കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദ പരാമർശം; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവയിൽ സമരം നടത്തിയവർക്കെതിരെ തീവ്രവാദ പരാമർശം നടത്തിയ സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. ആലുവ പ്രിൻസിപ്പൽ എസ്.ഐ ആർ. വിനോദ്, ഗ്രേഡ് എസ്.ഐ രാജേഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. അൻവർ സാദത്ത് എംഎൽഎയുടെ പരാതിയിലാണ് നടപടി. ഡിഐജി ആണ് സസ്പെൻഡ് ചെയ്തത്. അറസ്റ്റിലായ അൽ അമീൻ, അനസ്, നജീബ് എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് തീവ്രവാദികൾ എന്ന് പരാമർശിച്ചത്. ആരോപണം കോടതി തള്ളി ഇവർക്ക് ജാമ്യം നൽകിയിരുന്നു. പൊലീസിന്റെ പരാമർശം ഗൂഢ ലക്ഷ്യത്തോടെയാണന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മുനമ്പം ഡിവൈഎസ്പി വിശദമായ അന്വേഷണം നടത്തും.

Related posts

Leave a Comment