വൈപ്പിൻ കരയ്ക്ക് സ്വാന്തനമേകി ‘തണലേകാം കരുത്താകാം’ പദ്ധതി

വൈപ്പിൻ : വൈപ്പിൻ നിയോജക മണ്ഡലത്തിൽ ഓൺലൈൻ പഠനത്തിനാവശ്യമായ സ്മാർട്ഫോണുകൾ ലഭ്യമല്ലാത്ത നിർധനരായ വിദ്യാർത്ഥികൾക്ക് ‘തണലേകാം കരുത്താകാം’ പദ്ധതിയുടെ ഭാഗമായി 51 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. നിയോജക മണ്ഡലത്തിൽ ഉടനീളം സഞ്ചരിച്ചു വിദ്യാർഥികൾക്ക് വീടുകളിൽ നേരിട്ടെത്തിയാണ് ഫോണുകൾ കൈമാറിയത്.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ നായരമ്പലം മണ്ഡലത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ ദീപക് ജോയ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരായ കെ.ജി. ഡോണോ മാസ്റ്റർ, വി.എസ് സോളിരാജ്, ഡി.സി സി സെക്രട്ടറി എം.ജെ ടോമി, കോൺഗ്രസ് നായരമ്പലം മണ്ഡലം പ്രസിഡന്റ് അഡ്വ. പി.ജെ. ജസ്റ്റിൻ, എൻ.ആർ. ഗിരീശൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോബി വർഗീസ്, അഗസ്റ്റിൻ മണ്ടോത്ത്, എ.ജി. ഫൽഗുണൻ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിയോ കുഞ്ഞച്ചൻ, സ്വാതിഷ് സത്യൻ, സഞ്ചു സെബാസ്റ്റിൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.

Related posts

Leave a Comment