Connect with us
48 birthday
top banner (1)

Featured

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഉത്തരവിന് താത്ക്കാലിക സ്റ്റേ

Avatar

Published

on

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതി ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ഡൽഹി ഹൈക്കോടതി. മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷമാണ് ജാമ്യ ഉത്തരവിന് താത്ക്കാലിക സ്റ്റേ വന്നത്.

ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. റൗസ് അവന്യൂകോടതിയുടെ അവധിക്കാല ബെഞ്ച് ഒരു ലക്ഷം രൂപയുടെ ജാമ്യത്തുകയിലായിരുന്നു ജാമ്യം അനുവദിച്ചത്. വാദങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഇ.ഡിയുടെ ഹർജിയിൽ ഹൈക്കോടതി അടിയന്തരമായി വാദം കേൾക്കും. ഹർജി പരിഗണിക്കുന്നതു വരെയാണു ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്.

Advertisement
inner ad

Bengaluru

അർജുനായി തിരച്ചിൽ ഊർജ്ജിതം; മഴ വെല്ലുവിളിയാകുന്നു

Published

on

ബംഗളുരു: കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായി തിരച്ചിൽ ഊർജ്ജിതം. ജിപിഎസ് സിഗ്നൽ കിട്ടിയ പ്രദേശത്തെ മണ്ണ് കുഴിച്ച് നടത്തുന്ന പരിശോധന പുരോഗമിച്ചുവരികയാണ്. തിരച്ചിലിനായി കനത്ത മഴ വെല്ലുവിളിയാകുന്ന സാഹചര്യവും നിലവിൽ ഉണ്ട്. അർജുനും ലോറിയും മണ്ണിനടിയിൽ ഉണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അർജുൻ്റെ രണ്ടാമത്തെ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ വീണ്ടും റിംഗ് ചെയ്തെന്ന് കുടുംബം രാവിലെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ദരാമയ്യ ഇടപെട്ടാണ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്.

അതേസമയം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി കർണാടക മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്തു. അടിയന്തര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി അദ്ദേഹം അറിയിച്ചു.മണ്ണിടിച്ചിലിൽ 15 പേരെയാണ് കാണാതായത്. ഇതിൽ 7 പേരുടെ മൃതദേഹം
കണ്ടെത്തിയിരുന്നു.

Advertisement
inner ad

ജൂലൈ എട്ടിനാണ് കോഴിക്കോട് സ്വദേശിയായ അർജുൻ ലോറിയിൽ പോയത്. ചൊവ്വാഴ്‌ച പുലർച്ചെയാണ് അവസാനമായി അർജുൻ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി ചേവായൂർ പൊലീസിൽ പരാതി നൽകി. തുടർന്നാണ് മണ്ണിടിഞ്ഞതുൾപ്പെടെയുള്ള വിവരങ്ങൾ അറിഞ്ഞത്.

Advertisement
inner ad
Continue Reading

Featured

ഭൂമി കൈയ്യേറി എന്ന പരാതിയില്‍ തീരുമാനമായില്ല: അടുത്ത മാസം കൃഷിയിറക്കുമെന്ന് നഞ്ചിയമ്മ

Published

on

ഇടുക്കി: അട്ടപ്പാടി അഗളിയില്‍ ഗായിക നഞ്ചിയമ്മയുടെ ഭൂമി കൈയ്യേറി എന്ന പരാതിയില്‍ ഇന്നത്തെ ചര്‍ച്ചയിലും തീരുമാനമായില്ല. അടുത്ത 19ന് വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തും. ഒരു മാസത്തിന് ശേഷം വീണ്ടും ചര്‍ച്ച നടത്തും. ഹൈക്കോടതി ഉത്തരവിന് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അട്ടപ്പാടി ട്രൈബല്‍ താലൂക്ക് തഹസില്‍ദാര്‍ പറഞ്ഞു.

കലക്ടറുടെ ഉത്തരവുമായി ഭൂമിയില്‍ കൃഷിയിറക്കാന്‍ എത്തിയ നഞ്ചിയമ്മയെ റവന്യൂ ഉദ്യോഗസ്ഥരും പൊലീസും തടഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഇന്ന് ചര്‍ച്ച നടന്നത്,അടുത്ത മാസം 19ന് കേസ് കൂടുതല്‍ പഠിച്ച ശേഷം വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ നഞ്ചിയമ്മയോട് ആവശ്യപ്പെട്ടു. ഒരു മാസത്തിന് ശേഷം ഭൂമിയില്‍ കൃഷിയിറക്കുമെന്നും ഇനിയും കാത്തിരിക്കാനാകില്ലെന്നും നഞ്ചിയമ്മ പറഞ്ഞു.

Advertisement
inner ad

നഞ്ചിയമ്മയുടെ പരാതിയില്‍ കഴമ്പില്ലെന്നും തങ്ങള്‍ പണം കൊടുത്ത് വാങ്ങിയ ഭൂമിയാണ് ഇതെന്നുമാണ് എതിര്‍ കക്ഷികളുടെ വാദം. ഹൈക്കോടതി ഉത്തരവും ആര്‍ഡിഒ ട്രൈബ്യൂണലിലെ രേഖകളുടെ പരിശോധനയും പൂര്‍ത്തിയായാല്‍ മാത്രമെ തുടര്‍ നടപടികള്‍ക്ക് കഴിയുവെന്ന് തഹസില്‍ദാര്‍ പറഞ്ഞു. നഞ്ചിയമ്മയും കുടുംബവും എതിര്‍ കക്ഷികളായ കെ. വി മാത്യുവും ജോസഫ് കുര്യനുമാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.

Advertisement
inner ad
Continue Reading

Featured

കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറി പുതിയ പുരയില്‍ സുരേന്ദ്രന്‍ അന്തരിച്ചു

Published

on

തിരുവനന്തപുരം: 36 വര്‍ഷമായി കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ എംപിക്കൊപ്പം നിഴലായി സഞ്ചരിച്ച പ്രൈവറ്റ് സെക്രട്ടറി പുതിയ പുരയില്‍ സുരേന്ദ്രന്‍ അന്തരിച്ചു.അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയാണ്.. സംസ്‌കാരം നാളെ തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടക്കും. തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധിയെ തുടര്‍ന്ന് ആദ്യ തവണ എടക്കാട് മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായപ്പോള്‍ കെ സുധാകരന്‍ ഒപ്പം കൂട്ടിയതാണ് സുരേന്ദ്രനെ.
കെ സുധാകരന്റെ പിന്നീടുള്ള സംഭവബഹുലമായ ഔദ്യോഗിക രാഷ്ട്രീയ യാത്രകളിലെ സന്തതസഹചാരി ആയിരുന്നു സുരേന്ദ്രന്‍ എന്ന പ്രൈവറ്റ് സെക്രട്ടറി. കെ സുധാകരന്‍ നിയമസഭാംഗമായിരുന്നപ്പോഴും കണ്ണൂരില്‍ നിന്ന് ആദ്യ തവണ ലോക്‌സഭാംഗമായപ്പോഴും കണ്ണൂരില്‍ താമസിച്ചുകൊണ്ടാണ് അദ്ദേഹം പ്രൈവറ്റ് സെക്രട്ടറി പദവിയിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചത്.

Continue Reading

Featured