Connect with us
48 birthday
top banner (1)

Sports

ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം: പാകിസ്ഥാനും നേപ്പാളും ഏറ്റുമുട്ടും

Avatar

Published

on

ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാകും. പാകിസ്ഥാനും നേപ്പാളും തമ്മിലാണ് ആദ്യ മത്സരം. സെപ്റ്റംബര്‍ പതിനേഴിനാണ് ഫൈനല്‍ നടക്കുക. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍. ഏഷ്യാ കപ്പില്‍ കിരീടം നിലനിര്‍ത്താനാണ് ഇന്ത്യ ഇറങ്ങുന്നത്.ശനിയാഴ്ച പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക. പരുക്കേറ്റ കെ എല്‍ രാഹുല്‍ ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരത്തില്‍ കളിക്കില്ല.

ക്രിക്കറ്റ് സുരക്ഷ കാരണങ്ങളെ തുടര്‍ന്നാണ് പാകിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ഹൈബ്രിഡ് രീതിയിലേക്ക് മാറ്റിയത്. ഇന്ത്യന്‍ ടീമിനെ മത്സരങ്ങള്‍ക്കായി പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബി സി സി ഐ വ്യക്തമാക്കുകയായിരുന്നു. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

മുഷ്‌താഖ് അലി ട്രോഫി: വമ്പൻമാരായ മുംബൈയെ അട്ടിമറിച്ച് സഞ്ജുവിന്റെ കേരളം

Published

on

ഹൈദരാബാദ് : മുഷ്‌താഖ് അലി ട്രോഫിയിൽ വമ്പൻമാരായ മുംബൈയെ അട്ടിമറിച്ച് കേരളം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേ‌ഡിയത്തില്‍ നടന്ന മത്സരത്തിലാണ് 43 റണ്‍സിന് കേരളം മുംബയെ തോല്‍പ്പിച്ചത്. ഇന്ത്യൻ ടീമംഗങ്ങള്‍ നിറഞ്ഞ മുംബയെ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ കേരളം മറികടന്നു.

ടോസ് നേടിയ മുംബൈ നായകൻ ശ്രേയസ് അയ്യർ കേരളത്തെ ബാറ്റിംഗിനയച്ചു. നായകൻ സഞ്ജുവും(4) മുഹമ്മദ് അസറുദ്ദീനും (13) വേഗം പുറത്തായി. എന്നാല്‍ രോഹൻ കുന്നുമ്മല്‍ (87) സല്‍മാൻ നിസാറുമായി ചേർന്ന് വമ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ കേരളം വൻ സ്‌കോറിലേക്ക് കുതിച്ചു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 234 റണ്‍സ് ആണ് കേരളം അടിച്ചുകൂട്ടിയത്. സല്‍മാൻ നിസാർ 49 പന്തില്‍ 99 റണ്‍സ് നേടി പുറത്താകാതെ നിന്നു. മുംബയ്‌ക്കായി മോഹിത് അവസ്‌തി 44 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടി.മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബയ്ക്ക് വേണ്ടി ഐപിഎല്‍ കോണ്‍ട്രാക്‌ടില്‍ നിന്ന് പുറത്തുപോയതിന്റെ പേരില്‍ വിമർശനം നേരിട്ട പ്രിഥ്വി ഷാ (23) മികച്ച രീതിയില്‍ തുടക്കം തന്നെങ്കിലും പെട്ടെന്ന് പുറത്തായി. നായകൻ ശ്രേയസ് അയ്യർ നന്നായി തുടങ്ങിയെങ്കിലും ടീം സ്‌കോർ 100ല്‍ നില്‍ക്കെ പുറത്തായി. എന്നാല്‍ മുൻ നായകൻ രഹാനെ മികച്ച രീതിയില്‍ ബാറ്റ്‌വീശിയതോടെ മുംബയ്‌ക്ക് പ്രതീക്ഷവച്ചു. 35 പന്തുകളില്‍ 68 റണ്‍സ് ആണ് രഹാനെ നേടിയത്. എന്നാല്‍ രഹാനെ വീണതോടെ കൂടുതല്‍ മുന്നോട്ട്പോകാനാകാതെ മുംബയ് പുറത്തായി. നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ നിധീഷും രണ്ട് വീതം വിക്കറ്റുകള്‍ നേടിയ വിനോദ് കുമാറും അബ്‌ദുള്‍ ബാസിത്തുമാണ് മത്സരം കേരളത്തിന്റെ വരുതിയിലാക്കിയത്.

