പ്രസിഡന്റിന്റെ കൊട്ടാരവും കീഴടക്കി താലിബാൻ .

കാബൂൾ: അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തോടെ അഫ്‌ഗാനിൽ താലിബാൻ ശക്തി പ്രാപിച്ചു കഴിഞ്ഞു. തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ താലിബാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പൂർണമായും താലിബാനിന്റെ അധീനതയിലാണ്. അതേസമയം ജനങ്ങൾ ഭയപ്പെടരുതെന്നും ക്രമസമാധാനം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും താലിബാൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. താലിബാൻ കാബൂൾ പിടിച്ചെടുത്തതോടെ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റും താജിക്കിസ്ഥാനിലേക്ക് പാലായനം ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.

Related posts

Leave a Comment