താലിബാനെ പ്രശംസിച് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിഗത ലോ ബോർഡ് സെക്രട്ടറി മൗലാന ഉംറെയിൻ മഹ്ഫൂസ് റഹ്മാനി .

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സർവ്വാധിപത്യം സ്ഥാപിച്ച താലിബാനെ അഭിനന്ദിച്ച്‌ ഇന്ത്യയിലെ ഓൾ ഇന്ത്യ മുസ്ലിം വ്യക്തിഗത ലോ ബോർഡ്.
അഫ്ഗാനിസ്ഥാനിൽ വിജയം നേടിയ താലിബാനെ അഭിനന്ദിക്കുന്നുവെന്ന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിഗത ലോ ബോർഡ് സെക്രട്ടറി മൗലാന ഉംറെയിൻ മഹ്ഫൂസ് റഹ്മാനി പറഞ്ഞു. അതേ സമയം ഇന്ത്യയിൽ നിന്നുള്ള ഇസ്ലാമിക സംഘടന പരസ്യമായി താലിബാനെ പിന്തുണച്ചത് ഏറെ അമ്ബരപ്പുണ്ടാക്കിയിട്ടുണ്ട്.

‘താലിബാൻ അഫ്ഗാനിസ്ഥാനെ കീഴടക്കിയത് വിഭവങ്ങൾകൊണ്ടോ തന്ത്രങ്ങൾകൊണ്ടോ അല്ല, പകരം അചഞ്ചലമായ വിശ്വാസത്തിന്റെയും ആത്മധൈര്യത്തിന്റെയും സമ്ബത്ത് കൊണ്ടാണ്,’ ഖുറാനിൽ നിന്നുുള്ള വരികൾ ഉദ്ധരിച്ചുകൊണ്ട് മൗലാന ഉംറെയിൻ മഹ്ഫൂസ് റഹ്മാനി പറഞ്ഞു.
താബിലാൻറെ അസാധാരണ വിജയത്താൽ ലോകമാകെ അത്ഭുതപ്പെട്ടിരിക്കുകയാണ്. ഭൗതികതയിൽ വിശ്വസിക്കുന്ന ആളുകൾക്ക് എങ്ങിനെ ഇത്രവേഗം താലിബാൻ അധികാരത്തിലെത്തി എന്നത് മനസ്സിലാവില്ല. അധികാരതീരുമാനങ്ങൾ സ്വർഗ്ഗത്തിലാണ് തീരുമാനിക്കപ്പെടുന്നത്, അല്ലാതെ ഭൂമിയിലല്ല,’ ‘ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

യുദ്ധം ജയിക്കുന്നത് ദൈവത്തിൻറെ സഹായത്തോടെയാണ്. അല്ലാതെ ബുദ്ധിയും ശക്തിയും കൊണ്ടല്ലെന്നും അദ്ദേഹം പറയുന്നു.

Related posts

Leave a Comment