ഇന്ത്യയിൽ വൻതോതിൽ മയക്കുമരുന്ന് ഇറക്കുമതി ; പിന്നിൽ താലിബാൻ

താലിബാൻ അഫ്ഗാനിസ്ഥാന്റെ അധികാരത്തിൽ വന്ന ശേഷം ഇന്ത്യയിലേക്ക് കടത്തുന്നത് കോടികളുടെ മയക്കുമരുന്ന് .ഗുജറാത്തിനെ മുദ്ര തുറമുഖത്തിൽ നിന്നും പിടിച്ചെടുത്ത 20,000 കോടി രൂപയുടെ 3000 കിലോ ഹെറോയിൻ അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാൻ തുറമുഖം വഴി വന്നതാണെന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ഡിആർഐയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥിരീകരിചതോടെയാണ് താലിബാനും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന മയക്കുമരുന്നും തമ്മിലുള്ള ബന്ധം വ്യക്തമായത് . ഇതുപോലെ രാജ്യത്തിന്റെ പലഭാഗങ്ങളിലായി കോടികളുടെ മയക്കുമരുന്ന് ഇറക്കുമതി നടക്കുന്നുണ്ട് എന്നും ഇന്ത്യ സ്ഥിരീകരിച്ചു .

പുതിയ ഭരണത്തിൽ, തങ്ങൾ അഫ്ഗാനിസ്ഥാനെ മയക്കുമരുന്ന് മുക്തമാക്കുമെന്ന് താലിബാൻ പുറമേ പ്രഖ്യാപിച്ചിരുന്നു . എന്നാൽ ലോകത്ത് ഉപയോഗിക്കുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാൻ ആണെന്നും കറുപ്പ് കയറ്റുമായതിചെയ്ത് കിട്ടുന്ന പണം ഉപയോഗിച്ചാണ് താലിബാൻ ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു .

Related posts

Leave a Comment