Connect with us
head

Business

കേരളത്തിലെ ഉപഭോക്താക്കൾക്ക് ആകർഷകമായ ഓണം ഓഫറുകളുമായി ടാറ്റ മോട്ടോഴ്‌സ്

മണികണ്ഠൻ കെ പേരലി

Published

on

കൊച്ചി, ഓഗസ്റ്റ് 4, 2022: ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സ്, ഓണാഘോഷത്തിന് മുന്നോടിയായി പാസഞ്ചർ വാഹനങ്ങൾക്ക്  ഓഫറുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ടാറ്റ മോട്ടോഴ്സിന്റെ മുൻനിര വിപണികളിൽ ഒന്നാണ് കേരളം. കാറുകളിലും എസ്‌യുവികളിലും അതാത് സെഗ്മെന്റുളിൽ ടാറ്റ മുൻനിരയിൽ തന്നെയുണ്ട്.  ഓണാഘോഷങ്ങളുടെ ഭാഗമായി കാറുകൾക്ക് 60,000/- രൂപ വരെയുള്ള ആകർഷകമായ ഓഫറുകളും മുൻഗണനാ ഡെലിവറിയുമാണ് ടാറ്റ മോട്ടോഴ്‌സ്  പ്രഖ്യാപിച്ചിരിക്കുന്നത്. ആകർഷകമായ ഫിനാൻസ് പദ്ധതികൾക്കായി ടാറ്റ മോട്ടോഴ്‌സ് പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യ, പ്രാദേശിക  ധനകാര്യ സ്‌ഥാപനങ്ങളുമായും  ധാരണയിലെത്തി  കഴിഞ്ഞു. 95% വരെ റോഡ് ഫിനാൻസ്, വരുമാന സർട്ടിഫിക്കറ്റ് നൽകാൻ കഴിയാത്ത ഉപഭോക്താക്കൾക്ക്   7 വർഷത്തെ ലോൺ കാലാവധി എന്നിവയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

കമ്പനിയുടെ വളർച്ച നിലനിർത്തുന്നതിൽ കേരളം  പ്രധാന വിപണിയാണെന്നും കമ്പനിയുടെ സുസ്ഥിര വളർച്ചക്ക് സംസ്ഥാനം ഒട്ടേറെ അവസരങ്ങൾ നൽകിയതായും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും കമ്പനി നടത്തി വരുന്നതായും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് സെയിൽസ്, മാർക്കറ്റിംഗ്, കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ്  രാജൻ അംബ പറഞ്ഞു.  കേരളത്തിലെ  ഉപഭോക്തൃ നിലനിർത്തൽ നിരക്ക് 72% മാണ്. ഇത്  രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഉപഭോക്താക്കൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, ഇത്തവണത്തെ ഓണാഘോഷത്തിന്  ആകർഷകമായ ഓഫറുകളാണ്  അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ‘ന്യൂ ഫോർ എവർ’ ശ്രേണിയിലുള്ള കാറുകളിലൂടെ ഉപഭോക്തൃ സംതൃപ്തി  തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഓണാഘോഷ നാളുകളിൽ പുതിയ  ഉപഭോക്താക്കളെയും  ഞങ്ങൾ പ്രതീക്ഷിക്കുന്നു,  രാജൻ അംബ കൂട്ടിച്ചേർത്തു.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Business

റിപ്പോ നിരക്ക് ഉയർത്തി, പലിശയിൽ മാറ്റം വന്നേക്കും

Published

on

മുംബൈ: ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കി. ഇതു വഴി ബാങ്കു വായ്പകളുടെ പലിശ നിരക്കിൽ നേരിയ വർധന വന്നേക്കും. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും 35 ബേസിസ് പോയിൻറ് ഉയർത്തി, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6 ശതമാനവും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് 6.5 ശതമാനവുമാണ്.

