ജമ്മുകശ്മീരിലെ അനന്തനാഗിൽ പൊലീസിന് നേരെ ഭീകരാക്രമണം

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്തനാഗിൽ പൊലീസിന് നേരെ ഭീകരാക്രമണം. വെടിവെപ്പിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസഥൻ മരിച്ചു. ഹെഡ്കോൺസ്റ്റബിൾ അലി മുഹമ്മദാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ അലി മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. അനന്തനാഗിലെ ബിജ്ബേഹാരയിലാണ് ആക്രമണമുണ്ടായത്. ആക്രമണം നടന്ന മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Related posts

Leave a Comment