Connect with us
48 birthday
top banner (1)

Kuwait

തനിമ കുവൈത്ത്‌ ഉല്ലാസത്തനിമ 2023 സംഘടിപ്പിച്ചു !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : കലാസംസാകാരിക സമൂഹിക രംഗത്തെ അനിഷേദ്ധ്യ സാനിദ്ധ്യമായ ‘തനിമ’ അംഗങ്ങളെയും മാക്ബത്ത്‌ നാടകത്തിന്റെ അണിയറപ്രവർത്തകരെയും പങ്കെടുപ്പിച്ച്‌ കൊണ്ട്‌ കബദിൽ ദ്വിദിന പിക്നിക്‌ “ഉല്ലാസത്തനിമ2023” സംഘടിപ്പിച്ചു.

ഉല്ലാസത്തനിമ കൺവീനർ ജിനു അബ്രഹാം, സംഗീത്‌ സോമനാഥ്‌, അഷറഫ്‌ചൂരോട്ട് എന്നിവർ ക്രമീകരണങ്ങൾക്ക്‌ നേതൃത്വം നൽകി. ജെന. കൺവീനർ ബാബുജി, ഷൈജു പള്ളിപ്പുറം (ജോയിന്റ്‌ കൺവീനർ ), ജേക്കബ്‌ വർഗ്ഗീസ്‌‌ (നാടകത്തനിമ‌ കൺവീനർ) എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.

Advertisement
inner ad

കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ കൊണ്ട്‌രണ്ട്ദിനങ്ങൾ ഹൃദ്യമായി. നാടകത്തനിമ വിജയകരമായ്‌ സംഘടിപ്പിച്ച “മാക്ബത്ത്” ‌ നാടകത്തിലെ അണിയറപ്രവർത്തകർക്ക്‌ ആദരവും നൽകി, ജോലിത്തിരക്കിന്റെ സമ്മർദ്ധങ്ങൾ ഒഴിഞ്ഞ്‌ കൊണ്ട്‌ അംഗങ്ങൾക്ക്‌ ആശ്വാസകരമായ ഓർമ്മകൾ സമ്മാനിക്കുന്ന ഒന്നായ്‌ മാറി എന്ന് ബാബുജി അറിയിച്ചു. ‌

മാക്ബത്ത്‌ നാടകം വിജയകമാക്കാൻ വിവിധ മേഖലകളിൽ അഹോരാത്രം പ്രയത്നിച്ചവരെ യോഗം അനുമോദിച്ചു. സംവിധായകൻ ബാബുജി ബത്തേരി, രംഗപടം ഒരുക്കിയ ആർട്ടിസ്റ്റ്‌ സുജാതൻ മാസ്റ്റർ, സ്ഥാപകാംഗവും ഹാർഡ്‌കോർ മെംബറും ആയ രഘുനാഥൻ നായർ എന്നിവർക്ക്‌ തനിമ ആദരവ്‌ നൽകി അഭിനന്ദിച്ചു.

Advertisement
inner ad

തനിമയുടെ വിവിധ തുടർപരിപാടികളുടെ ആസ്സൂത്രണ ചർച്ചകളും നടന്നു. പ്രൊഗ്രാം കൺവീനർ ജിനു അബ്രഹാം‌ കുവൈത്തിലെയും നാട്ടിലെയും കലാകായിക സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസതലങ്ങളിൽ വ്യത്യസ്തമായും സുതാര്യമായും മാതൃകാപരമായും ഇടപെടുന്നതിൽ തനിമ കുവൈത്തിന്റെ പ്രതിബദ്ധത അറിയിക്കുകയും സേവനസന്നദ്ധത അറിയിക്കുകയും ചെയ്തു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ഒഐസിസി കുവൈറ്റ് തൃശൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

