Connect with us
head

Cinema

ശ്രീനാഥ് ഭാസിക്ക് താല്ക്കാലിക വിലക്ക്

Avatar

Published

on

കൊച്ചി: യു ട്യൂബ് വിവാദത്തിൽ കുടുങ്ങിയ നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് തല്ക്കാലം മാറ്റി നിർത്തുമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി. ശ്രീനാഥ് ഭാസിയേയും പരാതിക്കാരിയേയും വിളിച്ചു വരുത്തി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് നടപടി. കേസിൽ ഇടപെടില്ലെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

‘മിന്നല്‍ ബേസിൽ’ ; മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ് സംവിധായകൻ ബേസിൽ ജോസഫിന്

Published

on


തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ബേസിൽ ജോസഫിന് പുരസ്കാരത്തിളക്കം. സിം​ഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബേസിൽ. ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ഒരുക്കിയ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയുടെ സംവിധാനത്തിനാണ് അംഗീകാരം ലഭിച്ചത്. 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രത്തോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ ബേസിൽ തന്നെയാണ് അം​ഗീകാര വാർത്ത പങ്കുവെച്ചത്
‘2022 ലെ ഏഷ്യൻ അക്കാദമി അവാർഡ്സില്‍ മികച്ച സംവിധായകനായി പ്രഖ്യാപിക്കപ്പെട്ടതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനും ഈ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ അതിലേറെ അഭിമാനമുണ്ട്.’ ബേസിൽ ട്വിറ്ററിൽ കുറിച്ചു.
അഭിനേതാവായും സംവിധായകനായും പ്രേക്ഷക മനസ്സിൽ ഇടം നേടിയ യുവ കലാകാരനുള്ള ജെസിഐ ഇന്ത്യയുടെ അംഗീകാരം ആണ് ഈ പുരസ്കാരം. ഡിസംബർ 27നു നാറ്റ്കോൺ ഉദ്ഘാടന വേദിയിൽ മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ നടന് അവാർഡ് സമ്മാനിക്കും.

Continue Reading

Cinema

തമിഴ് സിനിമാ നടൻ ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു

Published

on

ചെന്നൈ : തമിഴ് ഹാസ്യതാരം ശിവ നാരായണ മൂര്‍ത്തി ( 67 ) അന്തരിച്ചു. ഇന്നലെ രാത്രി 8.30 ന് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ക്കു പിന്നാലെയാണ് മരണം.

Advertisement
head

തഞ്ചാവൂരിലെ പട്ടുകോട്ടൈയ്ക്ക് അടുത്തുള്ള പൊന്നാവരന്‍കോട്ട സ്വദേശിയായ ശിവ നാരായണ മൂര്‍ത്തി അരങ്ങേറ്റം കുറിക്കുന്നത് പൂന്തോട്ടം എന്ന ചിത്രത്തിലൂടെയാണ്. തമിഴ് സിനിമയിലെ ഹാസ്യ രംഗങ്ങളില്‍ വിവേകിനും വടിവേലുവിനുമൊപ്പം നിരവധി വേഷങ്ങൾ ചെയ്ത ശിവ നാരായണ മൂര്‍ത്തി രജനീകാന്ത്, അജിത്ത് കുമാര്‍, വിജയ് എന്നിവരുടെ ചിത്രങ്ങളില്‍ ഉള്‍പ്പടെ 200ല്‍ അധികം സിനിമകളില്‍ വേഷമിട്ടു. വേലായുധം, സ്വാമി, ഉന്നൈ നിനൈത്ത് അങ്ങനെ നിരവധി സിനിമകളിൽ തന്റേതായ അഭിനയ ശൈലി കാഴ്ച വച്ച നടനായിരുന്നു അദ്ദേഹം.

Advertisement
head
Continue Reading

Cinema

സിനിമാ നി‍ര്‍മ്മാതാവ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

Published

on

കൊച്ചി: സിനിമാ നി‍ര്‍മ്മാതാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആ‍ര്‍.ജെ ക്രിയേഷൻസ് സിനിമ നി‍ര്‍മ്മാണ കമ്പനിയുടെ ഉടമയായ ജെയ്സണ്‍ എളംകുളത്തെയാണ് പനമ്പള്ളി നഗ‍ര്‍ സൗത്തിലുള്ള ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ് ജെയ്സണ്‍.

ശൃംഗാരവേലൻ (2013), ഓർമ്മയുണ്ടോ ഈ മുഖം (2014), ജമ്നാപ്യാരി (2015), ലവകുശ (2017) എന്നീ സിനിമകളുടെ നി‍ര്‍മ്മാതാവ് ആണ് ജെയ്സണ്‍ എളംകുളം. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജറായും പ്രവ‍ര്‍ത്തിച്ചിട്ടുണ്ട്.

Advertisement
head
Continue Reading

Featured