തെലങ്കാനയില്‍ മിന്നല്‍പ്രളയം; 7 മരണം

ഹൈദരാബാദ്: തെലങ്കാനയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 7 പേർ മരിച്ചു. നവവധുവും എൻജിനീയറും ഉൾപെടെയുള്ളവർ മരിച്ചവരിൽപ്പെടും. വിക്രാബാദിൽ വിവാഹശേഷമുള്ള പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ നവവധു പ്രവാളിക വരൻ നവാസ് റെഡ്ഡി എന്നിവരുൾപെടെ 6 പേർ സഞ്ചരിച്ചിരുന്ന കാർ ഒഴുക്കിൽ പെടുകയായിരുന്നു.

പ്രവാളിക, ഭർതൃസഹോദരി ശ്വേത, ശ്വേതയുടെ മകൻ ത്രിനാഥ് റെഡ്ഡി (9) എന്നിവർ ഒഴുകിപ്പോയി. കുട്ടിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാറങ്കലിൽ സോഫ്റ്റ്വെയർ എൻജിനീയറുടെ മൃതദേഹം ഞായറാഴ്ച രാത്രിയോടെ ഓടയിൽ കണ്ടെത്തുകയായിരുന്നു.മരിച്ചവിൽ വെരോം ക്രാന്തി കുമാർ എന്നയാൾ ശിവനഗറിൽനിന്നുള്ളയാളാണെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ ലാപ്ടോപും മൃതദേഹത്തിനരികിൽനിന്ന് കണ്ടെത്തി. ശങ്കരപ്പള്ളിയിൽ 70കാരൻ കാറിനൊപ്പം ഒഴുകിപ്പോയതായും അദിലാബാദിൽ 30കാരനായ തൊഴിലാളി ഒഴുകിപ്പോയതായും റിപോർടുണ്ട്.

യദാദ്രി ഭോംഗിർ ജില്ലയിൽ സ്‌കൂടറിൽ പോയ 2 പെൺകുട്ടികൾ ഒഴുക്കിൽപെട്ടു. മറ്റൊരിടത്ത് ശക്തമായ ഒഴുക്കിൽപെട്ട ബസിൽനിന്ന് 12 യാത്രക്കാരെ രക്ഷിച്ചു. വിവിധ നഗരങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെലങ്കാനയിലെ പല ജില്ലകളിലും കനത്ത മഴയാണ് പെയ്തത്.

ഹൈദരാബാദ്, ആദിലാബാദ്, നിസാമാബാദ്, കരിംനഗർസ വാറങ്കൽ, ഖമാമം തുടങ്ങിയ ഇടങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചീഫ് സെക്രടറി അടിയന്തര യോഗം വിളിച്ച്‌ സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർമാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ജാഗ്രതാനിർദേശം നൽകി.

Related posts

Leave a Comment