Connect with us
48 birthday
top banner (1)

Featured

ശിവകാശിയില്‍ പടക്കനിര്‍മാണശാലകളിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ വെന്തുമരിച്ചു

Avatar

Published

on

ചെന്നൈ: വിരുതനഗർ ജില്ലയിലെ ശിവകാശിയില്‍ പടക്കനിര്‍മാണശാലകളിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ വെന്തുമരിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിരുദുനഗര്‍ ജില്ലയിലെ രണ്ട് പടക്ക നിര്‍മാണ ശാലകളിലാണ് അപകടമുണ്ടായത്.

കമ്മാപട്ടി ഗ്രാമത്തിലെ പടക്ക നിര്‍മാണ ശാലയിലും മറ്റൊരിടത്തുമാണ് ഇന്ന് വൈകിട്ടോടെ സ്ഫോടനമുണ്ടായത്. ശിവകാശിക്ക് സമീപമാണ് രണ്ടു പടക്ക നിര്‍മാണ ശാലകളും സ്ഥിതി ചെയ്യുന്നത്. രണ്ട് അപകടങ്ങളിലായി ഒമ്പതുപേര്‍ മരിച്ചതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

‘താനായിരുന്നെങ്കിൽ ഓ​ടി ര​ക്ഷ​പ്പെ​ട്ടേ​നേ​’; പി​ണ​റാ​യി സ്തുതി ഗാനത്തിൽ വിമർശനവുമായി; വിഡി സതീശൻ ​

Published

on

ന്യൂഡൽഹി : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പു​ക​ഴ്ത്തി​ക്കൊ​ണ്ടു​ള്ള സ്തു​തി​പാ​ട​ല്‍ ഗാനത്തിൽ വിമർശനവുമായി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശന്‍. ത​ന്നെ​ക്കു​റി​ച്ചാ​യി​രു​ന്നെ​ങ്കി​ല്‍ കേ​ള്‍​ക്കാ​തി​രി​ക്കാ​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടേ​നേ​യെ​ന്ന് സ​തീ​ശ​ന്‍ പ്ര​തി​ക​രിച്ചു. ഡ​ല്‍​ഹി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​തീ​ശ​ന്‍. ഇത്തരത്തിൽ സ്തുതിഗാനം ഉണ്ടാക്കി വരുന്നവരുടെ ഉദ്ദേശമെങ്കിലും മനസിലാക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. വാ​ഴ്ത്തു​പാ​ട്ട് മു​ഖ്യ​മ​ന്ത്രി ആസ്വ​ദി​ക്കു​ന്നു. ജ​ന​വി​രു​ദ്ധ​നാ​യ മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് പു​ക​ഴ്ത്തു​പാ​ട്ടെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ‘ഫീ​നി​ക്സ് പ​ക്ഷി’​യാ​യി വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ടു​ള്ള വാ​ഴ്ത്തു​പാ​ട്ടി​നെ​തി​രെ​യാ​ണ് വി​മ​ർ​ശ​നം. സി​പി​എം അ​നു​കൂ​ല സം​ഘ​ട​ന​യാ​യ കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ സു​വ​ർ​ണ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ വേ​ദി​യി​ലി​രു​ത്തി 100 വ​നി​താ ജീ​വ​ന​ക്കാ​രാ​ണ് ഗാ​നം ആ​ല​പി​ക്കു​ക.

Advertisement
inner ad

സ​മ​ര​ധീ​ര സാ​ര​ഥി പി​ണ​റാ​യി വി​ജ​യ​ൻ, പ​ട​യു​ടെ ന​ടു​വി​ൽ പ​ട​നാ​യ​ക​ൻ’ എ​ന്ന വ​രി​ക​ളോ​ടെ​യാ​ണു പാ​ട്ടു തു​ട​ങ്ങു​ന്ന​ത്. ‘ഫീ​നി​ക്സ് പ​ക്ഷി​യാ​യി മാ​റു​വാ​ൻ ശ​ക്ത​മാ​യ ത്യാ​ഗ​പൂ​ർ​ണ ജീ​വി​തം വ​രി​ച്ച​യാ​ളാ’​ണ് പി​ണ​റാ​യി​യെ​ന്നും പാ​ട്ടി​ൽ പ​റ​യു​ന്നു​ന്നു​ണ്ട്.

Advertisement
inner ad
Continue Reading

Featured

വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് വെടിവെച്ച്‌ കൊലപ്പെടുത്തി

Published

on

ഗ്വാളിയര്‍: വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് വെടിവെച്ച്‌ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. ഗ്വാളിയര്‍ ഗോല കാ മന്ദിര്‍ സ്വദേശിയായ മഹേഷ് ഗുര്‍ജാര്‍ ആണ് മകള്‍ തനു ഗുര്‍ജാറി(20)നെ വെടിവെച്ച്‌ കൊന്നത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം.

