പഞ്ചോടെ ടാറ്റ ‘പഞ്ച്’; പ്രാരംഭ വില 5.49 ലക്ഷം മുതൽ

ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ച മിനി എസ്.യു.വി. മോഡലായ പഞ്ചിന്റെ വില പ്രഖ്യാപിച്ചു. നാല് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 5.49 ലക്ഷം രൂപ മുതല്‍ 9.09 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. അതേസമയം, ഇത് പ്രാരംഭ വില മാത്രമാണെന്നും ഈ വര്‍ഷം അവസാനം വരെ മാത്രമായിരിക്കും എന്നാണ് സൂചന. 2022-ജനുവരി ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്നുമാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. പ്യൂവര്‍, അഡ്വഞ്ചര്‍, അക്കംബ്ലിഷ്ഡ്, ക്രീയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാണ് പഞ്ച് വിപണിയില്‍ എത്തുന്നത്.

ഗ്രില്ലിന് പകരം ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള പാനല്‍, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള നേര്‍ത്ത ഡി.ആര്‍.എല്‍, ബംമ്പറില്‍ ഉള്ള ഹെഡ്ലാമ്പ്,കോര്‍ണര്‍ലൈറ്റായും പ്രവര്‍ത്തിക്കുന്ന ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് പ്രധാന ആകർഷണം. ഏഴ് ഇഞ്ച് വലിപ്പമുള്ള ഹര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ പാനല്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ സ്‌ക്രീന്‍, ധാരാളം സ്റ്റോറേജ് സ്പേസുകള്‍, മികച്ച സീറ്റുകള്‍ എന്നിങ്ങനെ സമ്പന്നമായ ഒരു അകത്തളമാണ് പഞ്ചില്‍ ഒരുങ്ങിയിട്ടുള്ളത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ റെവൊട്രോണ്‍ പെട്രോള്‍ എൻജിൻ. ഇത് 85 ബി.എച്ച്.പി. പവറും 113 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ഗിയര്‍ബോക്സുകളാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍, മഹീന്ദ്രയുടെ കെ.യു.വി.100, റെനോ ക്വിഡ്, മാരുതി സുസുക്കി ഇഗ്‌നീസ് തുടങ്ങിയ വാഹനങ്ങളാണ് പഞ്ചിന്റെ പ്രധാന എതിരാളികള്‍.

Related posts

Leave a Comment