Kerala
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് ഐ. ജി ഗുഗുലോത്ത് ലക്ഷ്‌മൺ
കൊച്ചി: സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് ഐ. ജി ഗുഗുലോത്ത് ലക്ഷ്‌മൺ. ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ആരോപണം. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മൺ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഹൈക്കോടതി പല ആർബിട്രേറ്റർമാർക്ക് പരിഹരിക്കാൻ നൽകുന്ന തർക്കങ്ങൾ പോലും പരിഹരിക്കുന്നത് ഈ അതോറിറ്റിയാണ്. മോൻസൺ കേസിൽ തനിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത നിയമവിരുദ്ധമായ നടപടികളിൽ പോലും ഈ അദൃശ്യ കരങ്ങളുടെയും ഭരണഘടനാതീതമായ ബുദ്ധിയുടെയും ഇടപെടലാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
Thiruvananthapuram
മെഴുക് തിരി തെളിയിച്ച് പ്രതിഷേധിച്ചു
ജഗതി,മേലാറന്നൂർ രാജീവ് നഗർ ഗവ:ക്വോർട്ടേഴ്സിൽ അഞ്ഞൂറോളം കുടുംബങ്ങളെ ഇരുട്ടിലാക്കി മാസങ്ങളായി ഹൈമാസ്റ്റ്ലൈറ്റ് പ്രവർത്തിക്കുന്നില്ല.
പൊതു ജനങ്ങൾ കടന്ന് പോകുന്ന റോഡിലെ പ്രധാന ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റാണ് മാസങ്ങളായി പണിമുടക്കിയിരിക്കുന്നത്.
ബന്ധപ്പെട്ട അധികൃതരെ നിരവധി തവണ അറിയിച്ചിട്ടും
പരിഹാരമുണ്ടാകുന്നില്ല.
ജോലി കഴിഞ്ഞ് രാത്രി സമയത്തും കാൽനടയായി ക്വോർട്ടേഴ്സിൽ എത്തുന്നവർക്കും പഠനത്തിനായി പുറത്ത് പോയി വരുന്ന കുഞ്ഞുക്കൾക്കും വെളിച്ചമില്ലായ്മ രാത്രി യാത്രയെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
രാത്രികാലങ്ങളിൽ കോർട്ടേഴ്സുകൾ കുത്തി തുറന്ന് മോഷണം, വാഹന മോഷണം,ഇന്ധന മോഷണം, ടൂവീലറുകളുടെ പാട്ട്സ് മോഷണം എന്നിവ ഇരുട്ടിന്റെ മറവിൽ സ്ഥിരമായിരിക്കുകയാണ്. നിരവധി പരാതികളും കേസുകളും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നടപടികളിലാണ്.
ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന യോഗ്യമാക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് രാജീവ് നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു.
KPCC മുൻ എക്സിക്യൂട്ടീവ് അംഗവും നേമം യു.ഡി.എഫ് ചെയർമാനുമായ
ശ്രീ: കമ്പറ നാരാണൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ: ജോർജ്ജ് ആന്റണി അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ സെക്രട്ടറി ആർ.റാഷിദ സ്വാഗതം ആശംസിച്ചു.
കോൺഗ്രസ് പാളയം ബ്ലോക്ക് പ്രസിഡന്റ് ആർ.ഹരികുമാർ, മണ്ഢലം പ്രസിഡന്റ് ശ്രീ:രഘുനാഥൻ നായർ, അസോസിയേഷൻ ഭാരവാഹികളായ അനിത വി.എ, മഹേശ്വരി.എ, വിനോദ് കുമാർ, കെ.ആർ രാജു സന്തോഷ്കുമാർ.എസ്, ശ്രീദേവി. കെ.സി, അബ്ദുൽ നാസർ, മോഹനൻ എന്നിവർ സംസാരിച്ചു.
Kerala
ഉപതെരഞ്ഞെടുപ്പ്; ചേലക്കര നിയോജകമണ്ഡലത്തിൽ 13ന് പൊതുഅവധി
തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിവസമായ നവംബര്‍ 13 ന് ചേലക്കര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു.ചേലക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെറുതുരുത്തി, ചേലക്കര നിയമസഭാമണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ നവംബര്‍ 12 നും അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
Kerala
ബിജെപി-സിപിഎം ബാന്ധവം തുറന്നുകാട്ടി കൊടകര മാജിക്
പാലക്കാട്: അർദ്ധരാത്രിയുടെ മറവിൽ കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ സിപിഎം-ബിജെപി തിരക്കഥയിൽ തയ്യാറാക്കിയ റെയ്ഡ് നാടകത്തിന്റെ അജണ്ട തുറന്നുകാട്ടി ‘കൊടകര മാജിക്’. പാലക്കാട് കോട്ടമൈതാനിയിൽ യുഡിവൈഎഫിന്റെ നേതൃത്വത്തിൽ നടത്തിയ മാജിക് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. മജീഷ്യൻ ചെർപ്പുളശ്ശേരി മുസ്തഫയാണ് മാജിക് അവതരിപ്പിച്ചത്. നീലനിറത്തിലുള്ള ട്രോളി ബാഗ് പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു മാജിക് അവതരണം. ചുവപ്പും കാവിയും നിറത്തിലുള്ള തുണികൾ ഒരുമിച്ച് ട്രോളിയിലേക്ക് ഇട്ടശേഷം രണ്ടുംകൂടി ഒന്നായി മാറുന്ന തരത്തിലുള്ള മാജിക് അവതരണമാണ് നടത്തിയത്. യുഡിവൈഎഫ് ജില്ലാ ചെയർമാൻ കെ എസ് ജയഘോഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, നേതാക്കളായ അബ്ദുൽ റഷീദ് വിപി, പി റംഷാദ്, ഗഫൂർ കോൽകളത്തിൽ, സി വിഷ്ണു, ഷഫീക്ക് അത്തിക്കോട്, എസ് ശരത്,ജിതേഷ് നാരായണൻ, നിഖിൽ കണ്ണാടി, അജാസ് കുഴൽമന്ദം എന്നിവർ സംസാരിച്ചു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login