വിവാദങ്ങൾക്ക് താത്കാലിക ശമനം ; വീണ്ടും സിപിഎം സംസ്ഥാനസെക്രട്ടറിയായി ചുമതലയേറ്റ് കൊടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: പെരിയ കൊലപാതക കേസിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം കൈ മലർത്തിയ ശേഷം വീണ്ടും സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തിരിച്ചെത്തി കൊടിയേരി ബാലകൃഷ്ണൻ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്. 2020 നവംബർ 13 നാണ് കൊടിയേരി സ്ഥാനമൊഴിഞ്ഞത്. മകൻ ബിനീഷ് കൊടിയേരിയുടെ അറസ്റ്റിനെതുടർന്നായിരുന്നു പദവി ഒഴിയൽ. പകരം താത്കാലിക ചുമതലയേറ്റത് എൽഡിഎഫ് കൺവീനർ എ വിജയരാഘവനായിരുന്നു. മകൻ ബിനീഷ് ജയിൽമോചിതനായതും പെരിയ കൊലപാതക കേസിൽ മുൻ എം എൽ എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അം​ഗവുംമായ കെവി കുഞ്ഞിരാമനുൾപ്പടെ സിപിഎം പ്രവർത്തകർ അറസ്റ്റിലായതിനെ തുടർന്ന് വിവാദങ്ങളിൽ നിന്നും പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാൻ സംഭവത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് വ്യക്തമാക്കുക കൂടി ചെയ്തപ്പോഴാണ് പഴയ പദവിയിലേക്ക് കൊടിയേരി തിരികെയെത്തിയത്.

Related posts

Leave a Comment