ക്ഷേത്രങ്ങളിലെ ദൈനംദിന ആചാര അനുഷ്ഠാനങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി : ക്ഷേത്രങ്ങളിലെ ദൈനംദിന ആചാര അനുഷ്ഠാനങ്ങളില്‍ ഇടപെടാന്‍ ഭരണഘടനാ കോടതികള്‍ക്ക് കഴിയില്ലെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് നിലപാട് വ്യക്തമാക്കിയത്. തിരുപ്പതി ക്ഷേത്രത്തിലെ ആചാരങ്ങളില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. പൂജകള്‍ എങ്ങനെ നിര്‍വഹിക്കണം, എങ്ങനെ തേങ്ങ ഉടക്കണം ഇതൊന്നും ഭരണഘടന കോടതിക്ക് തീരുമാനിക്കാന്‍ കഴിയില്ല. ഹരജിക്കാരന് പരാതിയുണ്ടെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

Related posts

Leave a Comment