റമീന ടീച്ചറെ അനുസ്മരിച്ചു


പൊന്നാനി: വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയത്തിനും വേണ്ടി ആത്മാര്‍ത്ഥമായും സാമൂഹ്യ പ്രതിബദ്ധതയോടെയും പ്രവര്‍ത്തിച്ച അധ്യാപികയായിരുന്നു പുറങ്ങ് ജി.എല്‍.പി സ്‌കൂളിലെ റമീന ടീച്ചറെന്ന് കെ.പി.എസ്.ടി.എ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. പുറങ്ങ് ഗവ.എല്‍.പി സ്‌കൂളിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. തന്റെ അവസാന സമയത്തും ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി ടീച്ചര്‍ കര്‍മ്മനിരതയായിരുന്നു. വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലും വിജയിച്ചു. ടീച്ചറുടെ വിയോഗത്തില്‍യോഗം അഗാധമായ ദു:ഖം രേഖപ്പെടുത്തി.കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് സി.പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. സി.കെ റഫീഖ് അധ്യക്ഷത വഹിച്ചു.
എ. ഗംഗാധരന്‍, എം.കെ.എം അബ്ദുല്‍ ഫൈസല്‍, ടി.കെ സതീശന്‍, പി. താരാദേവി, ശ്രീരാമനുണ്ണി, ലൈസ, ദിപു ജോണ്‍, എന്‍ മനോജ്, ഡേവിഡ്, കെ.എം ജയനാരായണന്‍, ഫസീല,ഷൈനി, വി ഹസീനാബാന്‍, എം കോയക്കുട്ടി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment