തണൽ ഭവന പദ്ധതി: രണ്ട് വീടുകളുടെ താക്കോൽ കൈമാറി

ചെറായി: ഹൈബി ഈഡൻ എം.പി.യുടെ തണൽ ഭവനപദ്ധതിയിൽ വൈപ്പിൻ നിയോജക മണ്ഡലത്തിൽ നിർമിച്ചു നൽകിയ രണ്ട് വീടുകളുടെ താക്കോൽദാനം നടത്തി. നായരമ്പലത്തും പള്ളിപ്പുറത്തുമായി വീടുകളുടെ താക്കോൽ ദാനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.

റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ മെട്രോ പോലിസ്, ബെംഗളൂരു ആസ്ഥാനമായ ആന്റിക്‌സ് കോർപ്പറേഷൻ ലിമിറ്റഡ് എന്നിവരുമായി സഹകരിച്ചാണ് രണ്ട് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്.

കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, റോട്ടറി ക്ലബ് നിയുക്ത ഗവർണർ രാജ്മോഹൻ നായർ,ഡിസ്ട്രിക്ട് ഡയറക്ടർ വർഗീസ് കെ ജോയി, റോട്ടറി ക്ലബ് ഭാരവാഹികളായ അഡ്മിറൽ സുധൻ, ടോമി സക്കറിയ,കെ എസ് സി ബോസ്, ഡോ ജി എൻ രമേശ്‌, ക്യാപ്റ്റൻ ജേക്കബ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ഇതോടെ തണൽ ഭവന പദ്ധതിയുടെ ഭാഗമായി 67 വീടുകൾ പൂർത്തീകരിച്ചു.

Related posts

Leave a Comment