Connect with us
head

National

ഹിമാചൽ ജനതയ്ക്ക് നന്ദി: രാഹുൽ ​ഗാന്ധി

Avatar

Published

on

ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് രാഹുൽ ഗാന്ധി എംപി. ഹിമാചലിൽ മികച്ച വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥ പ്രവർത്തനത്തിനും അഭിനന്ദനങ്ങളും അറിയിച്ചു. തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുജറാത്തിൽ കോൺഗ്രസിന് പറ്റിയ തെറ്റുകൾ പരിഹരിച്ച് കഠിനാധ്വാനം ചെയ്ത് തിരിച്ചുവരുമെന്നും രാജ്യത്തിൻറെ ആദർശങ്ങൾക്കായും ജനങ്ങളുടെ അവകാശങ്ങൾക്കായും പോരാടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

ശങ്കരാഭരണത്തിന്റെ ശില്പി കെ.വിശ്വനാഥ് അന്തരിച്ചു

Published

on

തെന്നിന്ത്യൻ ഇതിഹാസ ചലച്ചിത്രം ശങ്കരാഭരണത്തിന്റെ ശില്പി കെ.വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ശങ്കരാഭരണം എന്ന ഒരു സിനിമ കൊണ്ട് തന്നെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിയ ലെജന്റ് എന്ന് വിശേഷിപ്പിക്കാം കെ വിശ്വനാഥനെ. അഞ്ച് തവണ നാഷണൽ അവാർഡിന് അർഹനായ വ്യക്തി കൂടിയാണ് കെ വിശ്വനാഥ്. യാരടി നി മോഹിനി, രാജാപാട്ടൈ, ലിംഗ, ഉത്തമ വില്ലൻ എന്നീ സിനിമകളിൽ കെ വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്. 2016-ൽ ചലച്ചിത്രമേഖലയ്ക്കുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് അദ്ദേഹം അർഹനായി. സിനിമാ ലോകത്തിന് നൽകിയ മാതൃകാപരമായ സംഭാവനകൾക്ക് 7 നന്തി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

Continue Reading

Featured

കേരളത്തിനു വന്ദേഭാരത് ട്രെയ്ൻ അനുവദിച്ചേക്കും

Published

on

ന്യൂഡൽഹി: കേരളത്തിന് പുതിയ ട്രെയിനും ലൈനും അനുവദിച്ചേക്കും. സിൽവർ ലൈനിന് പകരം സബർബൻ മാതൃകയിൽ പുതിയ ലൈനുകൾ പരി​ഗണിച്ചേക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് നാല് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. മണിക്കൂറിൽ 180 കിലോ മീറ്റർ വേ​ഗത്തിൽ ഓടിക്കാൻ കഴിയുന്ന പുതിയ പദ്ധതികളാണ് കേന്ദ്രം പരി​ഗണിക്കുന്നത്.
കേരളത്തിനും വന്ദേഭാരത് ട്രെയ്ൻ കേന്ദ്രം പ്രഖ്യാപിച്ചേക്കും. വന്ദേ ഭാരത് ട്രെയിൻ കേരളത്തിൽ പ്രായോഗികമാകുമെന്ന് ചില കേന്ദ്ര മന്ത്രിമാരും നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം, സിൽവർ ലൈൻ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചിരുന്നു. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്നും 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞു. അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ കേരളത്തിന്റെ ഭൂപ്രകൃതിക്കും ജനങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കും എതിരാണ് പ​ദ്ധതിയെന്നാണ് യുഡിഎഫ് നിലപാട്. അതുകൊണ്ടു പദ്ധതി അം​ഗീകരിക്കരുതെന്ന് കേരള എംപിമാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാനാണ് സാധ്യത.

Continue Reading

Featured

അദാനിക്കു വഴിവിട്ട സഹായം: ആറിന് എസ്ബിഐ, എൽഐസി ഓഫീസുകൾക്കു മുമ്പിൽ കോൺ​ഗ്രസ് ധർണ

Published

on

തിരുവനന്തപുരം: പൊതുജനങ്ങളുടെ നിക്ഷേപങ്ങൾ കോർപ്പറേറ്റ്കാർക്ക് വഴിവിട്ട നിലയിൽ മറിച്ചു കൊടുത്ത് ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ലു തകർക്കുന്ന നരേന്ദ്ര മോദി സർക്കാരിനെതിരേ ദേശീയ തലത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു സംഘ‍ടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ എംപി.
എൽ.ഐ.സി, എസ്.ബി.ഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെയാണു പ്രക്ഷോഭം. രാജ്യവ്യാപകമായി ജില്ലാതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. ഫെബ്രുവരി 6ന് രാജ്യവ്യാപകമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ജില്ലാ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുകയെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കീഴിൽ നിഷ്പക്ഷമായോ അല്ലെങ്കിൽ സംയുക്ത പാർലമെൻററി സമിതിയുടെ മേൽനോട്ടത്തിലോ അന്വേഷണം നടത്തണം, നിക്ഷേപർക്ക് സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം, എൽ.ഐ.സി., എസ്.ബി.ഐ, മറ്റ് ബാങ്കുകൾ എന്നിവയെനിർബന്ധിച്ച് ആദാനി ഗ്രൂപ്പിൽ ഓഹരി നിക്ഷേപിക്കാനുണ്ടായ സാഹചര്യം പാർലമെന്റിൽ ചർച്ചചെയ്യണം എന്നിവയാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യങ്ങൾ.
അദാനി ഗ്രൂപ്പിൽ എൽഐസി 36,474.78 കോടിയും ഇന്ത്യൻ ബാങ്ക്‌സ് ഏകദേശം 80,000 കോടിയുമാണ് നിക്ഷേപിച്ചത്. രാജ്യത്തിന്റെ പൊതുമുതലും സമ്പത്തും അദാനിയെപോലുള്ള കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാനും കടമെടുക്കാനും മോദി സർക്കാർ വിട്ടുകൊടുത്തു. അദാനിയെപോലുള്ള കോർപ്പറേറ്റുകളുടെ താൽപ്പര്യം മാത്രം സംരക്ഷിക്കുന്ന നടപടികളാണ് മോദി സർക്കാരിന്റെത്. കേന്ദ്ര ബജറ്റിൽ പ്രതിഫലിച്ചതും അതാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

Advertisement
head
Continue Reading

Featured