മാതാപിതാക്കൾക്ക് കോവിഡ്; മനംനൊന്ത 17 കാരൻ ജീവനൊടുക്കി

കണ്ണൂർ: മാതാപിതാക്കൾക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് മനോവിഷമത്തിലായിരുന്ന 17 കാരൻ ജീവനൊടുക്കി. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിൽ ഇന്ന് പുലർച്ചെയാണ് സംഭവം.

ആറളം ഫാം തൊഴിലാളികളായ കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകൻ ജിത്തുവിനെയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറളം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനായി എത്തിച്ചു.

ജിത്തുവിന്റെ മാതാപിതാക്കൾ കോവിഡ് ബാധിതരായി ചികിത്സയിലായിരുന്നുതിന്റെ മന: പ്രയാസം കുട്ടിക്ക് ഉണ്ടായിരുന്നതായി പോലിസ് അന്വേഷണത്തിൽ സംശയിക്കുന്നു.

Related posts

Leave a Comment