Published

on

കുവൈറ്റ് സിറ്റി : ഒ ഐ സി സി കുവൈറ്റ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി വിവിധ മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തുകയും സമൂഹത്തിന് കൂടുതൽ പ്രയോജനകരമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പുതിയ കമ്മിറ്റി പ്രവർത്തനം ആരംഭിക്കും.പ്രസിഡന്റ്: അൻന്റോ വാഴപ്പിള്ളി, ജനറൽ സെക്രട്ടറി: അജ്മൽ ഹാഷിം, ട്രഷറർ: അലിജാൻ വടക്കുഞ്ചേരി, വൈസ് പ്രസിഡന്റുമാർ: ഡിസിൽവ ജോൺ, ഷാനവാസ് എം.എം, മുകേഷ് ഗോപാലൻ, സെക്രട്ടറിമാർ: രാജീവ് അച്യുതൻ, സുഗതൻ ടി.സി, ഷാനഫ് എം.എം, സുധീർ ജനാർദ്ദനൻ, വെൽഫയർ സെക്രട്ടറി: സനു പോൾ, സ്പോർട്സ് സെക്രട്ടറി: മുഹമ്മദ് ആഷിക് എന്നിവരാണ് പുതിയ ഭാരവാഹികൾ.


എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി ഷാനവാസ് സി.എ, ശരഫുദ്ദീൻ, ശ്രീധരൻ കെ.എ, മുജീബ് റഹ്മാൻ, രതീഷ് ബാലകൃഷ്ണൻ, ജോസ് ജോയൽ, യൂസഫ് അലി, ബിജു ജോസ്, ഷെറിൻ ബിജു, ബിജീഷ് എം.എസ്, മാർസൂക്ക് സി, അഷിഫ് പി.എച്ച്, ഷാഫാസ് അഹ്മദ്, മനോജ് നന്ദിയാലത്ത്, മുഹമ്മദ് ഷാഹിർ, ധന്യ മുകേഷ് എന്നിവരെയും ദേശീയ കമ്മിറ്റിയിലേക്ക് ജലിൻ തൃപ്രയാർ റസാഖ് ചെറുതുരുത്തി എന്നിവരെയും ഒഐസിസി നാമനിർദ്ദേശം ചെയ്തു.പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പ്രവാസി ക്ഷേമം, കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ, സാമൂഹിക സേവനങ്ങൾ, വിദ്യാഭ്യാസ പദ്ധതികൾ എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement
inner ad
Continue Reading

Kuwait

അസ്‌ലം അലവിക്ക് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ യാത്രയയപ്പ്‌ നൽകി

Published

on

കുവൈത്ത് സിറ്റി : കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് ജോലി ആവശ്യാർത്ഥം സൗദിയിലേക്ക് പോകുന്ന കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ (കെ ടി എ ) കുവൈത്ത് സ്ഥാപക അംഗവും മുൻ വൈസ് പ്രസിഡന്റുമായ അസ്‍ലം അലവിക്ക് അസോസിയേഷൻ യാത്രയയപ്പ് നൽകി. പ്രസിഡന്റ് മുസ്തഫ മൈത്രിയുടെ അധ്യക്ഷതയിൽ സാൽമിയയിൽ ചേർന്ന യോഗം മുൻ പ്രസിഡന്റ്‌
ജിനീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. റിഹാബ് തൊണ്ടിയിൽ, മൻസൂർ മുണ്ടോത്ത്, റഷീദ്‌ ഉള്ളിയേരി, സാദിഖ് തൈവളപ്പിൽ, നിസാർ ഇബ്രാഹിം, അക്ബർ ഊരള്ളൂർ, ജഗത് ജ്യോതി, യാസർ, മിഥുൻ ഗോവിന്ദ്, മസ്തുറ നിസാർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഉപഹാരം പ്രസിഡന്റ്‌ മുസ്തഫ മൈത്രി അസ്‌ലമിന് കൈമാറി. ഷാഹുൽ ബേപ്പൂർ, അസീസ് തിക്കോടി എന്നിവർ ഓൺലൈനിലൂടെ ആശംസകൾ നേർന്നു. യാത്രയയപ്പിന് നന്ദി അർപ്പിച്ചു കൊണ്ട് സംസാരിച്ച അസ്‌ലം അലവി സൗദിയിലാണെങ്കിലും അസോസിയേഷൻ പ്രവർത്തനങ്ങളോടൊപ്പം എന്നും ഉണ്ടാവുമെന്ന് അറിയിച്ചു. ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി സ്വാഗതവും ട്രെഷറർ അതുൽ ഒരുവുമ്മൽ നന്ദിയും പറഞ്ഞു.

