കണ്ണീർവാതകം, പോലീസ് മർദ്ദനം, ജലപീരങ്കി; ഒരടി പിന്നോട്ടില്ലാതെ ആലുവയിൽ കത്തിക്കയറി കോൺഗ്രസ് പ്രതിഷേധം

കൊച്ചി: മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസില്‍ ആരോപണ വിധേയനായ സിഐ സുധീര്‍ കുമാറിനെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ എസ്പി ഓഫീസ് മാർച്ചിൽ സംഘർഷം തുടരുന്നു.പ്രവർത്തകർക്ക് നേരെ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. ഒന്നിലേറെ തവണ കണ്ണീർവാതകവും പ്രയോഗിച്ചു. നാലോളം പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.ഹൈബി ഈഡൻ എംപി,എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർക്ക് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു.സി ഐ ക്കെതിരെ നടപടിയെടുക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് സമരം തുടരുന്നത്.

Related posts

Leave a Comment