ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാൻ കൊണ്ടുപോയി വിദ്യാർത്ഥിനിയെ പീഡിപിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ രാജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഷോർട്ട് ഫിലിമിൽ അഭിനയിപ്പാക്കാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയാണ് രാജു പീഡിപ്പിച്ചത്.

പീഡനത്തിന് ശേഷം വിദ്യാർത്ഥിനിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥി സംഭവം വീട്ടുകാരെ അറിയിച്ചതോടെയാണ് പീഡന വിവരം പുറത്ത് വരുന്നത്. വീട്ടുകാർ അധ്യാപകനെതിരെ പോലീസിൽ പരാതി നൽകി. പോക്‌സോ കേസ് ചുമത്തിയാണ് രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Related posts

Leave a Comment