Connect with us
48 birthday
top banner (1)

Kuwait

ഭരണ സ്വാധീനത്താൽ എതിരാളികളെ മായ്ച്ചു കളയാമെന്നത് വ്യാമോഹം മാത്രം : ബി ആർ എം ഷെഫീർ

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : നൂറു വര്ഷം കൊണ്ട് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാമെന്ന ആർ എസ എസ്സിന്റെ സ്വപനം ഇന്ത്യാ രാജ്‌ജ്യത്ത് നടക്കാൻ പോവുന്നില്ല. സ്വാതന്ത്ര്യ സമര പാരമ്പരകളിലും രാഷ്ട്ര പുനർ നിർമ്മാണത്തിലും ആവേശോജ്വലമായ നേതൃത്വം നൽകിയ രാഷ്ട്ര പുരുഷന്മാരുടെ സ്മാരകങ്ങൾ തകർക്കാനോ അവക്ക് സംഘ് പരിവാർ നേതാക്കളുടെ പേരുകൾ നാമകരണം ചെയ്യാനോ സാധിച്ചേക്കാം. എന്നാൽ ജനമനസ്സുകളിൽ നിന്നും രാഷ്ട്ര പുരുഷന്മാരുടെ പേരുകൾ മായ്ച്ചു കളയുക അസാധ്യമാണെന്ന് കെപിസിസി സെക്രട്ടറി ശ്രീ ബി ആർ എം ഷെഫീർ പറഞ്ഞു. എഴുപത്തിഎട്ടിൽ ശ്രീമതി ഇന്ദിര ഗാന്ധിയെ വേട്ടയാടിയതിനു സമാനമായ വേട്ടയാടലാണ് ഇപ്പോൾ ശ്രീ രാഹുൽ ഗാന്ധിക്കെതിരെയും നടത്തിക്കൊണ്ടിരിക്കുന്നത്. അന്ന് ശ്രീമതി ഗാന്ധി എപ്രകാരം തിരിച്ചുവന്നുവോ അതിലും വേഗതയിൽ ശ്രീ രാഹുൽ ഗാന്ധി ഇന്ത്യൻ ജനാധിപത്യത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കയാണ്. എത്രമാത്രം അദ്ദേഹത്തെ വേട്ടയാടുന്നോ അതിലേറെ അദ്ദേഹം ഇന്ത്യയിലെ സാധാരണക്കാരായ ജനമനസ്സുകളിൽ കുടിയേറിക്കൊണ്ടിരിക്കയാണ് .

കുവൈറ്റ് ഓഐസിസി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തലസ്ഥാന സന്ധ്യ 2023 കഴിഞ്ഞ ദിവസം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ മുഖ്യാഥിതിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശ്രീ ബി ആർ എം ഷഫീർ. കേരളത്തിലേക്ക് വന്നാൽ ഭരണത്തിൽ സർവത്ര അഴിമതിയും സ്വജനപക്ഷപാതവും നടമാടുകയാണ് . എസ എഫ് ഐ നേതാക്കളുടെ പേരെടുത്തു പറഞ്ഞ് അദ്ദേഹം കളിയാക്കി. കെപിസിസി പ്രസിഡണ്ട് ശ്രീ സുധാകരനെതിരെ നടക്കുന്നത് വില കുറഞ്ഞ തന്ത്രങ്ങളാണ്. ഇതുകൊണ്ടൊന്നും ശ്രീ സുധാകരനെയോ മറ്റു നേതാക്കളെയോ കോൺഗ്രസ്സ് പ്രവർത്തകരെയോ അടക്കി ഇരുത്താമെന്നു കരുതരുത്. യു ഡി എഫിന്റെ കഴിഞ്ഞ കാലത്തേ ചില ഒത്തു തീർപ്പു രാഷ്ട്രീയത്തിന് കോൺഗ്രസ്സ് പ്രവർത്തകർ വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. നമുക്ക് അധികാരം കിട്ടുമ്പോൾ ഇതിനെല്ലാം എണ്ണിഎണ്ണി മറുപടി പറയിപ്പിക്കേണ്ടിവരും എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം പ്രവർത്തകർ വികാരവായ്പോടെയാണ് എതിരേറ്റത്.

