Connect with us
48 birthday
top banner (1)

Kuwait

കുവൈറ്റ് അഗ്നിശമനസേനാ പരിശീലനം നേടി മെഡക്സ് മെഡിക്കൽ കെയർ ടീം!

കൃഷ്ണൻ കടലുണ്ടി

Published

on


കുവൈറ്റ് സിറ്റി : കുവൈറ്റ് അഗ്നി ശമനസേനാ വിഭാഗത്തിന്റെ പ്രെത്യേക പരിശീലനമാർജ്ജിച്ച് ടീം മെഡക്സ് മെഡിക്കൽ കെയർ.
കുവൈറ്റ് ആരോഗ്യ മേഖലയിൽ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന മെഡക്സ് മെഡിക്കൽ കെയർന്റെ ഫഹാഹീൽ ഔട്‍ലെറ്റിൽ ആണ് അഗ്നിമനസേനാ വിഭാഗം ക്യാപ്റ്റൻ അഹമ്മദ് മൻസൂർ ബൗഷാഹ്രി, ക്യാപ്റ്റൻ മുഹമ്മദ് വാഹിദ് അസിരി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. അടിയന്തിര സാഹചര്യത്തിൽ ഭയ വിഹ്വലരാവാതെ സമചിത്തതയോടെ നേരിടുന്നതിനുള്ള പരിശീലനമാണ് വിവിധ മാനേജർ, മാനേജ്‌മന്റ് പ്രതിനിധികൾ, ഡോക്ടർമാർ, നഴ്സ്‌മാർ, പറ മെഡിക്കൽ സ്റ്റാഫ്‌, മറ്റു ജീവനക്കാർ എന്നിവർക്ക് ലഭിച്ചത്.

അത്യധികം ഉയർന്ന താപ നിലയുള്ള ഈ സമയത്ത് ഇത്തരം പരിശീലനങ്ങളും ബോധവൽക്കരണങ്ങളും ജീവനക്കാർക്ക് നൽകേണ്ടത് അനിവാര്യമാണെന്നും, സ്വന്തം സുരക്ഷയോ ടൊപ്പം മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാപ്പ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈറ്റ് അഗ്നിമനസേനാ വിഭാഗത്തിന്റെ സഹകരണത്തോടെ ഈ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചെതെന്നും മാനേജ്‌മന്റ് അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

തനിമ വടംവലി മത്സരം ഡിസംബർ 13ലേക്ക്‌ മാറ്റി!

Published

on


കുവൈറ്റ് സിറ്റി : അവിചാരിതമായ കാരണങ്ങളാൽ നാളെ വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടക്കാനിരുന്ന 18ആം ദേശീയ വടംവലി മത്സരങ്ങളും അനുബന്ധ പ്രൊഗ്ഗ്രാമുകളും അടുത്ത വെള്ളിയാഴ്ച2024 ഡിസംബർ 13ലേക്ക്‌ ‌ മാറ്റി വെച്ചതായി തനിമ ഭാരവാഹികൾ അറിയിച്ചു .

Continue Reading

Kuwait

ശ്രീ ഉണ്ണികൃഷ്ണ കുറുപ്പിന് ഒഐസിസി ആദരാഞ്ജലികളർപ്പിച്ചു

Published

on


കുവൈറ്റ് സിറ്റി : കഴിഞ്ഞ ദിവസം നിര്യാതനായ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ശ്രീ ഉണ്ണികൃഷ്ണ കുറുപ്പിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആദരാജ്ഞലികൾ അർപിച്ചു. സഭ മോർചുറിയിൽ അന്തിമോപചാരത്തിനു വെച്ച ഭൗതിക ശരീരത്തിൽ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിക്കുവേണ്ടി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവേൽ ചാക്കോ റീത്ത് സമർപ്പിച്ചു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിപിൻ മങ്ങാട്ട്, യൂത്ത് വിങ് വൈസ് പ്രസിഡന്റ് മനോജ് റോയ്, കലേഷ് ബി പിള്ളൈ, വിജോ പി തോമസ്, ബത്താർ വൈക്കം,ലിബിൻ മുഴക്കുന്ന്,ബിനു യോഹന്നാൻ,ചിന്നു റോയ് തുടങ്ങി ഒഐസിസി നേതാക്കൾ പങ്കെടുത്തു. ഭൗതിക ശരീരം നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകീട്ട് ജസീറ ഫ്‌ളൈറ്റിൽ കൊച്ചിയിലേക്ക് കൊണ്ട് പോകും
.

