോഹം കൈയ്യിൽ വെച്ചാൽ മതി.
കേരളത്തിൻ്റെ ഭരണ തലവനായ ഗവർണ്ണർക്ക് പോലും സുരക്ഷ ഒരുക്കാൻ കഴിയാത്ത രീതിയിൽ കേരള പോലീസ് വന്ധീകരിക്കപ്പെട്ടെന്ന് ചെന്നിത്തല പറഞ്ഞു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

കോളേജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് പണം നൽകിയില്ല, എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ വളഞ്ഞിട്ട് മർദ്ദിച്ച് ഏരിയാ നേതാക്കള്‍

Published

on

കണ്ണൂർ: പയ്യന്നൂരിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ മർദിച്ച്‌ ഏരിയാ നേതാക്കള്‍. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് മർദിച്ചത്.കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് ഏരിയാ കമ്മിറ്റി നേതാക്കളുടെ മര്‍ദ്ദനമേറ്റത്. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പറയുന്നത്. യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ നിന്നും പുറത്തിറക്കിയാണ് യൂണിറ്റ് സെക്രട്ടറിയെ വരാന്തയിലിട്ട് മര്‍ദ്ദിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നേതാക്കള്‍ വളഞ്ഞിട്ട് മര്‍ദിച്ചെന്നുമാണ് ആരോപണം.

അക്ഷയ് മോഹനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കോളജ് ചെയര്‍മാന് നേരെയും എസ്‌എഫ്‌ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായെന്ന് പരാതിയുണ്ട്. അതേസമയം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പടെ പുറത്തുവന്നതോടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.

Advertisement
inner ad
Continue Reading

Kerala

പൊതുവിപണിയെക്കാൾ മൂന്ന് ഇരട്ടി പണം നൽകി പിപിഇ കിറ്റ് വാങ്ങി; കൊവിഡ് കാലത്ത് ആരോഗ്യവകുപ്പിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്

Published

on

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കാലത്ത് സംസ്ഥാന സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നടത്തിയത് തീവെട്ടിക്കൊള്ളയാണെന്ന പ്രതിപക്ഷ ആരോപണം ശരിവെച്ച് സിഎജി റിപ്പോർട്ട്. മഹാമാരിക്കാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ 10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സർക്കാരിന് ഇതിലൂടെ ഉണ്ടായെന്നും പൊതുവിപണിയെക്കാൾ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോ‍ർട്ടിൽ വ്യക്തമാക്കുന്നു.

കെകെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാൻ ഫാർമ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നുമാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സർക്കാർ നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കിറ്റുകൾ നൽകാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ സ്ഥിരം വിതരണക്കാരായ 3 പേരുൾപ്പെടെ നാല് സ്ഥാപനങ്ങൾ തയ്യാറായി നിൽക്കെയാണ് ഉയര്‍ന്ന നിരക്കിൽ ഓർഡര്‍ നൽകിയത് എന്നത് അടക്കം വിവരങ്ങൾ സര്‍ക്കാരിനെ നേരത്തെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു.

Advertisement
inner ad
Continue Reading

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും ഇ.ഡി കണ്ടുകെട്ടി

Published

on

തൃശ്ശൂർ: സിപിഎം നിയന്ത്രണത്തിനുള്ള കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി ഇ.ഡി (എൻഫോസ്മെന്റ് ഡയറക്ടറേറ്റ്) കണ്ടുകെട്ടി. ഇഡി കൊച്ചി യൂണിറ്റിന്റേതാണ് നടപടി. ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് അന്വേഷണസംഘം അറിയിച്ചു.
കരുവന്നൂരില്‍ ബാങ്കിന്‍റെ അധികാര പരിധിക്ക് പുറത്ത് നിരവധി പേര്‍ക്ക് വായ്പ അനുവദിച്ചിരുന്നു. അവയില്‍ പലതിലും വായ്പയേക്കാള്‍ മൂല്യം കുറഞ്ഞ സ്വത്തുക്കളാണ് ഈടായി കാണിച്ചിരുന്നത്. ഇവരില്‍ പലരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ നേരത്തെ തന്നെ ഇഡി തുടങ്ങിയിരുന്നു.

Continue Reading

Featured