സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ ഓൺലൈനായി നടത്തണം ; ഗവർണറെ നേരിൽകണ്ട് അഭ്യർത്ഥനയുമായി ഷാഫി പറമ്പിൽ എം എൽ എ

തിരുവനന്തപുരം : സാങ്കേതിക സർവ്വകലാശാലയിലെ പരീക്ഷകൾ ഓൺലൈൻ ആയി നടത്താൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു ഷാഫി പറമ്പിൽ എം എൽ എ.യു ജി സിയും എ ഐ സി ടി ഇ യും ഓൺലൈനായി ഇന്റെര്ണൽ വാല്യൂയേഷൻ ഉൾപ്പടെ നിർദ്ദേശിച്ചിട്ടും കെടി യു അനുകൂല സമീപനം എടുക്കുന്നില്ലെന്ന വ്യാപകമായ പരാതിയുണ്ടെന്നും പ്രത്യേകിച്ച് അവസാന വർഷ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി തന്നെ പരീക്ഷ മുൻപ് നടത്തിയിട്ടുള്ളതിനാൽ ബാക്കിയുള്ള സെമസ്റ്ററുകൾക്കും യു ജി സി നിർദ്ദേശം ബാധകമാക്കണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നതെന്നും ഷാഫി പറമ്പിൽ എം എൽ എ ഗവർണറോട് പങ്കുവെച്ചു.പ്ലസ് വൺ വിദ്യാർത്ഥികളും സർവ്വകലാശാല പരീക്ഷകളെഴുതേണ്ട വിദ്യാർത്ഥികളും നേരിടേണ്ടി വരുന്ന വെല്ലുവിളികളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.ലോക്ക്ഡൗൺ മൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് മുന്നിൽ പിടിച്ച് നൽകാൻ കഴിയാതെ ആത്മഹത്യ ചെയ്ത ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിച്ചിരുന്ന പാലക്കാട്ടെ പൊന്നുമണിയുടെ കാര്യവും ചർച്ച ചെയ്തു .ബാങ്ക് ലോണും പലിശ അടവും മൈക്രോ ഫിനാൻസ് തിരിച്ചടവുകളും മരുന്നിന്റെയും ചികിത്സയുടെയും ചിലവുകളുമെല്ലാം ഒരു വരുമാനവുമില്ലായത്ത ഈ കാലത്ത് ജനങ്ങൾക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങൾ ചെറുതല്ല . കട തുറക്കണമെന്ന് വ്യാപാരികൾ പറയുന്നത് കളിയല്ല, അവർക്കത് ജീവിതമാണന്നും സന്ദർശനത്തിന് ശേഷം ഷാഫി പ്രതികരിച്ചു.

Related posts

Leave a Comment