മുല്ലപ്പെരിയാർ: കേരളത്തിന്റെ വീഴ്ച ആയുധമാക്കാൻ തമിഴ്നാട്

തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിലും പുറത്തും കേരളത്തിനു സംഭവിച്ച പാളിച്ചകൾ തുറന്നു കാട്ടി, സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്നാട് നീക്കം തുടങ്ങി. ബേബി ഡാം ബലപ്പെടുത്തി, പ്രധാന അണക്കെട്ടിന്റെ സംഭരണശേഷി 152 അടിയിലേക്ക് ഉയർത്തുകയാണു തമിഴ്നാടിന്റെ ലക്ഷ്യം. അണക്കെട്ട് ബലക്ഷയമലെല്ന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തന്നെ ആയുധമാക്കാനൊരുങ്ങുകയാണ് അവർ.
മുല്ലപ്പെരിയാറിലെ മരംമുറിയിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി മരംമുറിക്ക് അനുമതി നൽകാൻ സെപ്റ്റംബർ 17 ലെ സെക്രട്ടറിതല യോഗത്തിൽ തീരുമാനിച്ചുവെന്ന് സർക്കാരിൻറെ തന്നെ നോട്ട് പുറത്തുവന്നിരുന്നു. ഈ നോട്ട് സർക്കാർ തന്നെ സുപ്രീംകോടതിയിൽ സമർപ്പിച്ചതാണ്. മുല്ലപ്പെരിയാറിലെ മരം മുറി തീരുമാനം അറിഞ്ഞില്ലെന്ന് ആവർത്തിച്ചാവർത്തിച്ച് പറയുന്ന സംസ്ഥാന സർക്കാരിന് ഈ നോട്ട് പുറത്തുവന്നത് വൻ തിരിച്ചടിയായിരുന്നു.മരം മുറിക്ക് അനുമതി നൽകാനാകില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു വനം വകുപ്പ് മന്ത്രി അവകാശപ്പെട്ടത്. എന്നാൽ ഒക്ടോബർ 27ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ നോട്ടിൽ മരം മുറി അനുമതിയെ കുറിച്ചു വളരെ വ്യക്തമായി പറയുന്നുണ്ട്.


മുല്ലപ്പെരിയാറിലെ വിവാദമരംമുറി ഉത്തരവ് സുപ്രീംകോടതിയിൽ ഉയർത്തുമെന്നു തമിഴ്നാട് സർക്കാർ വ്യക്തമാക്കി. മുല്ലപ്പെരിയാർ ബേബിഡാം ബലപ്പെടുത്താനുള്ള നടപടികൾക്ക് കേരളം നിരന്തരം തടസ്സം നിൽക്കുകയാണെന്നാണ് തമിഴ്നാട് ആരോപിക്കുന്നത്. മേൽനോട്ടസമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന് കേരളം അനുമതി നൽകുന്നില്ല. കേരളം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തമിഴ്നാട് സുപ്രീംകോടതിയിൽ ആരോപിക്കുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുന്നതിൽ ഇന്ന് കോടതി തീരുമാനം എടുക്കാനിരിക്കെയാണു ത്മിഴ്നാടിന് അനുകൂലമായ സാഹചര്യങ്ങൾ ഇവലവിടെ ഒരുക്കിക്കൊടുത്തത്.

മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതിൻറെ ഭാഗമായി ഇതിനടുത്തുള്ള 15 മരങ്ങൾ മുറിയ്ക്കാൻ ആദ്യം അനുമതി നൽകിയ കേരളം പിന്നീട് ഈ ഉത്തരവ് റദ്ദാക്കി. റദ്ദാക്കിയ വിവരം തങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയെന്നും കേരളം നൽകിയ സത്യവാങ്മൂലത്തിന് തമിഴ്നാട് സുപ്രീംകോടതിയിൽ നൽകിയ മറുപടിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമറിപ്പോർട്ടുകളുടെ പകർപ്പും തമിഴ്നാട് സുപ്രീംകോടതിയിൽ നൽകി.

മരംമുറി ഉത്തരവ് റദ്ദാക്കിയ കേരളത്തിൻറെ നടപടി ഇരട്ടത്താപ്പാണെന്നും തമിഴ്നാട് നൽകിയ മറുപടിയിൽ ആരോപിക്കുന്നുണ്ട്. ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രജലവിഭവമന്ത്രാലയത്തിൻറെ ജോയൻറ് സെക്രട്ടറി സഞ്ജയ് അവസ്തി കേരളത്തിൻറെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൻറെ പകർപ്പും മറുപടിക്കൊപ്പം തമിഴ്നാട് ഹാജരാക്കിയിട്ടുണ്ട്.

Related posts

Leave a Comment