ആടിയും പാടിയും ഭീകരർ ; ഒടുവിൽ എല്ലാം ചാമ്പലാക്കി

കാബൂൾ: അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാനിസ്ഥാൻ പാർലമെന്റിലെ സീറ്റുകളിൽ ഇരുന്ന് ഫോട്ടോയെടുത്തും, കുട്ടികളുടെ പാർക്കിലെ റൈഡുകളിൽ കയറി ആടിയും രസിക്കുന്ന താലിബാൻ ഭീകരന്മാരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
എന്നാൽ ഇപ്പോഴിതാ അത്തരത്തിലുള‌ള ഒരു അമ്യൂസ്മെന്റ് പാർക്ക് മുഴുവൻ തീവച്ച്‌ നശിപ്പിച്ചിരിക്കുകയാണ് ഇവർ. അമ്യൂസ്മെന്റ് പാർക്ക് തീയിൽ നശിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഷെബെർഘാനിലുള‌ള ബോഖ്ഡി അമ്യൂസ്മെന്റ് പാർക്കാണ് ഇങ്ങനെ താലിബാൻ നശിപ്പിച്ചത്.

Related posts

Leave a Comment