കുവെറ്റിലെ ക്ലിനിക്കുകളിൽ പരിശോധന ; വ്യാജഡോക്ടറടക്കം നിരവധി പേർ പിടിയിൽ

കുവൈറ്റ് സിറ്റി: കുവെറ്റിലെ ക്ലിനിക്കുകളിൽ മാൻപവർ അതോറിറ്റി നടത്തിയ പരിശോധനയിൽ വ്യാജഡോക്ടറെ പിടികൂടി.സെക്രട്ടറിയുടെ യോഗ്യത മാത്രമുള്ള ഒരു സ്ത്രീയാണ് അറസ്റ്റിലായത്.

റെസിഡൻസി അഫയേഴ്‌സ് ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച്‌ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘകരെ പിടികൂടി. കുവൈറ്റിൽ നിരോധിച്ച മയക്കുമരുന്നും പരിശോധനയിൽ കണ്ടെടുത്തു. 60,000 ദിനാർ വിലമതിക്കുന്ന ഇത് സാൽമിയയിൽ നിന്നാണ് കണ്ടെത്തിയത്. ലൈസൻസില്ലാതെ മെഡിക്കൽ രംഗത്ത് പ്രവർത്തിച്ച 16 പേരെ അറസ്റ്റു ചെയ്തു.

Related posts

Leave a Comment