” തമ്പാച്ചി ” തുടങ്ങി

രാഹുൽ മാധവ്,അപ്പാനി ശരത്,ആലിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് ടി യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തമ്പാച്ചി ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലം പെരുമണിൽ ചിത്രീകരണം ആരംഭിച്ചു.
സുധീർ കരമന,ചെമ്പിൽ അശോകൻ,വിജയ സി സേനൻ, സതീഷ് വെട്ടിക്കവല,ജോബി പാല,റാണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ട്രൂ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുനീഷ് സാമുവൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റിജു ആർ അമ്പാടി നിർവ്വഹിക്കുന്നു.
സുമേഷ് സദാനന്ദ് എഴുതിയ വരികൾക്ക് ജോബി ജോൺ സംഗീതം പകരുന്നു.
എഡിറ്റർ-അയൂബ് ഖാൻ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ലൂമിനാർ ഫിലിം അക്കാദമി,
പ്രൊജക്റ്റ് ഡിസൈനർ-എൻ എസ് രതീഷ്,പ്രൊഡക്ഷൻ കൺട്രോളർ-ബാലചന്ദ്രൻ മഞ്ചാടി,കല-ശില അനിൽ, മേക്കപ്പ്-സിനി ലാൽ, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ് വെൽ, സ്റ്റിൽസ്-റംസീൻ ബാവ, ഡിസൈൻ-അനുലാൽ, അസോസിയേറ്റ് ഡയറക്ടർ-സലീഷ് ദേവ പണിക്കർ,രാഹുൽ കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷജീർ അഴീക്കോട്

Related posts

Leave a Comment