സൈനിക ക്യാംപിൽ ഭീകരാക്രമണം, മൂന്നു സൈനികർക്ക് വീരമൃത്യു, 2 ഭീകരരെ കൊന്നു

ശ്രീന​ഗർ: ഇന്ത്യയുടെ സൈനിക ഓപ്പറേറ്റിം​ഗ് ക്യാംപിനു നേരേ പാക് ഭീകരാക്രമണം. ആക്രമണത്തിൽ മൂന്നു സൈനികർക്ക് വീരമൃത്യു. രജൗറിയിൽ നിന്ന് 25 കിലോമീറ്റർ അകലെ പ്രവർത്തിക്കുന്ന സൈനിക ബേസ് ക്യാംപിലേക്ക് അജ്ഞാതർ വാഹനമോടിച്ചു കയറ്റുകയായിരുന്നു. അപ്രതീക്ഷിതമായി നടന്ന ആക്രമണത്തിൽ സൈന്യം വൻതിരിച്ചടി നൽകി. അക്രമികൾ രക്ഷപ്പെടുന്നതിനു മുൻപേ രണ്ടുപേരെയും വെടിവച്ചു കൊന്നു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കാനിരിക്കെ, കനത്ത സുരക്ഷയാണെങ്ങും. ഇതു മറികടന്നു ക്യാംപിലെത്തിയ അക്രമികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതേയുള്ളൂ.

Related posts

Leave a Comment