ജനുവരി 18-ാം തീയതി തനുവിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, യുവതിക്ക് ഈ വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച്‌ കഴിഞ്ഞദിവസം തനു സാമൂഹികമാധ്യമങ്ങളിലൂടെ ഒരു വീഡിയോ പുറത്തുവിടുകയുംചെയ്തു. വിക്കി എന്നയാളെ വിവാഹം കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും ഇതിന് വീട്ടുകാര്‍ ആദ്യം സമ്മതിച്ചെന്നും പിന്നീട് അവര്‍ തീരുമാനം മാറ്റിയെന്നുമാണ് തനു വീഡിയോയില്‍ പറഞ്ഞിരുന്നത്. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ വീട്ടുകാര്‍ തന്നെ പതിവായി മര്‍ദിക്കുകയാണ്. കൊല്ലുമെന്നും ഭീഷണിയുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കുടുംബമാണ് അതിന് ഉത്തരവാദികളെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞിരുന്നു. തനുവിന്റെ വിഡിയോ പ്രചരിച്ചതോടെ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് എസ്.പി. ധര്‍മവീര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണത്തിനായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വീട്ടുകാരെയും പെണ്‍കുട്ടിയെയും ഒരുമിച്ചിരുത്തി ചര്‍ച്ചനടത്തി. കമ്യൂണിറ്റി പഞ്ചായത്തിന്റെ ഭാഗമായവരും ചര്‍ച്ചയിലുണ്ടായിരുന്നു. ചര്‍ച്ചയ്ക്കിടെ വീട്ടിലിരിക്കാന്‍ തനു വിസമ്മതിക്കുകയും സുരക്ഷയ്ക്കായി, അക്രമത്തിനിരയായ സ്ത്രീകളെ പിന്തുണയ്ക്കാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ നടത്തുന്ന സംരംഭമായ ഒരു വണ്‍-സ്റ്റോപ്പ് സെന്ററിലേക്ക് കൊണ്ടുപോകാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

Advertisement
inner ad

ഇതിനിടെ മകളോട് സ്വകാര്യമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മഹേഷ് തനുവിനെ കൂട്ടിക്കൊണ്ടുപോയത്. താന്‍ മകളോട് സംസാരിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, സംസാരിക്കാനെന്ന വ്യാജേന മകളുമായി പോയ മഹേഷ് കൈയിലുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ച്‌ മകള്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നെഞ്ചിലാണ് പിതാവ് ആദ്യം വെടിയുതിര്‍ത്തത്. തൊട്ടുപിന്നാലെ വീട്ടിലുണ്ടായിരുന്ന രാഹുല്‍ എന്ന ബന്ധുവും പെണ്‍കുട്ടിക്ക് നേരേ വെടിയുതിര്‍ത്തു.
പെണ്‍കുട്ടിയുടെ തലയിലും കഴുത്തിലും ഉള്‍പ്പെടെ വെടിയേറ്റെന്നാണ് റിപ്പോര്‍ട്ട്. പലതവണ വെടിയേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് അക്രമം തുടരുമെന്ന് ഭീഷണിപ്പെടുത്തി അച്ഛനും ബന്ധുവും പോലീസിനും കുടുംബാംഗങ്ങള്‍ക്കും നേരെ ആയുധം വീശി. മഹേഷിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്‌തെങ്കിലും പിസ്റ്റളുമായി രാഹുല്‍ രക്ഷപ്പെടുകയായിരുന്നു.

മഹേഷ് ഗുര്‍ജറിനെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. രാഹുലിനെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തനുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

Advertisement
inner ad
Continue Reading

Featured

കോഴിക്കോട് സ്വദേശി റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റി റിയാദ് കോടതി

Published

on

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റി റിയാദ് കോടതി. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും. കഴിഞ്ഞ ദിവസം റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചപ്പോഴാണു വിധി പറയാനായി ഇന്നത്തേക്കു മാറ്റിയത്. ഇത് ആറാം തവണയാണ് കേസ് മാറ്റി വെയ്ക്കുന്നത്.

കേസ് വിവരങ്ങൾ കൂടുതൽ പഠിക്കണമെന്നാണു നേരത്തേ കോടതി പറ‍ഞ്ഞിരുന്നത്. സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹ്റിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് 2006 ഡിസംബർ 26നു റഹീം ജയിലിലായത്. വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ, സൗദി ബാലന്റെ കുടുംബം മാപ്പു നൽകാൻ തയാറാണെന്നു കോടതിയെ അറിയിച്ചു. തുടർന്നു കഴിഞ്ഞ ജൂലൈ രണ്ടിനു റഹീമിന്റെ വധശിക്ഷ റദ്ദാക്കി. 34 കോടി രൂപ ദയാധനം സ്വീകരിച്ചാണു കുടുംബം മാപ്പു നൽകിയത്. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവു ലഭിച്ചാലേ റഹിമിന് ജയിൽ മോചനം സാധ്യമാകൂ.

Advertisement
inner ad
Continue Reading

Featured