സമര്‍പ്പണത്തിന്റെ ബലിപെരുന്നാള്‍ വി. സെയ്ദ് മുഹമ്മദ് തങ്ങള്‍ പൊന്നാനി


ബലി പെരുന്നാള്‍. ത്യാഗവും സ്‌നേഹവും ഇഴപിരിയാത്ത ബന്ധമാണ് വലിയ പെരുന്നാളിന്. ഇബ്രാഹീം നബി (അ) എന്ന ഉപ്പ ഇസ്മാഈല്‍ (നബി ) എന്ന പൊന്നു മോനെ ബലി നല്‍കാന്‍ തയ്യാറാക്കുന്ന ത്യാഗം. വാര്‍ധക്യത്തിന്റെ അവസാന കാലത്ത്, ആറ്റു നോറ്റു കിട്ടിയ പൊന്‍ പൈതല്‍. ലാളിത്യമേറെ ചൊരിഞ്ഞു കൈക്കുഞ്ഞുമായി സഹവസിക്കാന്‍ ഏതൊരു പിതാവും ആഗ്രഹിക്കുന്നതിനിടയിലാണ് കുഞ്ഞിനെയും പ്രിയ മാതാവ് ഹാജറിനെയും വിജനമായും മക്കയില്‍ ഉപേക്ഷിക്കാന്‍ വിധി.
സൃഷ്ടവിന്റെ തീരുമാനം ശിരസ്സാവഹിക്കാന്‍ ആ പിതാവിന് വൈമനസ്യമേതുമില്ല. വിജനമായ മരുഭൂമിയില്‍ മാതാവിനെയും പൊന്നുമോനെയും ഉപേശിക്ഷിക്കുകയല്ല. കാരുണ്യവാനായ നാഥനെ ഏല്‍പ്പിച്ചു കൊണ്ട് ആ പിതാവ് തിരിച്ചു നടക്കുന്നു. സൃഷ്ടാവിന്റെ തൃപ്തിയിലായി.
ഒരു തുള്ളി ദാഹജലം പോലുമില്ലാത്ത മരുഭൂമിയില്‍ ബീവി ഹാജറയും പൊന്നുമോനും ബീവി ഓടുകയാണ് ഒരു തുള്ളി വെള്ളത്തിനായി. സഫാ മര്‍വ കുന്നുകളിലേക്ക് അങ്ങോട്ടമിങ്ങോട്ടും. നിരാശയോടെ തിരിച്ചെച്ചെത്തിയപ്പോള്‍ പൊന്നുമോന്‍ കാലിട്ടടിച്ചിട്ടും നിലക്കാത്ത തെളിനീര്‍ പ്രവാഹം. ‘സംസം’ അതൊരു നീര്‍ത്തടമായി മാറി. വറ്റാത്ത നീര്‍ത്തടം. ആ പിതാവിന് പിഴചവില്ല ഏല്‍പ്പിച്ചത് കാരുണ്യവനായ രക്ഷിതാവിനെയാണ് ഏകനായ നാഥനെയാണ്. വിജനമായ വരണ്ട പ്രദേശമായ ബക്കയെന്ന മക്ക ‘സംസം’ നീരുറവയാല്‍ സജലമായി. പക്ഷിപറവാദികള്‍ വെള്ളത്തിനായി ആകാശത്തില്‍ വട്ടമിട്ടു. മരുഭൂയാത്രക്കാരായ കച്ചവട സംഘങ്ങളെ മക്കയിലേക്കവ വഴി കാണിച്ചു. മക്ക കൊച്ചു പട്ടണമായി വളരുന്നു. വറ്റാത്ത ഉറവായുള്ള കൊച്ചു പട്ടണം . വീണ്ടും ഉപ്പയായ ഇബ്രാഹീം (അ) വരുന്നു. പുതിയൊരു പരീക്ഷണവുമായി. സന്തോഷത്തോടെ ഓടിച്ചാടി. കളിച്ചു നടക്കുന്ന പ്രായത്തില്‍ മകന്‍ മകന്‍ ഇസ്മാഈലിനെ നാഥന്റെ മാര്‍ഗത്തില്‍ ആഗമോദ്ദേശം അറിയിച്ചപ്പോള്‍ ഹാജറാ ബീവിക്ക് ഒന്നേ അറിയേണ്ടതുള്ളൂ. ഇത് ആരുടെ കല്‍പ്പന? കാരുണ്യവാനായ റബ്ബില്‍ നിന്ന് എന്ന് മറുപടി വന്നതോടെ പൊന്നുമോനെ കുളിപ്പിച്ചു. വസ്ത്രമണിയിച്ചു. പിതാവ് ഇബ്രാഹീം നബി (അ)നെ ഏല്‍പ്പിക്കുന്നു. പിതാവ് മകന്റെ കൈപിടിച്ചു നീങ്ങുന്നു മകനെ ബലി നല്‍കാന്‍. ആകാശ ലോകത്ത് പോലും പ്രകമ്പനം . പിതാവിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പിശാച്ചുക്കള്‍ പിന്തിരിഞ്ഞോടി. നൊന്തുപെറ്റ മാതവിനുമില്ല ചാഞ്ചല്യം. യാത്രയുടെ ഉദ്ദേശം മനസ്സിലായ പൊന്നുമോന്‍ ഏറെ സന്തോഷത്തില്‍. സൃഷ്ടാവിന്റെ വിധി നടപ്പാക്കുന്നതില്‍ അമാന്തമരുതെന്ന പൊന്നുമോന്റെ ഉപദേശം. കമഴ്ത്തിക്കിടത്തണം. കത്തിമൂര്‍ച്ച കൂട്ടണം!. ഇല്ല. അത് നടന്നില്ല. സ്വര്‍ഗ്ഗ ലോകത്ത് നിന്ന് മാലാഖ അതിവേഗം ഇറങ്ങിവരുന്നു. കൂടെ ഒരാടിനെയുമാണ് വരവ്. പൊന്നുമോന്റെ കഴുത്തില്‍ കത്തിവെക്കാന്‍ ഒരുങ്ങവേ ഒരശരീരി. ”ഇബ്‌റഹീം നബിയേ അങ്ങു നാഥന്റെ കല്‍പ്പന ശിരസ്സാവഹിച്ചു. മകന് പകരം ഈ ആടിനെ അറുക്കുക’.
ബലിപെരുന്നാള്‍ സന്തോഷത്തിന്റേതാണ്. ഒരുപ്പയുടെയും ഉമ്മയുടെയും പൊന്നുമോനെയും മാത്രമല്ല. ഉമ്മത്ത് ഇബ്രാഹീമിന്റെ സന്തോഷത്തിന്റെ പെരുന്നാള്‍ ആണ്.സഹനത്തിന്റെയും ത്യാഗത്തിന്റെയും പരീക്ഷണ വിജയത്തിന്റെയും നിസ്തുല സന്ദേശമാണ് ബലി പെരുന്നാള്‍ നല്‍കുന്നത്. സഹജീവികളോട് സഹാനുഭൂതിയും സ്‌നേഹവും പകരുക. ഏവര്‍ക്കും ബലി പെരുന്നാള്‍ ആശംസകള്‍.

Related posts

Leave a Comment