Connect with us
,KIJU

Featured

പത്ത് തലകളുമായി ഫാസിസം

Avatar

Published

on

  • പിൻ പോയിന്റ്

  • ഡോ. ശൂരനാട് രാജശേഖരൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാക്ഷസ രാജാവായ രാവണനായി ബിജെപി അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ചിത്രീകരിച്ചതിനെതിരേ ഉയർന്ന രാഷ്ട്രീയ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല.

പത്തു തലയുള്ള രാഹുൽ ഗാന്ധിയാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. അതിനു താഴെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.


‘ഇതാ പുതുതലമുറയിലെ രാവണൻ. അവൻ ദുഷ്ട ശക്തിയാണ്. ധർമത്തിനെതിരാണ്. രാമവിരുദ്ധൻ. അവന്റെ ലക്ഷ്യം ഭാരതത്തെ തകർക്കുക എന്നതും.’ നമ്മുടെ ജനാധിപത്യ മതേതര ഭരണഘടനയുടെ അന്തഃസത്ത പോലും നിരാകരിക്കുന്ന ഒരു പോസ്റ്ററാണിത്.
അഭിനവ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ വിശേഷണങ്ങൾ ഏറ്റവും കൂടുതൽ യോജിക്കുന്നത് രാഹുൽ ഗാന്ധിക്കല്ല, പത്തുതലകളും 20 കൈകളുമായി ആടി തിമിർക്കുന്ന ബി ജെ പി ഫാസിസത്തിനാണ്.


ത്രേതായുഗത്തിലെ രാവണന്റെ പ്രവർത്തികൾക്ക് തുല്യമാണ് പത്തുവർഷത്തെ ബിജെപി ഭരണത്തിന്റെ ബാക്കി പത്രം. ശ്രീപാർവതീ സമേതനായി മഹാദേവൻ കുടികൊള്ളുന്ന കൈലാസം പോലും ഇളക്കിയെടുത്ത് അമ്മാനമാടാൻ തുനിയുന്ന രാവണാഹങ്കാരത്തിന്റെ പുതിയ പതിപ്പാണ് ബി ജെ പി. പത്ത് വർഷത്തെ രാജ്യഭാരം തലയ്ക്കു പിടിച്ച മോദി രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളെല്ലാം പിഴുതെറിയുന്ന ഉന്മത്താവസ്ഥയിലെത്തി നിൽക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ മതേതരത്വവും സോഷ്യലിസവും പിഴുതെറിഞ്ഞു കൊണ്ടാണ് ബി ജെ പി പുതിയ പാർലമെന്റ് കെട്ടിടത്തിലേക്ക് പ്രവേശിച്ചതു തന്നെ. എഴുപതു വർഷം കൊണ്ട് ഒരു പട്ടിണി രാജ്യത്തെ ലോകത്തെ മികച്ച അഞ്ച് വികസ്വര രാജ്യങ്ങളിലൊന്നാക്കിയ പഞ്ചവത്സര പദ്ധതികളെപ്പേലും മോദി പിഴുതെറിഞ്ഞു. കാലങ്ങളായി ഇന്ത്യ കെട്ടിപ്പൊക്കിയ ഭരണഘടനാ സ്ഥാപനങ്ങളെയൊന്നാകെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്നു.


ഇന്ത്യയെന്ന രാമ രാജ്യത്തിന്റെ വേരുകൾ തേടി കന്യാകുമാരിയിൽ നിന്നു കശ്മീർ വരെ കാൽനടയായി നടന്ന് പത്തു കോടിയിൽപ്പരം ജനങ്ങളുമായി സംവദിച്ച രാഹുൽ ഗാന്ധി അഭിനവ ഭാരതത്തിന്റെ രാവണനല്ല; രാമൻ തന്നെയാണ്. അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ശ്രീരാമൻ നടന്നുപോയ ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ തന്നെയാണ് ഒരു വർഷത്തിന് മുമ്പ് രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത്. അയോധ്യയിൽ നിന്ന് 14വർഷക്കാലം വനവാസത്തിനായി ഇറങ്ങിത്തിരിച്ച ശ്രീരാമനും ഒരു ഔദ്യോഗിക പരിവേഷവും ഇല്ലായിരുന്നു. രാജകുമാരനായിട്ടും മരവുരിയും ധരിച്ച് നഗ്നപാദനായിട്ടാണ് അദ്ദേഹം സഞ്ചരിച്ചത്. കായ്കനികളും കാട്ടുവെള്ളവും കുടിച്ച് നടന്ന ശ്രീരാമനെ അനുസ്മരിക്കുന്നതാണ്
രാഹുലിന്റെ യാത്രയും. കോൺഗ്രസ് പ്രസിഡന്റായിരുന്നിട്ടും സ്ഥാനം ഒഴിഞ്ഞ് ഒരു ഔദ്യോഗിക പരിവേഷവുമില്ലാതെ പാവങ്ങളുമായി സംവാദിച്ചു ഇന്ത്യയെ കണ്ടെത്താൻ ഇത്രയും ദൂരം പിന്നിട്ട ആദ്യത്തെ രാഷ്ട്രീയ നേതാവ് രാഹുലാണ്. ആ രാഹുലിനെയാണ് ബി ജെ പി ഭയക്കുന്നത്. ആ യാത്രയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസ് ബിജെപിയെ തകർത്തെറിഞ്ഞു.
മോദി തുറന്ന വെറുപ്പിന്റെ കമ്പോളത്തിലെ സ്നേഹത്തിന്റെ നിറദീപമാണ് രാഹുൽ. പുതു തലമുറയിലെ രാവണൻ എന്ന വിശേഷണം രാഹുൽ ഗാന്ധിക്കല്ല ചേരുക,