Advertisement
inner ad

ഒഐസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ ബി വിധു കുമാറിന്റെ അധ്യക്ഷതയിൽ നടന്ന തലസ്ഥാന സന്ധ്യ – 2023 നാഷണൽ പ്രസിഡൻറ് ശ്രീ വർഗീസ് പുതുക്കുളങ്ങര അശമസ പ്രസംഗം നടത്തി. നാഷണൽ കമ്മറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എസ് പിള്ള, തിരുവനന്തപുരം ജില്ലയുടെ ചാർജുള്ള സെക്രട്ടറി ജോയി കരുവാളൂർ എന്നിവരും സംസാരിച്ചു. ഇതര ഒഐസിസി നേതാക്കളും ജില്ലാ – പോഷക സംഘടനാ ഭാരവാഹികളും ഉൾപ്പെടെ വൻ ജനാവലി സന്നിഹിതരായിരുന്നു. തിരുവനന്തപുരം ജില്ലാ ജന. സെക്രട്ടറിയുടെ ചാർജ്ജ് വഹിക്കുന്ന ഔസേപ്പ് ലീൻ സ്വാഗതവുംപ്രോഗ്രാം കൺവീനർ എഡിസൺനന്ദിയും അറിയിച്ചു. ഗംഭീരമായ കല പരിപാടികളും അരങ്ങേറി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കെ കെ എം എ അവാർഡ് ദാന – അനുമോദന സദസ്സ് സംഘടിപ്പിച്ചു

Published

on

കുവൈത്ത് സിറ്റി : പുതിയ ലോകത്തിന്റെ പരിചേദമാണ് സോഷ്യൽ മീഡിയ. നന്മകളും, തിന്മകളും നിയന്ത്രിക്കുന്നതിലെ വിജയത്തെ സ്വായത്തമാക്കുവാൻ സാധിച്ചാൽ മാത്രമേ ഈ കാലത്തെ അതിജീവിക്കുവാൻ സാധിക്കു. കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനു മോദനവും, മോട്ടി വേഷൻ ക്ലാസും ഉത്ഘാടനം ചെയ്തു കൊണ്ട് കൊയിലാണ്ടി മുൻസിപ്പൽ കൌസിലർ അബ്ദുൽ അസീസ് മാസ്റ്റർ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി മദ്രസത്തുൽ ബദരിയാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹാഷിം തങ്ങൾ ഖിറാഅത്ത് നടത്തി. യു എ ബക്കർസ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം കെ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. സാബു കീഴരിയൂർ (റിട്ടേ : സബ്ബ് ഇൻസ്പക്ടർ) ഡോ. ഇസ്മയിൽ മരിതേരി) എന്നിവർ മോട്ടിവേഷൻ ക്ലാസ്സ്‌ നിയന്ത്രിച്ചു. പ്രമുഖ വാഗ്മി ശുഹൈൽ ഹൈതമി (പ്രിൻസിപ്പൾ ദഅവാ കോളേജ്) ഉൽബോധന ക്ലാസ് നടത്തി.

കെ കെ എം എ സംസ്ഥാന പ്രസിഡന്റ്‌ കെ.കെ അബ്ദുള്ള, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് മേലടി, ഇ കെ. അബുള്ള, പ്രമുഖ എഴുത്ത്കാരൻ നജീബ് മൂടാടി, ടി.എം. ഇസ്ഹാഖ് (കണ്ണൂർ ജില്ലാ പ്രസിഡണ്ട്), കെ.പി. അഷ്റഫ്, ഫർവാനിയ സോൺ വർക്കിംഗ്‌ പ്രസിഡന്റ്‌ മൊയ്തീൻ കോയ, സോൺ വൈസ് പ്രസിഡന്റ്‌ സാബിർ മുമ്മദ്, പി.കെ. കുട്യാലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബഷീർ അമേത്ത് ബഷീർ നന്ദി പറഞ്ഞു കോഴിക്കോട് ജില്ലാ നേതാക്കളായ മാമുക്കോയ അബ്ദുകുറ്റിച്ചിറ, യുസഫ്, മമ്മൂട്ടി എന്നിവർ നേതൃത്വം നൽകി.

Advertisement
inner ad
Continue Reading

Kuwait

സഹപ്രവർത്തകരുടെമക്കൾക്ക് ആദരവേകികുവൈറ്റ് തൃക്ക രിപ്പൂർ കെ.എം.സി.സി.

