കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ കടത്ത്

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി രഹസ്യമായി കടത്താൻ ശ്രമിച്ച 2.198 കിലോ സ്വർണം പിടികൂടി. മിശ്രിത രൂപത്തിലായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മലപ്പുറം കടുങ്ങൂത്ത് സ്വദേശി റഷീദിനെ എയർ ഇന്റലിജൻസ് യൂണിറ്റ് കസ്റ്റഡിയിൽ എടുത്തു.ബഹറിനിൽ നിന്നാണ് ഇയാൾ സ്വർണം എത്തിച്ചതെന്ന് അധികൃതർ പറഞ്ഞു. സ്വർണം മിശ്രിതമാക്കി കാലുകളിൽ കെട്ടിവെച്ച നിലയിലായിരുന്നു കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചെന്ന് ഇന്റലിജൻസ് യൂണിറ്റ് വ്യക്തമാക്കി.
കരിപ്പൂർ വിമാനത്താവളം വഴിയുള്ള നിരന്തരമായ സ്വർണക്കടത്തിന് പിന്നിൽ വൻ സംഘമാണ് പ്രവർത്തിക്കുന്നതെന്നാണ് സൂചന. കരിപ്പൂരിൽ സ്വർണക്കടത്ത് നിത്യസംഭവമാകുകയാണ്.

Related posts

Leave a Comment