മോദിയെ എതിർത്താൽ ഹിറ്റ് ലിസ്റ്റിൽ


ഭരണഘടനയുടെ അന്തസത്ത തന്നെ ഇല്ലാതാക്കാനുള്ള നടപടികൾ ഇതിനകം മോദി സർക്കാർ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ മാസം 19നു പുതിയ പാർലമെന്റ് മന്ദിരം തുറക്കുന്നതിനു മുന്നോടിയായി അംഗങ്ങൾക്കു വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്യുലാർ രാജ്യമെന്ന പദപ്രയോഗം ഉണ്ടായിരുന്നില്ല. അതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയെ രാവണനോട് ഉപമിക്കുന്ന പോസ്റ്റർ പ്രസിദ്ധപ്പെടുത്തിയത്.
രാഹുൽ ഗാന്ധിയെ പുതുതലമുറയിലെ രാവണനായി ചിത്രീകരിക്കുകയും അദ്ദേഹം രാമവിരുദ്ധനായ ദുഷ്ട ശക്തിയാണെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നതിനു പിന്നിൽ ഒരപകടമുണ്ട്. രാവണാദി രാക്ഷസ കുലം മുടിപ്പിക്കുന്നത് രാജധർമവും രാജനീതിയുമാണെന്നു കരുതുന്നത് ഭാരതീയ സംസ്കാരമാണ്. അതിനു രാഷ്ട്രീയമില്ല. അതുകൊണ്ടു തന്നെ അഭിനവ രാവണൻ എന്നു മുദ്ര കുത്തി രാഹുൽ ഗാന്ധിയെ ഉന്മൂലനം ചെയ്യുക എന്ന ഗൂഢ ലക്ഷ്യം ഈ പോസ്റ്ററിനു പിന്നിൽ ഉണ്ടോ എന്നു സംശയിക്കണം.

Advertisement
inner ad


സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ പറഞ്ഞതാണു ശരിയും ഏറെ പ്രസക്തവും.
” ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിൽ രാഹുൽ ഗാന്ധിയെ രാവണനോട് ഉപമിച്ചതിനെ അപലപിക്കാൻ വാക്കുകളില്ല. അവരുടെ നീചമായ താതപര്യം വളരെ വ്യക്തമാണ്. അവർക്ക് രാഹുൽ ഗാന്ധിയെ വകവരുത്തണം. രാഹുലിന്റെ അച്ഛനെയും മുത്തശിയെയും രാഷ്ട്രീയ ശത്രുക്കൾ കൊലപ്പെടുത്തിയതാണ്.”
വിലകുറഞ്ഞ രാഷ്ട്രീയ താത്പര്യങ്ങൾ മാനിച്ച് അവർ (ബിജെപി) രാഹുൽഗാന്ധിയുടെ എസ്പിജി സുരക്ഷ പിൻവലിച്ചു. കള്ളക്കേസ് മെനഞ്ഞ് പാർലമെന്റ് അംഗത്വം റദ്ദാക്കി. സുരക്ഷിതമായ ഔദ്യോഗിക വസതിയിൽ നിന്ന് ഇറക്കി വിട്ടു. സുപ്രീം കോടതി ഇടപെട്ട് ലോക്സഭാംഗത്വം തിരികെ നൽകിയിട്ടും ഇതുവരെ അദ്ദേഹത്തിന് ഔദ്യോഗിക വസതി അനുവദിച്ചിട്ടില്ല. എന്താണ് ഇതിനൊക്കെ കാരണം? നരേന്ദ്ര മോദിക്കെതിരേ നിരന്തരം വിമർശനം ഉന്നയിക്കുന്നു. അദ്ദേഹത്തിന്റെ ഭരണപരാജയങ്ങൾ ഒന്നൊന്നായി വെളിച്ചത്തു കൊണ്ടു വരുന്നു. അദാനി- മോദി വഴിവിട്ട ബന്ധത്തെക്കുറിച്ച് ആവർത്തിച്ച സംശങ്ങളുന്നയിക്കുന്നു. അദാനിയുടെ സ്ഥാപനത്തിൽ 20,000 കോടി രൂപയുടെ നിക്ഷേപം വന്നത് എവിടെ നിന്ന് അല്ലെങ്കിൽ ആരുടേതാണ് എന്ന രാഹുലിന്റെ ചോദ്യത്തിന് ഇഡിയോ മോദിയോ അദാനിയോ ഒന്നും ഒരു മറുപടിയും നൽകിയില്ല. ഈ ചോദ്യം പാർലമെന്റിൽ ചോദിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് രാഹുലിനെ അയോഗ്യനാക്കി പുറത്താക്കിയത്.


ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ മുഴുവൻ എൻഫോഴ്സ്മെന്റ് അടക്കമുള്ള ഏജൻസികളെ ഉപോയോഗിച്ചു വേട്ടയാടുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന അഴിമതികൾ മുഴുവൻ ഇതേ ഏജൻസികൾ കണ്ടില്ലെന്നു നടിക്കുന്നു. പ്രതിപക്ഷ പാർട്ടികളെയും സർക്കാരുകളെയും ഇഡി വളഞ്ഞിട്ട് ആക്രമിക്കുന്നു. പശ്ചിമ ബംഗാൾ, തെലുങ്കാന, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഇഡി നടത്തുന്ന പരിശോധനകളും നടപടികളും രാഷ്ട്രീയ പ്രേരിതമാണ്. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരേ ഇഡി ഫയൽ ചെയ്ത കേസിൽ തെളിവുകളെവിടെ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് ഇനിയും ഇഡി മറുപടി നൽകിയിട്ടില്ല. പ്രതിപക്ഷ വേട്ടയാടലിന്റെ ഭാഗമായാണ് അദ്ദേഹത്തെ മദ്യനയക്കേസിൽ കുടുക്കി ജയിലിലടച്ചതെന്ന വാദഗതി ശക്തിപ്പെടുകയാണിപ്പോൾ

.
ഭരണഘടനയ്ക്ക് ഇന്ദിരാ ഗാന്ധി നൽകിയ മതേതരത്വം


1950 ജനുവരി 26-ന് ഇന്ത്യ റിപ്പബ്ലിക്കായതോടെ നിലവിൽ വന്ന ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ഇല്ലായിരുന്നു എന്നാണ് ബിജെപി വാദം. അന്നത്തെ ഭരണഘടനയിൽ ഇങ്ങനെ പ്രസ്താവിച്ചിരുന്നു: ‘ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി രൂപീകരിക്കാൻ ദൃഢനിശ്ചയം ചെയ്തു….’ അടിയന്തരാവസ്ഥക്കാലത്ത്, ഇന്ദിരാഗാന്ധി സർക്കാർ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയെ ‘ മതേതര ജനാധിപത്യ പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക്’ എന്നു മാറ്റി പ്രഖ്യാപിച്ചു.
1976 ലെ ഭേദഗതിക്ക് ശേഷമാണ് ഈ വാക്കുകൾ ചേർത്തതെന്ന് എല്ലാവർക്കുമറിയാം. അതു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ആ വാക്കുകൾ ഭരണഘടനയിൽ നിന്ന് മായിച്ചു കളയുമ്പോൾ ഇന്ത്യയിലെ ജനങ്ങൾക്ക് ആശങ്കയുണ്ടാകുക സ്വാഭാവികം . ബിജെപിയുടെ ഉദ്ദേശം സംശയാസ്പദമാണ്. ഇന്ത്യയെ മതേതര രാജ്യമായി നിലനിർത്താൻ ബിജെപി ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്ത്യ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആണെന്നു കോൺഗ്രസ് ഉറച്ചു വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്റെ സംരക്ഷകനാണിപ്പോൾ രാഹുൽ ഗാന്ധി. അതുകൊണ്ടാണ് ഇവൻ രാവണൻ എന്ന് ബിജെപി വിശേഷിപ്പിക്കുന്നത്. ബിജെപി വിഭാവന ചെയ്യുന്ന ഹിന്ദു രാഷ്ട്ര സംസ്കാരത്തെ തകർക്കുന്നവനാണെന്ന് പോസ്റ്ററിൽ മുന്നറിയിപ്പ് നൽകുന്നത്.

