Connect with us
,KIJU

Kerala

താനൂരിലേത് മനുഷ്യ നിർമ്മിത ദുരന്തമെന്നു പ്രതിപക്ഷ നേതാവ്

Avatar

Published

on

മലപ്പുറം: താനൂരിലേത് മനുഷ്യ നിർമ്മിത ദുരന്തമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമവിരുദ്ധ ബോട്ടിന് പിന്തുണ നൽകിയത് ആരെന്ന് അന്വേഷിക്കണമെന്ന് അദ്ദഹം ആവശ്യപ്പെട്ടു. താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
താനൂരിലുണ്ടായത് മനുഷ്യ നിർമ്മിതമായ ദുരന്തമാണ്. ഇത്തരം ദുരന്തങ്ങൾ സംസ്ഥാനത്ത് ഒരിടത്തും ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. ബോട്ടിന് ലൈസൻസുണ്ടോയെന്ന് പോലും ബന്ധപ്പെട്ടവർക്ക് അറിയില്ല. ലൈസൻസുണ്ടെങ്കിൽ പോലും ഒരിടത്തും വൈകിട്ട് ആറ് മണിക്ക് ശേഷം ബോട്ടോടിക്കാൻ അനുവദിക്കാറില്ല. വൈകിട്ട് ഏഴ് മണിക്ക് ശേഷവും വെളിച്ചം പോലും ഇല്ലാത്ത സ്ഥലത്താണ് ബോട്ട് സർവീസ് നടത്തിയത്. മത്സ്യബന്ധന ബോട്ടിനെ യാത്രാ ബോട്ടാക്കി മാറ്റിയതും നിയമാനുസൃതമായല്ല. താനൂരിൽ മാത്രമല്ല കേരളത്തിൽ എല്ലായിടത്തും ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.

അനുവദക്കപ്പെട്ടതിന്റെ ഇരട്ടിയിലധികം ആളുകളാണ് ബോട്ടിൽ കയറിയത്. തേക്കടി, തട്ടേക്കാട് ബോട്ടപകടങ്ങൾ ഉണ്ടായിട്ടും ഇതൊന്നും പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്തത് ദൗർഭാഗ്യകരമാണ്. നിയമവിരുദ്ധമായും ലൈസൻസില്ലാതെയുമാണ് ബോട്ട് സർവീസെന്ന് നാട്ടുകാർ പരാതി പറഞ്ഞിട്ടും അത് പരിശോധിക്കാൻ അധികൃതർ തയാറായില്ല. ഇനിയും ഇത്തരം ദുരന്തങ്ങൾ സംഭവിക്കാമെന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ലൈസൻസുകൾ പരിശോധിക്കാനും ലൈസൻസുള്ളവ നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്നും സുരക്ഷാ സംവിധാനങ്ങൾ ഉണ്ടോയെന്നും അടിയന്തിരമായി പരിശോധിക്കണം. ആരുടെ ശിപാർശയിലാണ് നിയമവിരുദ്ധ സർവീസിന് ഉദ്യോഗസ്ഥർ കണ്ണടച്ചതെന്നും അന്വേഷിക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കെ.എസ്.യു പ്രതിഷേധ കൂട്ടായ്മ നടത്തി

Published

on

ശാസ്താംകോട്ട: പുസ്തകങ്ങളെ കാവിവൽക്കരിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പ്രകീർത്തിച്ച് കലാലയങ്ങളിൽ നരേന്ദ്ര മേഡിയുടെ സെൽഫി പോയിന്റുകൾ സ്ഥാപിക്കാനുള്ള ഉത്തരവിനെതിരെ കെ.എസ്.യു കെ.എസ്.എം.ഡി.ബി. കോളെജ് യൂണീറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കോളജ് യൂണിയൻ ചെയർ പേഴ്സൺ ബി.എസ്. മീനാക്ഷി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. അഭിഷേക് ശിവൻ,അഞ്‌ജന. ആർ. കുമാർ ,എ. അമീറ, അൻവർ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading

Kerala

വിവേകാനന്ദ പുരസ്‌കാരം 9 ന് ചെന്നിത്തല വിതരണം ചെയ്യും

Published

on

കൊല്ലം :വിവിധ മേഖലകളിൽ മികവ് തെളിച്ചവർക്ക് വിവേകാനന്ദ സാംസ്‌കാരിക വേദി നൽകുന്ന പുരസ്‌കാരങ്ങൾ. ഡിസംബർ 9 ന് വൈകിട്ട് 3 ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എം എൽ എ വിതരണം ചെയ്യും..
കൊല്ലം പ്രെസ്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ മങ്ങാട് സുബിൻ നാരായൺ അധ്യക്ഷത വഹിക്കും. സൂരജ് രവി, നൗഷാദ് യൂനുസ്, സജീവ്,ആർ പ്രകാശൻ പിള്ള, എസ് വെങ്കട്ട രമണൻ പോറ്റി, മണക്കാട് സുരേഷ് കുമാർ, പുന്തലത്താഴം ചന്ദ്രബോസ്, ശശി തറയിൽ, എൻ സി രാജു എന്നിവർ സംസാരിക്കും..

Continue Reading

Alappuzha

മറ്റപ്പള്ളിയിലെ മണ്ണെടുപ്പ്: രാപ്പകല്‍ സമരവുമായി യൂത്ത്‌കോണ്‍ഗ്രസ്

Published

onമറ്റപ്പള്ളി: മണ്ണ് സംരക്ഷണത്തിനായി രാപ്പകല്‍ സമരം ഒന്‍പതാം ദിവസം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേത്വീരത്വത്തില്‍ മറ്റപ്പള്ളി മണ്ണ് സമരത്തില്‍ രാപ്പകല്‍ സമരം ജനം ഏറ്റടുക്കുന്നു. ഓരോ ദിവസവും 24 മണിക്കൂര്‍ സമരമാണ് ഇവിടെ നടക്കുന്നത്. ഇന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് റഫീഖ് റിപ്പായി ഉള്‍പ്പെടെയുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു, വിവിധ രാഷ്ട്രീയ സംസ്‌കാരിക സംഘനകള്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയും അഭിവാദ്യചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന്റെ വലിയ ഒരു പിന്തുണയാണ് കഴിഞ്ഞ ദിവസത്തെ സമരത്തിന് കിട്ടിയത് എന്ന് സമര സമതി ഭാരവാഹികള്‍ അഭിപ്രായപെട്ടു.

Advertisement
inner ad
Continue Reading

Featured