Connect with us
inner ad

Featured

മോസ്കോയിൽ ഭീകരാക്രമണം; 60 പേർ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയർന്നേക്കും

Avatar

Published

on

മോസ്‌കോ: റഷ്യയുടെ തലസ്ഥഥാനമായ മോസ്കോയിൽ ഭീകരാക്രമണം 60 മരണം. നൂറിലേറെപ്പേർക്ക് പരുക്കേറ്റു. സംഗീതനിശയ്ക്കിടെയാണ് ഭീകരാക്രമണം. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ്ഐഎസ് ഏറ്റെടുത്തു. ആയുധ ധാരികളായ നാലംഗസംഘമാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. അക്രമികളെ പിടികൂടാനായില്ല. ആക്രമണമുണ്ടായ കോക്കസ് ഹാളിൽ തീപിടിത്തമുണ്ടായി, അണയ്ക്കാനുള്ള ശ്രമം തുടരുന്നു

Featured

ഛത്തീസ്​ഗഡിൽ 18 നക്സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Published

on

റായ്പൂർ: ഛത്തീസ്​ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 18 നക്സലുകൾ കൊല്ലപ്പെട്ടു. കങ്കാറിലാണ് സൈന്യം നക്സൽ ഓപ്പറേഷൻ നടത്തിയത്. ഒരു മുതിർന്ന നക്സൽ നേതാവിനെയും സൈന്യം വധിച്ചതായാണ് റിപ്പോർട്ട്.
ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യേ​ഗസ്ഥർക്ക് പരിക്കേറ്റു. ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഐജി ബസ്തർ പി സുന്ദർ രാജ് അറിയിച്ചു.

Continue Reading

Featured

ദേശീയ പതാക പ്രചരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനം;
മോദിക്കെതിരെ തെര. കമ്മീഷൻ സ്വമേധയാ കേസ് എടുക്കണം

Published

on

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ദേശീയ പതാക ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല. സ്ഥാനാർത്ഥികൾക്കെതിരെ സൈബറിടങ്ങളിൽ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നതിനോട് ഒരുകാലത്തും കോൺഗ്രസിന് യോജിപ്പില്ല. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് നേരെ എത്രമാത്രം സൈബർ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. ആർക്കെതിരെയും അങ്ങനെ ഉണ്ടാകാൻ പാടില്ലാത്തതാണ്. വ്യക്തിഹത്യയുടെ പേര് പറഞ്ഞ് സിംപതി നേടാനുള്ള ശ്രമങ്ങളാണോ ചിലയിടങ്ങളിൽ ഇപ്പോൾ നടക്കുന്നതെന്ന് സംശയമുണ്ട്. ക്രൈസ്തവ- മുസ്ലിം വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ബിജെപി പല പ്രചരണങ്ങളും നടത്തുന്നുണ്ടെന്നും ആ കെണിയിൽ അവർ വീഴില്ലെന്നും ചെന്നിത്തല പറഞ്ഞു. എത്ര പണം വാരിയെറിഞ്ഞാലും ഭരണസ്വാധീനം ഉപയോഗിച്ചാലും കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവില്ല. നരേന്ദ്രമോദി ഇടയ്ക്കിടെ കേരളത്തിൽ വരുന്നത്  കോൺഗ്രസിന് ഗുണം ചെയ്യുകയേയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

Choonduviral

പ്രിയങ്കാഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ

Published

on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി പ്രമുഖ ദേശീയ നേതാക്കൾ കേരളത്തിലെത്തുമെന്ന് കെപിസിസി രാഷ്ട്രീയ പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗേ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി, മുൻ കേന്ദ്രമന്ത്രി പി ചിദംബരം, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളിൽ കേരളത്തിലെത്തുക. 20ന് ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന  പ്രിയങ്കാഗാന്ധി 24ന് രാഹുൽഗാന്ധി മൽസരിക്കുന്ന വയനാട്ടിലും പ്രചരണത്തിന് ഇറങ്ങും. 21-ന് പി ചിദംബരം തിരുവനന്തപുരത്ത് എത്തും. 22ന് രാഹുൽഗാന്ധി തൃശൂർ, കൊട്ടാരക്കര, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. മറ്റ് നേതാക്കളുടെ പ്രചരണ പരിപാടികളുടെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Continue Reading

Featured