Published

on

കുവൈറ്റ് സിറ്റി : സഹ പ്രവർത്തകരുടെ മക്കൾക്ക് ആദരം നൽകി കുവൈത്ത് തൃക്കരിപ്പൂർ കെ.എം.സി.സി. മണ്ഡലം കമ്മിറ്റി. എസ്.എസ്.എൽ. സി., പ്ലസ് – ടു പരീക്ഷകളിൽ വിജയം നേടിയ കുവൈത്ത് കെ.എം.സി.സി മെമ്പർമാരുടെ മക്കളെ ആദരിക്കാൻ ഇൻസ്പെയർ 2k24 എന്ന പേരിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണ സംഗമം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി. ബഷീർ ഉൽഘാടനം ചെയ്തു. വിജയികൾക്കുള്ള വി.കെ.പി. ഖാലിദ് ഹാജി മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.കെ.പി. ഹമീദലി വിതരണം ചെയ്തു. കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ്ജ് അബ്ദുൾ ഹക്കീം അൽ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ വിദ്യാഭ്യാസ ടെയിനർ ഹഖീം മാസ്റ്റാർമാടക്കാൽ മുഖ്യപ്രഭാഷണം നടത്തി.

Advertisement
inner ad

കുവൈത്ത് കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി മുൻ പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം, മുൻ വൈസ് പ്രസിഡന്റ് പി.എം എച്ച്. അബൂബക്കർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.സി.എ.റഹ്മാൻ, നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ.സി. റഊഫ് ഹാജി, ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്, ട്രഷറർ ലത്തീഫ് നീലഗിരി, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, ലോയേർസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: എം.ടി.പി. എ.കരീം, കുവൈത്ത് കെ.എം.സി.സി. മണ്ഡലം ഭാരവാഹികളായ അമീർ കമ്മാടം, ടി.കെ.സി. സമീർ, അബ്ദുറഹിമാൻ തുരുത്തി, മുഹമ്മദ് തെക്കെകാട്, എ.ജി. അബ്ദുള്ള, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ എൻ.കെ.പി.മുഹമ്മദ് കുഞ്ഞി. പി.കെ.സി. കുഞ്ഞബ്ദുല്ല, എച്ച്.എം. കുഞ്ഞുബ്ദുല്ല, മണ്ഡലം എം.എസ്.എഫ്. ജനറൽ സെക്രട്ടറി ഉസ്മാൻ പോത്താംകണ്ടം, വി.വി.അബ്ദുല്ല ഹാജി, ഒ.ടി. അഹമ്മദ് ഹാജി, ടി.എസ്. നജീബ്, വി.പി.പി. ശുഹൈബ്, പി.കെ.എം. കുട്ടി. കെ.എം. കുഞ്ഞി, ഇ.എം. കുട്ടി ഹാജി, പി.പി.ഇബ്രാഹിം പ്രസംഗിച്ചു.

Continue Reading

Kuwait

വയനാട് അസ്സിസിയേഷൻ അർദ്ധവാർഷിക പൊതുയോഗം

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് വയനാട് അസ്സിസിയേഷന്റെ അർദ്ധവാർഷിക പൊതുയോഗം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ജൂലൈ അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചേർന്നു. മംഗഫ് തീപിടുത്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്പ്രസിഡന്റ് ജിനേഷ് ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മെനീഷ് വാസ് അർദ്ധ വാർഷിക പ്രവർത്തികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അജേഷ് സെബാസ്റ്റ്യൻ അർദ്ധവാർഷിക വരവ് ചിലവ് കണക്കുക ലും അവതരണവും ജോയിന്റ് സെക്രട്ടറി ഷിനോജ് ഫിലിപ്പ് ചാരിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. ഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള പുരസ്‌ക്കര വിതരണവും നടന്നു.

ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ വിവിധ പ്ലാനുകളെ കുറിച് അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. സംഘടനയുടെ നേതൃത്വത്തിൽ നടപ്പിലാക്കാൻ പോകുന്ന സ്വപ്നഗേഹം ഭവനപദ്ധതിയുടെ വിവരങ്ങൾ പ്രസിഡന്റ് അംഗങ്ങൾക്കായി വിശദീകരിക്കുകയും ഈ വർഷത്തെ ഭവനത്തിന് അർഹരായവരെ തിരഞ്ഞെടുക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ജിജിൽ മാത്യു നേതൃത്വം നൽകിയ യോഗം വരുന്ന 6 മാസകാലയളവിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രൂപരേഖ തയ്യാറാക്കി അവസാനിച്ചു.

Continue Reading

Featured