Connect with us
head

Cinema

സ്ത്രീപക്ഷ സിനിമയുമായി സജി കെ പിള്ള . തൻമയി ടൈറ്റിൽ , ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്

Avatar

Published

on

            കുടുംബജീവിതത്തിന്റെ സുരക്ഷിതത്വവും തണലും പ്രതീക്ഷിച്ച് ഭർതൃഗൃഹത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന സ്ത്രീ, താൻ ഏറ്റവും അരക്ഷിതയായിരിക്കുന്നത് അവിടമാണന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന അവളുടെ മനോവ്യാപാരങ്ങളിലൂടെയും തുടർന്ന് നടത്തുന്ന പോരാട്ടജീവിതത്തിന്റെയും നേർക്കാഴ്ച്ചയുമായെത്തുന്ന സിനിമയാണ് തൻമയി . തീർത്തുമൊരു സ്ത്രീപക്ഷ സിനിമയായ തൻമയി സംവിധാനം ചെയ്യുന്നത് നവാഗതനായ സജി കെ പിള്ളയാണ്.                          ഉടൻ ചിത്രീകരണമാരംഭിക്കുന്ന തൻമയിയുടെ  ടൈറ്റിൽ , ഫസ്റ്റ്ലുക്ക് പോസ്റ്റർ, എറണാകുളം അബാദ് പ്ളാസ്സയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് റിലീസ് ചെയ്തു.   ടീന ഭാട്യയാണ് നായികയാകുന്നത്. ഒപ്പം ട്രയാത്തലൻ ചാമ്പ്യനും അയൺമാൻ എന്നറിയപ്പെടുകയും ചെയ്യുന്ന  ബിനീഷ് തോമസ്, അലാനി, ബിജു വർഗീസ്, വി കെ കൃഷ്ണകുമാർ , മായ കൃഷ്ണകുമാർ , നൗഫൽഖാൻ , ലേഖ ഭാട്യ, വിജയൻ എങ്ങണ്ടിയൂർ, അനീഷ് മാത്യു എന്നിവരും അഭിനയിക്കുന്നു.           

 ബാനർ – മാർക്ക്സ് പ്രൊഡക്ഷൻസ്, നിർമ്മാണം – മായ കൃഷ്ണകുമാർ , സംവിധാനം – സജി കെ പിള്ള , കഥ, തിരക്കഥ – എൻ ആർ സുരേഷ്ബാബു, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, പശ്ചാത്തലസംഗീതം – കിളിമാനൂർ രാമവർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ലേഖ ഭാട്യ, കല- വിനീഷ് കണ്ണൻ, ചമയം – ദൃശ്യ, ഡിസൈൻസ് – ആനന്ദ് പി എസ് , പി ആർ ഓ -അജയ് തുണ്ടത്തിൽ .

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

‘മിന്നല്‍ ബേസിൽ’ ; മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ് സംവിധായകൻ ബേസിൽ ജോസഫിന്

Published

on


തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ബേസിൽ ജോസഫിന് പുരസ്കാരത്തിളക്കം. സിം​ഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബേസിൽ. ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ഒരുക്കിയ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയുടെ സംവിധാനത്തിനാണ് അംഗീകാരം ലഭിച്ചത്. 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രത്തോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ ബേസിൽ തന്നെയാണ് അം​ഗീകാര വാർത്ത പങ്കുവെച്ചത്
‘2022 ലെ ഏഷ്യൻ അക്കാദമി അവാർഡ്സില്‍ മികച്ച സംവിധായകനായി പ്രഖ്യാപിക്കപ്പെട്ടതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനും ഈ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ അതിലേറെ അഭിമാനമുണ്ട്.’ ബേസിൽ ട്വിറ്ററിൽ കുറിച്ചു.
അഭിനേതാവായും സംവിധായകനായും പ്രേക്ഷക മനസ്സിൽ ഇടം നേടിയ യുവ കലാകാരനുള്ള ജെസിഐ ഇന്ത്യയുടെ അംഗീകാരം ആണ് ഈ പുരസ്കാരം. ഡിസംബർ 27നു നാറ്റ്കോൺ ഉദ്ഘാടന വേദിയിൽ മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ നടന് അവാർഡ് സമ്മാനിക്കും.

Continue Reading

Cinema

തമിഴ് സിനിമാ നടൻ ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു

Published

on

ചെന്നൈ : തമിഴ് ഹാസ്യതാരം ശിവ നാരായണ മൂര്‍ത്തി ( 67 ) അന്തരിച്ചു. ഇന്നലെ രാത്രി 8.30 ന് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ക്കു പിന്നാലെയാണ് മരണം.

Advertisement
head

തഞ്ചാവൂരിലെ പട്ടുകോട്ടൈയ്ക്ക് അടുത്തുള്ള പൊന്നാവരന്‍കോട്ട സ്വദേശിയായ ശിവ നാരായണ മൂര്‍ത്തി അരങ്ങേറ്റം കുറിക്കുന്നത് പൂന്തോട്ടം എന്ന ചിത്രത്തിലൂടെയാണ്. തമിഴ് സിനിമയിലെ ഹാസ്യ രംഗങ്ങളില്‍ വിവേകിനും വടിവേലുവിനുമൊപ്പം നിരവധി വേഷങ്ങൾ ചെയ്ത ശിവ നാരായണ മൂര്‍ത്തി രജനീകാന്ത്, അജിത്ത് കുമാര്‍, വിജയ് എന്നിവരുടെ ചിത്രങ്ങളില്‍ ഉള്‍പ്പടെ 200ല്‍ അധികം സിനിമകളില്‍ വേഷമിട്ടു. വേലായുധം, സ്വാമി, ഉന്നൈ നിനൈത്ത് അങ്ങനെ നിരവധി സിനിമകളിൽ തന്റേതായ അഭിനയ ശൈലി കാഴ്ച വച്ച നടനായിരുന്നു അദ്ദേഹം.

Advertisement
head
Continue Reading

Cinema

സിനിമാ നി‍ര്‍മ്മാതാവ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

Published

on

കൊച്ചി: സിനിമാ നി‍ര്‍മ്മാതാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആ‍ര്‍.ജെ ക്രിയേഷൻസ് സിനിമ നി‍ര്‍മ്മാണ കമ്പനിയുടെ ഉടമയായ ജെയ്സണ്‍ എളംകുളത്തെയാണ് പനമ്പള്ളി നഗ‍ര്‍ സൗത്തിലുള്ള ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ് ജെയ്സണ്‍.

ശൃംഗാരവേലൻ (2013), ഓർമ്മയുണ്ടോ ഈ മുഖം (2014), ജമ്നാപ്യാരി (2015), ലവകുശ (2017) എന്നീ സിനിമകളുടെ നി‍ര്‍മ്മാതാവ് ആണ് ജെയ്സണ്‍ എളംകുളം. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജറായും പ്രവ‍ര്‍ത്തിച്ചിട്ടുണ്ട്.

Advertisement
head
Continue Reading

Featured