Continue Reading

Kuwait

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മറ്റിക്ക്‌ പുതിയ നേതൃത്വം

Published

on

കുവൈറ്റ് സിറ്റി : ഒഐസിസി സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒഐസിസി നാഷണൽ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ കുവൈറ്റിന്റെ ചാർജുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ ബി എ അബ്ദുൽ മുത്തലിബിന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചു. മനോജ് റോയ് (പ്രസിഡന്റ്), കലേഷ് ബി പിള്ളൈ (ജനറൽ സെക്രട്ടറി), വിജോ പി തോമസ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഷിബു ചെറിയാൻ (വൈസ് പ്രസിഡന്റ്)ജോൺസി സി സാമുവേൽ (വൈസ് പ്രസിഡന്റ്) എ ഐ കുര്യൻ (വൈസ് പ്രസിഡന്റ്), ബിജി പള്ളിക്കൽ (സെക്രട്ടറി), റോഷൻ ജേക്കബ് (സെക്രട്ടറി), അജി കുട്ടപ്പൻ (സെക്രട്ടറി), ബിജു പാറയിൽ(സെക്രട്ടറി) സാം മാത്യു (കൾച്ചറൽ സെക്രട്ടറി) ഷംജിത് എസ് (സ്പോർട്സ് സെക്രട്ടറി) നഹാസ് സൈനുദീൻ (വെൽഫെയർ സെക്രട്ടറി) സിബി ഈപ്പൻ (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

അലക്സാണ്ടർ ദാസ് ,ജോൺ വര്ഗീസ് ,ബിനു യോഹന്നാൻ, സാബു തോമസ്, പ്രദീപ് കുമാർ, നിബിൻ ദേവസ്യ, ശ്രീജിത്ത് ശശിധരൻ പിള്ളൈ, ഗോൾഡി മാത്യൂസ് എൻ ഉമ്മൻ, സുജിത് സുതൻ, സാജൻ ഭാസ്കരൻ, ഷംനാദ് ശാഹുൽ, ഹരിലാൽ പി ടി, അജിത് കല്ലൂരാൻ, ലനീസ് ലത്തീഫ്, ഷിജു മോഹനൻ,ജോമോൻ ജോർജ് ,ഷിബു ജോണി ,അജിൽ ഡാനിയൽ, സിബി പുരുഷോത്തമൻ എന്നിവർ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. വര്ഗീസ് പുതുക്കുളങ്ങര, സാമുവേൽ ചാക്കോ,ബി എസ് പിള്ളൈ, ബിനു ചേമ്പാലയം,വിപിൻ മങ്ങാട്ട്, ബിനോയ് ചന്ദ്രൻ, കോശി ബോസ്, തോമസ് പള്ളിക്കൽ,വിജോ പി തോമസ് എന്നിവർ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ നിന്നും ദേശീയ കമ്മിറ്റി പ്രതിനിധികളായിരിക്കും.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര,വൈസ് പ്രസിഡന്റ് സാമുവേൽ ചാക്കോ, ജനറൽ സെക്രട്ടറി ബി എസ് പിള്ളൈ ,ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ചാർജ് ഉള്ള ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ,സെക്രട്ടറി സുരേഷ് മാത്തൂർ, ബിനു ചേമ്പാലയം ,ജോയ് കരുവാളൂർ,എം എ നിസാം,ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റ് വിപിൻ മങ്ങാട്ട്, മുൻ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, മുൻ ട്രഷറർ അലക്സാണ്ടർ ദാസ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisement
inner ad
Continue Reading

Featured