Connect with us
48 birthday
top banner (1)

Ernakulam

സാങ്കേതിക സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക നൽകാനുള്ള തീയതി നീട്ടി നൽകണമെന്ന് കെഎസ്‌യു

Avatar

Published

on

കൊച്ചി: സാങ്കേതിക സർവ്വകലാശാലക്ക് കീഴിൽ നടക്കാനിരിക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദങ്ങളുണ്ടാകുന്നുവെന്ന് കെഎസ്‌യു. നാമനിർദ്ദേശ പത്രിക നൽകേണ്ട അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെ (10.10.2023, ചൊവ്വ) ഭൂരിഭാഗം കോളേജുകളിലും തെരഞ്ഞെടുപ്പ് ചുമതലയുള്ള അദ്ധ്യാപകർ വൈകി എത്തുകയും എസ്എഫ്ഐ സ്ഥാനാർത്ഥികളുടെ മാത്രം പത്രികകൾ ഒപ്പിട്ടു നൽകുകയും ചെയ്തത് ഇതിന് തെളിവാണെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു.

നാമനിർദ്ദേശ പത്രികയിൽ സ്റ്റാഫ് അഡ്വൈസർമാർ ഒപ്പിട്ടശേഷമാണ് ഡിപ്പാർട്ട്മെൻ്റ് തലവന്മാർ ഒപ്പിടേണ്ടത്. എന്നാൽ ഭൂരിഭാഗം കോളേജുകളിലും വൈകി എത്തിയ ചുമതലയുള്ള അദ്ധ്യാപകർ കെഎസ്‌യു സ്ഥാനാർത്ഥികളുടെ പത്രികകളിൽ ഒപ്പിടാതെ ഏകപക്ഷീയമായി പെരുമാറിയെന്നും, ഇത്തരത്തിൽ നിരവധി പരാതികളാണ് സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ നിന്ന് തങ്ങൾക്ക് ലഭിച്ചതെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി

Advertisement
inner ad

ഇത്തരത്തിൽ പരാതി ഉയർന്നതിൻ്റെ അടിസ്ഥാനത്തിൽ നാമനിർദ്ദേശ പത്രികകൾ നൽകാനുള്ള തീയതി നീട്ടി നൽകണമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ചാൻസിലർ, വൈസ് ചാൻസിലർ എന്നിവർക്ക് കത്ത് നൽകിയതായും കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Advertisement
inner ad

Ernakulam

മെട്രോ തൂണിനടിയിൽ നിന്നും ജയന് അഭയമായി തിരുഹൃദയം

Published

on

കൊച്ചി: പേട്ട ജംഗ്ഷന് സമീപം മെട്രോ തൂണിന് അടിയിൽ അഭയം പ്രാപിച്ചിരുന്ന കോയമ്പത്തൂർ സ്വദേശി ജയൻ ഇനി അങ്കമാലി തിരുഹൃദയ സദനത്തിലേക്ക്. ദുരിത ജീവിതമറിഞ്ഞ് തെരുവോരം മുരുകന്റെ നേതൃത്വത്തിലാണ് ജയനെ ഏറ്റെടുത്തത്. മലയാളം സിനിമ സംഘടനയായ ‘അമ്മ’യുടെ ആംബുലൻസിലാണ് മുരുകനും സഹപ്രവർത്തകരും ജയനെ ഏറ്റെടുക്കാൻ എത്തിയത്. തിരുഹൃദയ സദനം ഡയറക്ടർ ആയ ജോയ് ഞാളിയത്ത്, പൊതുപ്രവർത്തകനായ രാജു എന്നിവർ മുരുകനൊപ്പം ഉണ്ടായിരുന്നു.

കൂടാതെ കോൺഗ്രസ് പ്രവർത്തകനായ ഹരീഷ് പൂണിത്തുറയുടെ നേതൃത്വത്തിൽ കൊളത്തേരി റോഡ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും മുരുകനും കൂട്ടർക്കും സഹായത്തിന് എത്തി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിന്നും മാറി കുളിപ്പിച്ച് താടിയും മുടിയും വെട്ടി പുത്തൻ വസ്ത്രങ്ങളും അണിഞ്ഞാണ് ജയനെ തിരുഹൃദയ സദനത്തിലേക്ക് സ്വാഗതം ചെയ്തത്.

Advertisement
inner ad

മരട് പോലീസിന്റെ അനുമതിയോടെയായിരുന്നു മുരുകനെ ഏറ്റെടുത്തത്. കോവിഡ് സമയത്ത് കേരളത്തിൽ എത്തിയ ജയൻ ഒരു വർഷത്തോളം മെട്രോ തൂണിനടിയിൽ കഴിച്ചുകൂട്ടി. നിരാലംബർക്ക്‌ സഹായം ആകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ജയനെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കേരള ലീഗൽ സർവീസ് സൊസൈറ്റിക്ക് നൽകുമെന്നും ബന്ധുക്കളെ വിവരമറിയിച്ച് കൈമാറുമെന്നും മുരുകൻ പറഞ്ഞു.

Advertisement
inner ad
Continue Reading

Ernakulam

വ്യാഴാഴ്ച കൊച്ചി നഗരത്തിൽ ശുദ്ധജല വിതരണം തടസ്സപ്പെടും

Published

on

കൊച്ചി: കൊച്ചി നഗരത്തിൽ നാളെ (ഡിസംബ‍ർ 12 വ്യാഴാഴ്ച്ച) ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവയിലെ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനിൽ പൂക്കാട്ടുപടിയ്ക്ക് സമീപമുള്ള ലീക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം തടസ്സപ്പെടുന്നത്. ഇന്ന് നടത്താനിരുന്ന അറ്റകുറ്റപ്പണികൾ സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ചയിലേക്ക് മാറ്റുകയാണെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊച്ചി കോർപ്പറേഷന് പുറമെ ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

Ernakulam

സിപിഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ച സംഭവം: സംഘാടകര്‍ക്ക് ആരാണ് അനുമതി കൊടുത്തതെന്ന് ഹൈക്കോടതി

Published

on

കൊച്ചി: തലസ്ഥാനത്ത് സിപിഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡ് അടച്ചുകെട്ടിയത് കോടതിലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി. മുന്‍ ഉത്തരവുകളുടെ ലംഘനമാണിത്. ആരോക്കെയാണ് ഈ യോഗത്തില്‍ പങ്കെടുത്തതെന്നെന്നും ഇങ്ങനെ ചെയ്യാന്‍ സംഘാടകര്‍ക്ക് ആരാണ് അനുമതി കൊടുക്കുന്നതെന്നും കോടതി ചോദിച്ചു. ഇത്തരം യോഗങ്ങള്‍ക്ക് എവിടെ നിന്നാണ് വൈദ്യുതി കിട്ടുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

സംഭവത്തില്‍ കോടതിയലക്ഷ്യ നടപടിയാണ് സ്വീകരിക്കേണ്ടത്. കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായാണ് നടപടിയാണ് ഉണ്ടായതെന്നെന്നും കോടതി നിരീക്ഷിച്ചു. വഞ്ചിയൂരില്‍ റോഡ് അടച്ച് യോഗം നടത്തിയതില്‍ കേസ് എടുത്തോയെന്ന് കോടതി ചോദിച്ചു. എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

Advertisement
inner ad

റോഡുകളില്‍ പൊതുയോഗം നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കാല്‍നടക്കാര്‍ റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണം. റോഡുകളില്‍ പൊതുയോഗം നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സര്‍ക്കാരും അറിയിക്കണമെന്ന് ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റീസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

Advertisement
inner ad
Continue Reading

Featured