Connect with us
head

crime

തലശ്ശേരി ഇരട്ടക്കൊല; കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി

മണികണ്ഠൻ കെ പേരലി

Published

on

കണ്ണൂർ : തലശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എസിപി കെ.വി ബാബുവിന് അന്വേഷണ ചുമതല.നിലവില്‍ തലശ്ശേരി സിഐ എം. അനിലാണ് അന്വേഷണം നടത്തുന്നത്.

കേസില്‍ ഇതുവരെ ഏഴുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. ഇതില്‍ അഞ്ചുപേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് ഇടപെടുകയും മറ്റു രണ്ടുപേര്‍ സഹായം നല്‍കുകയും ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനിടയിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ട് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങിയത്.

Advertisement
head

ലഹരി മാഫിയയെ ചോദ്യംചെയ്തതതാണ് കൊലപാതകത്തിനു കാരണമെന്നാണ് സിപിഎം ആരോപിച്ചത്. എന്നാല്‍, ഇതല്ല വ്യക്തിപരമായ വിഷയങ്ങളും ഗുണ്ടാപോരും സാമ്പത്തിക ഇടപാടും കൊലപാതകത്തിനു കാരണമായിട്ടുണ്ടെന്നാണ് പൊലീസ് വിശദീകരണം. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലഹരി വിഷയമാണ് ചൂണ്ടിക്കാട്ടുന്നതെങ്കിലും മറ്റു കാരണങ്ങള്‍കൂടി അന്വേഷിക്കണമെന്ന നിലപാടിലായിരുന്നു.

ഈ മാസം 23ന് വൈകീട്ട് നാലോടെയാണ് തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപത്ത് കൊലപാതകം നടന്നത്. സി.പി.എം നെട്ടൂര്‍ ബ്രാഞ്ചംഗം ത്രിവര്‍ണ ഹൗസില്‍ പൂവനാഴി ഷമീര്‍(40), ബന്ധു തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ് (52) എന്നിവരാണ് കൊല്ലപ്പെട്ടത്.

Advertisement
head

ഒന്നാം പ്രതി പാറായി ബാബു ഡിവൈഎഫ്ഐയുടെ ലഹരി വിരുദ്ധ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതികളൾ സജീവ സിപിഎം പ്രവര്‍ത്തകരാണെന്നും ലഹരി മാഫിയ വളരുന്നത് പാര്‍ട്ടി തണലിലാണെന്നും കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചിരുന്നു. എന്നാല്‍, പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ വ്യക്തമാക്കുകയും ചെയ്തു

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

crime

വഴി തർക്കം; എറണാകുളത്ത് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80 കാരൻ മരിച്ചു

Published

on

.എറണാകുളം:വഴി തർക്കത്തെ തുടർന്ന് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80കാരൻ മരിച്ചു. വീട്ടമ്മ പോലീസ് കസ്റ്റഡിയിൽ.
എറണാകുളം
രാമമംഗലത്ത് വഴി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ മർദനമേറ്റ നടുവിലേടത്ത് എൻ ജെ മാർക്കോസാണ് മരിച്ചത്. 80 വയസായിരുന്നു.
സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പഴയ നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചതും മരണം സംഭവിച്ചതും.

Advertisement
head

നടുവിലേടത്ത് വീട്ടുകാരുടെ സ്ഥലത്തിന് അതിരായിരിക്കുന്ന വഴി മറ്റ് ചിലർ തെളിക്കാൻ ശ്രമിച്ചത് മാർക്കോസ് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെ അയൽവാസിയായ വീട്ടമ്മ മാർക്കൊസിൻ്റെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങുകയും മാർക്കോസിൻ്റെ പിന്നിലൂടെ തലയ്ക്ക് അടിക്കുകയും ആയിരുന്നു.
പരുക്കേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
head
Continue Reading

crime

സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു,

Published

on

ഭുവനേശ്വർ: സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിമരിച്ചു
ഉച്ചക്ക് 12 മണിയോടെയാണ് ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ ദാസിനാന് വെടിയേറ്റത്.

ത്സാർസുഗുഡി ജില്ലയിലെ ഗാന്ധിച്ചൗക്കില്‍ പാർട്ടി ഓഫീസ് ഉത്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്.
ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
head

കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ് സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് തവണ വെടി വയ്ക്കുകയായിരുന്നു.

ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ അപ്പോൾ തന്നെ പിടികൂടി പൊലീസ് ചോദ്യം ചെയ്യുകയാണ്. .
ഗോപാല്‍ ദാസിന് മാനസിക പ്രശ്നമുണ്ടെന്നും രക്തസ്മർദ്ദിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisement
head
Continue Reading

crime

തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Published

on

തൃശ്ശൂർ: കുന്നംകുളംത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുന്നംകുളം പന്നിത്തടത്താണ് സംഭവം.അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. പന്നിത്തടം ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, 3 വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമന്‍ എന്നിവരാണ് മരിച്ചത്. കൂട്ട ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എരുമപ്പെട്ടി പോലീസും വിരല്‍ അടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisement
head
Continue Reading

Featured