Advertisement
inner ad


രാഹുലിന്റെ കരുത്തിനെ മോദി ഭയക്കുന്നു


നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണത്തെ ചോദ്യം ചെയ്യുന്നതാണ് രാഹുൽ ഗാന്ധി ചെയ്യുന്ന കുറ്റം. പണ്ടു പപ്പു എന്നു വിളിച്ചാക്ഷേപിച്ച പയ്യനല്ല രാഹുൽ ഗാന്ധി ഇപ്പോൾ. ഭാരത് ജോഡോ യാത്ര നയിച്ച് ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തിയ യുവ നേതാവാണ്. ഈ നേതാവിനെ ജനങ്ങൾ വിശ്വാസത്തിലെടുക്കുന്നു. ഹിമാചൽ പ്രദേശിലും കർണാടകത്തിലും ബിജെപി സർക്കാരിനെ തൂത്തെറിഞ്ഞു ഭരണം പിടിക്കാനുള്ള പ്രാപ്തനാക്കിയിരിക്കുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിനു മുൻപ് അഞ്ചു സംസ്ഥാനങ്ങളിൽ കൂടി നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, തെലുങ്കാന, മീസോറാം എന്നിവയാണവ. അവിടങ്ങളിലും ഫലം വിപരീതമാകുമെന്ന് ബിജെപി ഭയക്കുന്നു.
അങ്ങനെ വന്നാൽ 2024 ബിജെപിക്ക് ഒട്ടും
ആശ്വാസകരമാവില്ല.
ഒരു തെരഞ്ഞെടുപ്പ് പരാജയം നരേന്ദ്ര മോദിക്ക് ആത്മഹത്യാ പരമാണ്. എങ്ങനെയും അതൊഴിവാക്കണം. തന്റെ വഴിയിൽ തടസം തീർക്കുന്നത് രാഹുൽ ഗാന്ധിയാണ്. ആ തടസം ‘നീക്കം ചെയ്യാനുള്ള’ ആഹ്വാനമാണ് രാഹുലിനെ പത്തു തലയുള്ള രാവണനോട് ഉപമിച്ച് ഉന്മൂലനം ചെയ്യാനുള്ള നിഗൂഢ സന്ദേശം. പക്ഷേ,അതിനു വേണ്ടി ബിജെപി കെട്ടുന്ന മനക്കോട്ടകൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുമെന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. കാരണം ബിജെപി ഒരുക്കിയ വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറന്ന ആളാണ് രാഹുൽ ഗാന്ധി. ആ സ്നേഹം ജനങ്ങൾക്കുള്ളിടത്തോളം രാഹുൽ ഗാന്ധി സുരക്ഷിതനായിരിക്കും, തീർച്ച.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ തമിഴ്‌നാട്ടില്‍ പിടിയിൽ

Published

on

കൊല്ലം:കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. ഇവർ‌ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Advertisement
inner ad
Continue Reading

Featured

മുഖ്യമന്ത്രി വരുന്നത് കൊണ്ട് പാചകം പാടില്ല: ആലുവക്കാരുടെ അന്നം മുടക്കി പോലീസിന്റെ ഉത്തരവ്