Advertisement
inner ad
Continue Reading

Featured

ബൂം…ബൂം.. ബുമ്ര; ആദ്യടെസ്റ്റില്‍ വമ്പൻ തിരിച്ച്‌ വരവുമായി ഇന്ത്യ

Published

on

പെർത്ത് : ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യടെസ്റ്റില്‍ വമ്പൻ തിരിച്ചുവരവുമായി ടീം ഇന്ത്യ. ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയില്‍ വീണെങ്കിലും കങ്കാരുക്കള്‍ക്ക് അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുകയാണ്.പേസ് ബൗളർ ജസ്പ്രീത് ബുമ്രയുടെ ക്യാപ്റ്റന്സിക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സിനു പുറത്തായെങ്കിലും ആദ്യദിനം കളിയവസാനിക്കുമ്പോള്‍ വെറും 67 റണ്‍സിന് ഓസ്‌ട്രേലിയയുടെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് എടുത്ത ബുമ്രയാണ് ഓസ്‌ട്രേലിയയുടെ നടുവൊടിച്ചത്. ആറ് മെയ്ഡൻ ഓവറുകള്‍ എറിഞ്ഞ മുഹമ്മദ് സിറാജ് ഒമ്പത് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി.ഓസ്‌ട്രേലിയൻ നിരയില്‍ മൂന്നു പേർക്കു മാത്രമാണ് ഇരട്ടയക്കം കാണാൻ കഴിഞ്ഞത്. ടോപ് സ്‌കോററായ വിക്കറ്റ് കീപ്പർ അലക്‌സ് കാരി പുറത്താവാതെ 19 റണ്‍സെടുത്തു. ട്രാവിസ് ഹെഡ്(11), നഥാൻ മക്‌സ്വീനി(10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ടു പേർ. ഉസ്മാൻ ഖവാജ(8), മാർനസ് ലബുഷെയൻ(2), സ്റ്റീവ് സ്മിത്ത്(0), മിച്ചല്‍ മാർഷ്(6), പാറ്റ് കമ്മിൻസ്(3), എന്നിവരാണ് പുറത്തായ മറ്റുള്ളവർ. 52 പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സ് മാത്രമെടുത്ത ലബുഷെയ്‌ന്റെ വിക്കറ്റ് സിറാജാണ് വീഴ്ത്തിയത്. കാരിക്കു കൂട്ടായി ആറു റണ്‍സോടെ മിച്ചല്‍ സ്റ്റാർക്ക് ക്രീസിലുണ്ട്.

ഇന്ത്യൻ ബാറ്റിങ് നിരയില്‍ ഋഷഭ് പന്തും കെ.എല്‍. രാഹുലും ചേർന്ന് 48 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ 100 കടത്തിയത്. 59 പന്തില്‍ 41 റണ്‍സെടുത്ത നിതീഷ് കുമാർ റെഡ്ഢിയാണ് ടോപ് സ്‌കോറർ. പന്ത് 37 റണ്‍സിനും രാഹുല്‍ 26 റണ്‍സിനും പുറത്തായി. ഇവർക്ക് പുറമെ ധ്രുവ് ജുറലിനു(11) മാത്രമാണ് രണ്ടക്കം കടക്കാനായത്യശസ്വി ജയ്‌സ്‌വാളും ദേവദത്ത് പടിക്കലും പൂജ്യത്തിനു പുറത്തായി. വിരാട് കോഹ്ലിക്ക് 12 പന്തില്‍ അഞ്ച് റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 13 ഓവറില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്‌സല്‍വുഡാണ് ഇന്ത്യയുടെ നടുവൊടിച്ചത്. നിതീഷിന്റെയും പന്തിന്റെയും വിക്കറ്റ് പാറ്റ് കമ്മിൻസ് വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദർ (4), ഹർഷിത് റാണ (7), ബുമ്ര (8) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം.

Advertisement
inner ad
Continue Reading

Featured

മെസ്സി കേരളത്തിലേക്ക്; 2025 ൽ രണ്ടുമത്സരങ്ങൾ, വേദിയായി കൊച്ചിയ്ക്ക് പ്രഥമ പരിഗണന

Published

on

തിരുവനന്തപുരം : അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. 2025ലായിരിക്കും മെസിയും സംഘവും കേരളത്തിലെത്തുക. രണ്ട് മല്‍സരങ്ങളായിരിക്കും അര്‍ജന്റീനിയന്‍ ടീം കളിക്കുക. വേദിയായി കൊച്ചിക്കാണ് പരിഗണന. ഖത്തര്‍, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടുണ്ടാകും. ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്‌പെയിനില്‍ വച്ച് അര്‍ജന്റീനിയല്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും അബ്ദുറഹ്മാന്‍ അറിയിച്ചു.

കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഒന്നര മാസത്തിനകം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് സംയുക്തമായി മല്‍സരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അര്‍ജന്റീനിയന്‍ ടീമിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാമ്പത്തികച്ചെലവുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Advertisement
inner ad

കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമാണ് സംയുക്തമായി രംഗത്തുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനകീയമായി നടത്തും.എല്ലാ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മോണിറ്റര്‍ ചെയ്ത് സര്‍ക്കാര്‍ ഒപ്പമുണ്ടാകും. ഇത്തരമൊരു ജനകീയ ഫുട്‌ബോള്‍ മാമാങ്കത്തിന് പിന്തുണ നല്കാന്‍ തയ്യാറായ വ്യാപാരി സമൂഹത്തിന് കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ പേരില്‍ നന്ദി അറിയിക്കുന്നതായും മന്ത്രി അറിയിച്ചു.

Advertisement
inner ad
Continue Reading

Featured