Cinema
തെലുങ്ക് സൂപ്പർ താരം പ്രഭാസ് ഇന്ത്യ വിടുന്നു
തെലുങ്ക് സൂപ്പർ താരം പ്രഭാസ് ലണ്ടനിലേക്ക് താമസം മാറുന്നു. നടൻ ഒരു ആഡംബര വീട് ലണ്ടനിൽ മേടിച്ചെന്നും ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം അൽപനാളത്തേക്ക് മാറി നിൽക്കുന്നതെന്നും റിപ്പോർട്ടുകൾ. നേരത്തെ കാൽമുട്ടിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രഭാസ് യൂറോപ്പിൽ ആയിരുന്നു. പ്രഭാസ് എത്ര നാൾ ലണ്ടനിൽ ഉണ്ടാകുമെന്നതിന് വ്യക്തതയില്ല. പക്ഷേ താൻ ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങുകുകയാണെന്നും അതുകൊണ്ട് ഇനി ചെയ്യാനുള്ള ചിത്രങ്ങൾക്ക് ഒരു ഇടവേള നൽകിക്കൊണ്ടാണ് അദ്ദേഹം പോകുന്നതെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
പ്രേക്ഷകർ എല്ലാവരും കാത്തിരിക്കുന്ന പ്രഭാസിന്റെ ‘കൽക്കി 2898 എഡി’യുടെ മുഴുവൻ ചിത്രീകരണത്തിന് ശേഷമാണു നടൻ ലണ്ടനിലേക്ക് തിരിക്കുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രമാണിത്. പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മെയ് 9 നാണ് റിലീസ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
Cinema
എല്‍.സി.യുവില്‍ അടുത്തതായി എത്തുന്നത് ‘കൈതി 2’: ലോകേഷ് കനകരാജ്
ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്‌സ് സിനിമകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. കോളിവുഡിലെ സൂപ്പര്‍താരങ്ങളെ ലീഡ് റോളിലെത്തിച്ച് ഒരു യൂണിവേഴ്‌സ് തന്നെ ലോകേഷ് സൃഷ്ടിച്ചെടുത്തിട്ടുണ്ട്. എല്‍.സി.യുവിനെ കുറിച്ചുള്ള എല്ലാ അപ്‌ഡേഷനും ആരാധകരുടെ ഭാഗത്ത് നിന്നും ഒരുപാട് പിന്തുണ ലഭിക്കാറുണ്ട്. ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ഭാഗമായുള്ള സിനിമകളുടെ അവസാനത്തെ കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് .
മൂന്ന് സിനിമകള്‍ കൂടി കഴിഞ്ഞാല്‍ എല്‍.സി.യു യൂണിവേഴ്‌സ് അവസാനിക്കുമെന്നാണ് ലോകേഷ് പറയുന്നത്. അടുത്തതതായി എത്തുന്നത് ‘കൈതി 2’ ആണെന്നാണ് ലോകേഷ് പറയുന്നത്. 2019ല്‍ പുറത്തിറങ്ങിയ കൈതിയാണ് എല്‍.സി.യുവിലെ ആദ്യ ചിത്രം. കൈതിയുടെ രണ്ടാം ഭാഗത്തിന് ശേഷം ‘റോളക്‌സ്’ എന്ന കഥാപാത്രത്തിന്റെ സ്റ്റാന്‍ഡ് അലോണ്‍ ചിത്രമെത്തുമെന്നും ലോകി പറയുന്നു. ഇതിന്റെയെല്ലാം എന്‍ഡ് ഗെയിം കമല്‍ ഹാസന്റെ വിക്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇതിനൊക്കെ മുമ്പ് എല്‍.സി.യുവിന്റെ തുടക്കം കാണിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിം പുറത്തെത്തും. ലോകേഷ് തന്നെയാണ് തിരകഥയും സംവിധാനവും ചെയ്യുന്നത്. 10 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ഹ്രസ്വചിത്രത്തില്‍ വിക്രം, ദില്ലി, റോളക്‌സ്, അമര്‍, സന്താനം, ലിയോ തുടങ്ങിയ എല്‍.സി.യുവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഭാഗമായേക്കും. നിലവില്‍ രജനികാന്തിനെ നായകനാക്കി കൂലി എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് ലോകേഷ്.
അതേസമയം ലിയോയുടെ രണ്ടാം ഭാഗമുണ്ടാകാന്‍ വിജയ് തന്നെ മനസ് വെക്കണമെന്നും അദ്ദേഹം അറിയിച്ചും. താരം സിനിമാ ജീവിതം അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍ ലീയോ രണ്ടാം ഭാഗം ചിന്തിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
Cinema
സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്ക ലംഘനമാണ് നടപടിക്ക് കാരണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്തിൽ പറയുന്നത്. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സാന്ദ്രയെ പുറത്താക്കിയത്.
സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും, അതിൽ സ്ത്രീകളില്ലെന്നും സാന്ദ്ര പ്രതികരിച്ചു. ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും തൻറെ പരാതിക്ക് കാരണം സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു. ഭാരവാഹികൾ ലൈംഗിക ചുവയോടെ സംസാരിച്ചു. വനിതാ നിർമാതാവായ തനിക്ക് അപമാനം നേരിട്ടുവെന്നും അതുകൊണ്ടാണ് പരാതി കൊടുത്തതെന്നും സാന്ദ്ര തോമസ് പറഞ്ഞു. പരാതി നൽകിയതിന് പിന്നാലെയാണ് പുറത്താക്കൽ. ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം മുന്നോട്ടുവന്നവരാരും ഇനി പരാതിയുമായി വരരുത് എന്നതാണ് അവരുടെ ലക്ഷ്യമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. ആൻറോ ജോസഫാണ് തന്നെ വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചതെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
Cinema
‘നയന്‍താര: ബീയോണ്ട് ദ ഫെയറി ടേല്‍’ : കാമറയ്ക്കു പിന്നിലെ ജീവിതം ആരാധകരിലേയ്ക്ക്
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പിറന്നാള്‍ ദിനമായ നവംബര്‍ പതിനെട്ടിന് ‘നയന്‍താര: ബീയോണ്ട് ദ ഫെയറി ടേല്‍’ എന്ന ഡോക്യു-ഫിലിം സ്ട്രീം ചെയ്യാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്. മലയാളത്തില്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ചലച്ചിത്രയാത്ര പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയന്‍താരയുടെ ആവേശകരമായ ജീവിതമാണ് ആരാധകര്‍ക്കായി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കുന്നത്.
അധികമാര്‍ക്കും അറിയാത്ത, തീര്‍ത്തും സ്വകാര്യമായ നയന്‍താരയുടെ വ്യക്തിജീവിതത്തെ നടിയുടെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഈ ഡോക്യു-ഫിലിം. സിനിമയിലെ താരമെന്നതിനപ്പുറം മകള്‍, സഹോദരി, ജീവിതപങ്കാളി, മാതാവ്, സുഹൃത്ത് എന്നിങ്ങനെ നയന്‍താരയുടെ ജീവിതത്തിലെ റോളുകളും ഇതിലൂടെ പ്രേക്ഷകര്‍ക്ക് അടുത്തറിയാം.
ഗൗതം മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. 2022 ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍താരവിഘ്‌നേഷ് വിവാഹം.വിവാഹത്തിന്റെ സ്ട്രീമിങ് അവകാശത്തിനു വേണ്ടി 25 കോടിയാണ് പ്രതിഫലമായി നയന്‍താരയ്ക്കും വിഘ്‌നേശിനും നെറ്റ്ഫ്‌ലിക്‌സ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login