ഡിവൈഎഫ്ഐ നേതാക്കളുടെ തീവ്രവാദ ബന്ധം തെളിഞ്ഞു, നടപടി

കൊച്ചിഃ ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് തീവ്രവാദ സംഘടനകളുടെ നേതാക്കളുമായുണ്ടായിരുന്ന അടുത്ത ബന്ധം പാര്‍ട്ടി അന്വേ,ണത്തില്‍ത്തന്നെ തെളിഞ്ഞു. കളമശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ തലപ്പത്തുള്ളവര്‍ക്ക് കൊടിയ ഭീകരന്മാരുമായി അടുത്ത ബന്ധമുള്ളത് പാര്ട്ടിയിലെ ഒരു വിഭാഗത്തെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും പ്രബലമായ മറ്റൊരു വിഭാഗം അതിനെ അനുകൂലിക്കുകയും സഹായിക്കുകയുമാണെന്ന ആക്ഷേപവുമുണ്ട്.

കശ്മീര്‍ റിക്രൂട്ടമെന്‍റ് കേസ്, കളമസേരി ബസ് കത്തിക്കല്‍ കേസ് തുടങ്ങിയ കൊടും ക്രിമിനല്‍ കേസുകളിലെ പ്രധാന പ്രതി തടിയന്‍റവിടെ നസീറിന്‍റെ സഹായിയും സഹ തടവുകാരനുമായ ഫിറോസുമായി അടുത്ത ബന്ധമുള്ള ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സംഘടന തീരുമാനിച്ചു. കളമശേരി ബ്ലോക്ക് പ്രസിഡന്‍റ് ഒ.എം. സലാവുദീന്‍, തൃക്കാര വെസ്റ്റ് മേഖലാ സെക്രട്ടറി ലൂക്ക്മാനുല്‍ ഹക്കീം, കളമശേരി ബ്ലോക്ക് കമ്മിറ്റി മെംബര്‍ ഷിഹാബ് എന്നിവരെ അവര്‍ വഹിക്കുന്ന പദവികളില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍, ഇത് അണികളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവാണെന്ന് മറുപക്ഷം ആരോപിക്കുന്നു.

എന്‍ഐഎ കേസിലെ പ്രതിയായി ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കപ്പെട്ടയാളാണ് ഫിറോസ്. കളമശേരി മേഖലയിലെ ഗൂണ്ടാ, ഭൂമാഫിയ സംഘങ്ങളുടെയെല്ലാം നിയന്ത്രണം ഫിറോസിനാണെന്നു പറയപ്പെടുന്നു. ഇയാളുമായി അടുത്ത ബന്ധമുള്ളവരാണ് ഇപ്പോള്‍ നടപടിക്കു വിധേയരായ ഡിവൈഎഫ്ഐ നേതാക്കള്‍.

Related posts

Leave a Comment