ഉറിയിൽ നുഴഞ്ഞു കയറ്റശ്രമം ; മൂന്നു ഭീകരരെ വധിച്ചു

ജമ്മുകാശ്മീർ ഉറിയിൽ നുഴഞ്ഞു കയറ്റത്തിനിടെ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു .റാംപുർ സെക്ടറിലെ വന മേഖലയിൽ നടന്ന സംഭവത്തിൽ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പാകിസ്താൻ ബന്ധം വ്യക്തമാക്കുന്ന രേഖകളും പിടിച്ചെടുത്തു .

ഭീകര സാന്നിധ്യം തിരച്ചറിഞ്ഞതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തുകയായിരുന്നു. തുടർന്ന് നടന്ന ഭീകരവിരുദ്ധ പ്രത്യാക്രമണത്തിലാണ് മൂന്ന് ഭീകരവാദികളെ വധിച്ചത്. സൈന്യം വധിച്ച ഭീകരവാദികളിൽ ഒരാൾ പാകിസ്താൻ സ്വദേശിയാണ്.

Related posts

Leave a Comment