Kerala
കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു
കോഴിക്കോട്: എന്‍ഐടി ക്യാമ്പസില്‍ അധ്യാപകന് കത്തികുത്തേറ്റു.മുക്കത്തുള്ള എന്‍ഐടി ക്യാമ്പസില്‍ ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. എന്‍ഐടിയിലെ സിവില്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ ആക്രമിച്ചത്. സംഭവത്തിനുശേഷം പ്രതിയായ വിനോദ് കുമാറിനെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തിയ വിനോദ് കുമാര്‍ എന്‍ഐടിയിലെ വിദ്യാര്‍ത്ഥിയല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി. എന്‍ഐടി ക്യാമ്പസിലെ ലൈബ്രറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകനെ ആക്രമിച്ചത്. പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണത്തിന്‍റെ കാരണവും എന്‍ഐടി ക്യാമ്പസില്‍ പ്രതി എത്തിയത് സംബന്ധിച്ചും മറ്റു വിവരങ്ങളും പൊലീസ് അന്വേഷിച്ചുവരുകയാണ്.
Kerala
മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത കണക്കിലെടുത്ത് കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാദ ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമർദ്ദമായി മാറി തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത.
Cinema
അമ്മയില്‍ പുതിയ കമ്മിറ്റി ഉടനില്ല; ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തുടരും
കൊച്ചി: താരസംഘടന അമ്മയില്‍ പുതിയ കമ്മിറ്റി ഉടനുണ്ടാകില്ല. ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തന്നെ തുടരും.
ജൂണില്‍ ചേരുന്ന ജനറല്‍ ബോഡിക്ക് ശേഷമാകും പുതിയ കമ്മിറ്റി വരിക. ജനുവരി നാലിന് കുടുംബ സംഗമം സംഘടിപ്പിക്കാന്‍ താര സംഘടന തീരുമാനിച്ചിട്ടുണ്ട്.
കുടുംബ സംഗമവും അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ എഎംഎംഎ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു.
ഇതിന് പിന്നാലെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. രണ്ടു മാസത്തിനകം പുതിയ കമ്മിറ്റി രൂപീകരിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകുകയായിരുന്നു.
Kerala
റേഷൻ കാർഡ് തരം മാറ്റം; അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 25
പൊതുവിഭാഗത്തിൽപ്പെടുന്ന റേഷൻകാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്)മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷിക്കാം. അപേക്ഷകൾ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ സമർപ്പിക്കാവുന്നതാണ്.
ആവശ്യമായ രേഖകൾ:
- വീടിന്റെ സ്ക്വയർ ഫീറ്റ് സർട്ടിഫിക്കറ്റ്: പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ടവ ആയിരിക്കണം.
- വാടകവീടിൽ താമസിക്കുന്നവർക്കായി: വാടക കരാർ പത്രം (₹200 മുദ്രപത്രത്തിൽ രണ്ട് സാക്ഷി ഒപ്പുകളോടെ) അല്ലെങ്കിൽ വാടകവീടിൽ താമസിക്കുന്നതെന്ന് തെളിയിക്കുന്ന രേഖ.
- ബിപിഎൽ ലിസ്റ്റ്: ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ഉൾപ്പെടാൻ അർഹതയുള്ളതിന്റെ പഞ്ചായത്ത് സെക്രട്ടറി സർട്ടിഫിക്കറ്റ്.
- ആരോഗ്യ പ്രശ്നങ്ങൾ: മാരക രോഗങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വികലാംഗ സർട്ടിഫിക്കറ്റ്.
- സർക്കാർ വീട്: സർക്കാർ പദ്ധതിയിലൂടെ ലഭിച്ച വീട്ടിന്റെ സർട്ടിഫിക്കറ്റ്.
- നിരാലംബരായ വിധവകൾ: വയസ്സുണ്ടായ പുരുഷന്മാർ ഇല്ലാത്ത നിരാലംബരായ വിധവകൾക്ക് നോൺ റീമാരേജ് സർട്ടിഫിക്കറ്റ്.
- സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവർ: വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്. ഈ രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ച്, റേഷൻകാർഡിന്റെ തരം മാറ്റത്തിന് നിർദ്ദേശിച്ച സമയത്തിനുള്ളിൽ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 days ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News1 month ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News1 month ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News2 days ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
You must be logged in to post a comment Login