സ്വാതന്ത്രദിനത്തോടനുബന്ധിച് ഇംഗ്ലണ്ടിൽ ദേശീയ പതാക ഉയർത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം .

രാജ്യം എഴുപത്തിയഞ്ചാമത് സ്വതന്ത്രദിനം ആഘോഷിക്കുമ്പോൾ ഇംഗ്ലണ്ടിൽ ത്രിവർണ്ണ പതാകയുയർത്തി ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലിയും കൂട്ടരും .ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ലോർഡ്സ് ടെസ്റ്റ് മത്സരത്തെത്തുടർന്ന് ഇന്ത്യൻ ടീം നിലയിൽ ഇംഗ്ലണ്ടിൽ ആണ് തങ്ങളുടെ സ്വാതന്ത്രദിനം ആഘോഷിച്ചത് . അതിനു മുന്നോടിയായായിരുന്നു പതാക ഉയർത്തൽ ചടങ്ങ് .

ബി.സി.സി.ഐ ആണ് വിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത് .”ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, ടീം ഇന്ത്യ അംഗങ്ങൾ പതാക ഉയർത്താൻ ഒത്തുകൂടി” എന്ന അടിക്കുറുപ്പോടുകൂടി കോഹ്ലി പതാകയുയർത്തുന്നതും പിന്നീട് ഇന്ത്യൻ ടീം ദേശീയ ഗാനം ആലപിക്കുന്നതുമായ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു . വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ് .

Related posts

Leave a Comment