Continue Reading

Kuwait

കേരള അസോസിയേഷന്‍ കുവൈറ്റ് ‘നോട്ടം’ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 6 ന്

Published

on

കുവൈറ്റ് സിറ്റി: കേരള അസോസിയേഷന്‍ കുവൈറ്റ് കണിയാപുരം രാമചന്ദ്രന്‍ സ്മാരക 11-മത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ‘നോട്ടം-2024’ ഡിസംബര്‍ 6 ന് നടക്കും . വെള്ളിയാഴ്ച്ച ഉച്ചക്ക് 1 മണിമുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് ഫെസ്റ്റിവല്‍. പ്രവേശനം തികച്ചും സൗജന്യമാണ്. മലയാള സിനിമയില്‍ കഥ,തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എന്നിവയില്‍ തന്റെതായ കയ്യൊപ്പ് ചാര്‍ത്തിയ വിഷ്ണു ഉണ്ണികൃഷ്ണന് കണിയാപുരം രാമചന്ദ്രൻ സ്മാരക ‘യുവ പ്രതിഭ പുരസ്‌കാരം’ നല്‍കി ആദരിക്കും. പ്രശസ്തി പത്രവും, ഫലകവും, ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം.പ്രശസ്ത സിനിമ നിരൂപകൻ ഡോ. സി എസ് വെങ്കിടേശ്വരന്‍, സിനിമ സംവിധായകരായ വി.സി.അഭിലാഷ്, ഡോണ്‍ പാലത്തറ എന്നിവരാണ് നോട്ടം ജൂറി അംഗങ്ങള്‍. പതിനൊന്നു ഹ്രസ്വ സിനിമകളുമായ്‌ 2013 ൽ ആരംഭിച്ചതാണ് നോട്ടം ഫിലിം ഫെസ്റ്റിവൽ. ഇത്തവണ 32 സിനിമകൾ ആണ് മത്സര വിഭാഗത്തിൽ ഉള്ളത്. പ്രദർശന വിഭാഗം സിനിമ,മത്സര വിഭാഗം സിനിമ, ഓപ്പൺ ഫോറം എന്നി ങ്ങിനെയായാണ് മേളയെ തരം തിരിച്ചിരിക്കുന്നത്. ഗ്രാൻഡ് ജൂറി അവാർഡ്, മികച്ച പ്രവാസി സിനിമ, മികച്ച പ്രേക്ഷക സിനിമ, മികച്ച സ്റ്റുഡന്റ ഫിലിം, എന്നിവയും 10 വ്യകതിഗത അവാർഡുകളും നൽകു ന്നുണ്ട്. ഫെസ്റ്റിവൽ സ്പോൺസർ ചെയ്യുന്നത് ഫിനിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, നീൽസജ് ഗ്രൂപ്പ് ഓഫ് കമ്പ നീസ്, ഗ്ലോബൽ ഇന്റർനാഷ്ണൽ, കാക്കി ഹോളിഡേയസ്, ബോസ്‌കോ പ്രിന്റിംഗ് പ്രെസ്സ് എന്നിവർ ആണ്.


ഫിലിം ഫെസ്റ്റിവെലിനോട് അനുബന്ധിച്ച് സിനിമ മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കായി ഡിസംബർ 7 ന് വൈകീട്ട് 6 മണിക്ക് മെട്രോ കോർപ്പറേറ്റ് ഓഫീസ് ഹാളിൽ ജൂറി അംഗങ്ങൾ നയിക്കുന്ന ടെക്നിക്കൽ വർക്ക് ഷോപ് സംഘടി പ്പിക്കുന്നുണ്ട്. നോട്ടത്തിൽ പങ്കെടുത്ത സിനിമകളിൽ നിന്ന് മൂന്ന്പേർക്ക് വീതം പ്രസ്തുത വർക്ക് ഷോപ്പിൽ പങ്കെടുക്കാവു ന്നതാണ്. വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രെജിസ്ട്രേഷന് സംഘടകരെ 55831679, 99647998, 63336967, 9975 3705, 69064246 എന്നീ നമ്പറിൽ സമീപിക്കേണ്ടതാണ്. കുവൈറ്റിലെ എല്ലാ സിനിമപ്രേമികളെയും ഫെസ്റ്റിവലിലേക്കു സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഇത് സംബന്ധിച്ച് കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റ് ൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ട്, പ്രസിഡന്റ്‌ ബേബി ഔസേഫ്, വൈസ് പ്രസിഡണ്ട് മഞ്ജു , ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ, ഫെസ്റ്റിവൽ കൺവീനർമാരായ ബിവിൻ തോമസ്, അനിൽ കെ ജി
, ലോക കേരള സഭ അംഗം ഉണ്ണിമായ ഉണ്ണികൃഷ്ണൻഎന്നിവർ സംബന്ധിച്ചു. ശ്രീംലാൽ, അംഗം ഷംനാദ് തോട്ടത്തിൽ, ഷാജി രഘുവരൻ, ബൈജു തോമസ് എന്നിവരും സന്നിഹിതരായിരുന്നു.

Continue Reading

Featured