കെപിസിസിയുടെ 137 ചലഞ്ച് ; ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകളിലെ സാങ്കേതിക തടസം ; മാർഗ നിർദേശങ്ങളുമായി കെപിസിസി

തിരുവനന്തപുരം : കെപിസിസിയുടെ 137 ചലഞ്ചിന്റെ ഭാഗമായി ഗൂഗിൾ പേ,ഫോൺ പേ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൾ ഫോൺ നമ്പർ വഴി നടത്തുന്ന ഇടപാടുകളിൽ സെർവർ പ്രശ്‌നം സാങ്കേതിക തടസം നേരിടുന്നുണ്ട്.പതിനായിരകണക്കിന് ആളുകൾ ഒരേ സമയം പണം അയക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നതെന്നും ഇത്തരം പ്രയാസങ്ങൾ ഉണ്ടായാൽ ചുവടെ പറയുന്ന രീതിയിൽ പണം അയക്കാൻ ശ്രമിക്കണമെന്നും കെപിസിസി പ്രസ്താവനയിൽ പറഞ്ഞു.

1.UPI ഐഡി വഴി നിങ്ങളുടെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പിൽ (Google pay, Phonepe, Bhim, Paytm) New payment വിഭാഗത്തിൽ Pay to UPI ID എന്ന് എഴുതിയിട്ടുണ്ടാകും. അതിൽ ക്ലിക്ക് ചെയ്ത് പിന്നീട് വരുന്ന സ്ക്രീനിൽ KERALAPCC@SBI എന്ന് കൊടുക്കുക അതിന് ശേഷം Continue/Verify ക്ലിക്ക് ചെയ്യുക. അടുത്ത സ്ക്രീനിൽ KERALA PRADESH CONGRESS COMMITTEE എന്ന് എഴുതി കാണിക്കും… അതിന് ശേഷം PAY എന്ന ബട്ടൻ അമർത്തി താങ്കൾ സംഭാവന തരാൻ ഉദേശിക്കുന്ന തുക ടൈപ്പ് ചെയ്ത് UPI Pin കൊടുത്ത് കഴിഞ്ഞാൽ പേയ്‌മെന്റ് പ്രോസസ് ആകും. അതിന് ശേഷം OK/DONE എന്ന് എഴുതി കാണിക്കും. ഇത്രയും അയാൽ താങ്കളുടെ പേയ്‌മെന്റ് വിജയകരമായി നടന്നു എന്ന് മനസിലാകാം.

2.നിങ്ങൾ WhatsApp ൽ ആണ് ഈ മെസ്സേജ് കാണുന്നത് എങ്കിൽ KERALAPCC@SBI കൂടാതെ kpcci6591@dlb എന്ന UPI IDകൾ നീല നിറത്തിലാണ് കാണുന്നത് എങ്കിൽ അവിടെ തൊടുമ്പോൾ Whatsapp പേയ്‌മെന്റ് ഓപ്ഷൻ തുറക്കുകയും അവിടെ KERALA PRADESH CONGRESS COMMITTEE എന്ന് കാണിക്കുകയും ചെയ്യും, നിങ്ങൾ എത്ര രൂപയാണോ സംഭാവനയായി നൽകാൻ ആഗ്രഹിക്കുന്നത് അത് അവിടെ ടൈപ്പ് ചെയ്ത് യുപിഎ പിൻ നൽകി പേയ്‌മെന്റ് നടത്താവുന്നതാണ്.

Related posts

Leave a Comment