പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച ടീച്ചര്‍ അറസ്റ്റില്‍

കാലിഫോര്‍ണിയ : പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച ടീച്ചര്‍ അറസ്റ്റില്‍. കാലിഫോര്‍ണിയ മൗണ്ടയിന്‍സ് വ്യൂ ഇന്‍ഡിപെന്‍ഡന്‍്റ് സ്കൂള്‍ അധ്യാപികയായ ക്രിസ്റ്റല്‍ ജാക്സണാണ് അറസ്റ്റിലായത്.

സ്കൂളിലെ ജോലിക്ക് പുറമെ ഡണ്‍ലപ് ലീഡര്‍ഷിപ്പ് അക്കാദമി എന്ന സ്ഥാപനത്തിലും ഇവര്‍ അധ്യാപികയായിരുന്നു. ഇതിനിടെയുള്ള ക്ലാസിനിടെയാണ് ഇവര്‍ 14 കാരനുമായി ബന്ധം സ്ഥാപിക്കുന്നത്. ഒരു വര്‍ഷത്തിനിടെ ഇവര്‍ പലവട്ടം ഈ കുട്ടിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് വിവരം.

39 കാരിയായ ക്രിസ്റ്റല്‍ ജാക്സണ്‍ വിവാഹിതയാണ്. കഴിഞ്ഞ ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രിസ്റ്റല്‍ ജാക്സണെ അറസ്റ്റു ചെയ്തത്. അതേസമയം ഇരയായ കുട്ടി സുഖമായിരിക്കുന്നുവെന്നും കൂടുതല്‍ കുട്ടികള്‍ ഇവരുടെ വലയില്‍ വീണിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

Related posts

Leave a Comment