Published

on

കൊച്ചി: മുഖ്യമന്ത്രിയുടെ ജനസദസിന്റെ സുരക്ഷയുടെ ഭാ​ഗമായി ഹോട്ടലുകളിൽ ഭക്ഷ്യവസ്തുക്കൾ പാചകം ചടെയ്യുന്നതു വിലക്കി പൊലീസ്. ആലുവ സ്വകാര്യ ബസ് സ്റ്റേഷനു പരിസരത്തെ ഹോട്ടലുകൾക്കാണ് വിചിത്രമായ ഈ നിർദേശം ലഭിച്ചത്. ഈ മാസം ഏഴിനാണ് ആലുവയിലെ നവകേരള സദസ്. ഈ പരിപാടിയിൽ വലിയ ജനപങ്കളിത്തമുണ്ടാകുമെന്നും സുരക്ഷയുടെ ഭാ​ഗമായി കടുത്ത നിയന്ത്രണം വേണമെന്നും പൊലീസ് പറയുന്നു. ഇതിന്റെ ഭാ​ഗമായിട്ടാണ് ആലുവ ബസ് സ്റ്റാൻഡിലെ ഹോട്ടലുകളിൽ പാചക വാതകം ഉപയോ​ഗിച്ചുള്ള പാചകം വിലക്കിയത്. ഹോട്ടലിനു പുറത്ത് മറ്റെവിടെയെങ്കിലും ആഹാരം പാകം ചെയ്തു കൊണ്ടു വന്ന് വില്പന നടത്താനാണ് പൊലീസ് പറയുന്നത്. ഇത് പ്രായോ​ഗികമല്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. അന്ന് ഹോട്ടലിന് അവധി നൽകുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
പാചകത്തിനു മാത്രമല്ല. തൊഴിലാളികൾക്കുമുണ്ട് നിയന്ത്രണം. ഹോട്ടലുകളിലും കടകളിലും മറ്റും ജോലി ചെയ്യുന്നവർ പൊലീസിൽ നിന്നു പ്രത്യക തിരിച്ചറിയൽ കാർഡ് വാങ്ങി സൂക്ഷിക്കണമെന്നും ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്പെക്റ്റർ അറിയിച്ചു. പാസ്പോർട്ട് സൈസിലുള്ള രണ്ടു ഫോട്ടോയും തിരിച്ചറിയൽ രേഖയുമായി പൊലീസ് സ്റ്റേഷനിൽ എത്തനാണ് നിർദേശം.
കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ്, കെഎസ്‌യു നേതാക്കളെ കരുതൽ തടവിൽ പാർപ്പിക്കുകയു മണിക്കൂറുകളോളം സ്കൂൾ കുട്ടികളെ പൊരി വെയിലത്തു നിർത്തുകയും മുഖ്യമന്ത്രി വരുന്നതിനും പോകുന്നതിനുമായി പൊതു നിരത്തുകൾ മണിക്കൂറുകളോളം അടച്ചിടുകയും ചെയ്യുന്ന ന‌ടപടികൾക്കെതിരേ ജനരോഷം ആളിക്കത്തുന്നതിനിടെയാണ് ജനസദസിന്റെ പേരിൽ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്നതു വിലക്കിത്തൊണ്ടുള്ള വിചിത്രമായ ഉത്തരവമായി പൊലീസ് രം​ഗത്തെത്തിയത്.

Continue Reading

Featured

നവകേരള സദസിനു പണം അനുവദിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമില്ല: ഹൈക്കോടതി

Published

on

കൊച്ചി: കൗൺസിൽ അനുമതി ഇല്ലാതെ നവ കേരള സദസിന്റെ ചെലവിനു തദ്ദേശസ്ഥാപനങ്ങൾ പണം നൽകരുതെന്ന് ഹൈക്കോടതി. പണം നൽകണമെന്ന് നിർദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൗൺസിൽ തീരുമാനങ്ങളില്ലാതെ പണം ചെലവഴിക്കാൻ സെക്രട്ടറിമാർക്ക് അധികാരം നൽകിയതും സ്റ്റേ ചെയ്തു. മുനിസിപ്പൽ കൗൺസിൽ നിയമപ്രകാരം തീരുമാനമെടുത്താൽ മാത്രമേ നവകേരള സദസിലേക്കുള്ള സംഭാവന നഗരസഭാ ഫണ്ടിൽ നിന്ന് ചെലവഴിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി.
ഒല്ലൂർ മണ്ഡലത്തിലെ നവകേരള സദസിനായി പുത്തൂർ സുവോളജിക്കൽ പാർക്കിൽ വേദി അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി. സുവോളജികൾ പാർക്കിന്റെ മുഴുവൻ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതല്ലേയെന്നും കോടതി ചോദിച്ചു. കോടതി അനുവദിക്കുന്നില്ലെങ്കിൽ വേദി മാറ്റാമെന്ന് സർക്കാർ അറിയിച്ചു. മൃഗശാലയല്ല, കാർ പാർക്കിങ്ങാണ് പരിപാടിക്കായി അനുവദിച്ചിട്ടുള്ളത് എന്നായിരുന്നു നേരിട്ട് ഹാജരായി സുവോളജിക്കൽ പാർക്ക് ഡയറക്ടർ കീർത്തി ഐ.എഫ്.എസ് ഹൈക്കോടതിയെ അറിയിച്ചത്.

Continue Reading

Featured