ധനകാര്യവർഷത്തിന്റെ രണ്ടാം പാദത്തിലും വിലക്കയറ്റത്തിന്റെ തോത് കുറയുന്നില്ല. റിപ്പോനിരക്ക് പരമാവധി 6.25 ശതമാനത്തിൽ ഒതുങ്ങുമെന്നായിരുന്നു വിദ​ഗ്ധരുടെ പൊതുവിലുള്ള വിലയിരുത്തലെങ്കിലും പിടിവിട്ടു പോകുമെന്നാണ് റിസർവ് ബാങ്ക് നൽകുന്ന സൂചന.
വളർച്ചാനിരക്കും കുറയുകയാണ്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഏഴര ശതമാനത്തിലായിരന്ന നിരക്ക് പിന്നീട് ഏഴായി കുറഞ്ഞു. ഇപ്പോഴത 6.8 ശതമാനമാണ്. അത് ഇനിയും കുറയും. ഏതായാലും റിപ്പോ നിരക്ക് ഈ സാമ്പത്തിക വർഷത്തിൽ ഒന്നോ അതിലധികമോ തവണ ഉയരാനും സാധ്യതയുണ്ട്. പണപ്പെരുപ്പം, വിലക്കയറ്റം എന്നിവ നിയന്ത്രിക്കാൻ നടത്തുന്ന മോദിഭരണത്തിന്റെ ശ്രമങ്ങളൊന്നും ഫലം കാണുന്നില്ല എന്നാണ് ഇന്നത്തെ ആർബിഐ അവലോകന യോ​ഗത്തിലെ പുറത്തു വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.
ഭവന വായ്പ, വാഹന വായ്പ, കോമേഴ്സ്യൽ വായ്പ എന്നിവയുടെയെല്ലാം നിരക്ക് ഉയരും. കഴിഞ്ഞ നാലു വർഷത്തെ ഉയർന്ന നിരക്കാണ് ഇന്ന് ഒറ്റയടിക്ക് വർധിപ്പിച്ചത്.

Advertisement
head
Continue Reading

Business

ഐസിഐസിഐ ലോമ്പാര്‍ഡും എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ബാങ്കഷ്വറന്‍സ് സഹകരണം പ്രഖ്യാപിച്ചു

Published

on

മുംബൈ: ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇതര ഇന്‍ഷൂറന്‍സ് കമ്പനിയായ ഐസിഐസിഐ ലോമ്പാര്‍ഡും എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ബാങ്കഷ്വറന്‍സ്  സഹകരണത്തിലേര്‍പ്പെടുന്നു. ബാങ്കിന്റെ  വൈവിധ്യമാര്‍ന്ന ഉപഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് സ്ഥാപനത്തിന്റെ പദ്ധതികള്‍ ലഭ്യമാക്കുകയും  ഇന്ത്യയൊട്ടാകെയുള്ള സാന്ദ്രത വളര്‍ത്തുകയും ചെയ്യും.

Advertisement
head

എയു ബാങ്ക് ഇന്ത്യയിലെമ്പാടുമായുള്ള തങ്ങളുടെ വിതരണ സാന്നിധ്യം ശക്തമായി വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.  തങ്ങളുടെ മേഖലകളിലെ ഈ രണ്ടു വമ്പന്‍മാര്‍ തമ്മിലുള്ള സഹകരണം ഐസിഐസിഐ ലോമ്പാര്‍ഡ് നല്‍കുന്ന ഡിജിറ്റല്‍, കടലാസ് രഹിത  സേവനങ്ങളിലൂടെ ജനറല്‍ ഇന്‍ഷൂറന്‍സ് ലഭ്യത  കൂടുതല്‍ മികച്ചതാക്കുകയും ചെയ്യും. ഇരുപതു സംസ്ഥാനങ്ങളിലും  രണ്ടു കേന്ദ്രഭരണ  പ്രദേശങ്ങളിലുമായുള്ള 980-ല്‍ ഏറെവരുന്ന  ബാങ്കിങ് ടച്ച് പോയിന്റുകളിലൂടെ മുഴുവന്‍ ഉല്‍പന്നങ്ങളും ലഭ്യമാക്കും.  ഉപഭോക്താക്കളെ  കേന്ദ്രീകരിച്ചുള്ള ഈ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബത്തിനും  ദീര്‍ഘകാല സാമ്പത്തിക  സുരക്ഷ ലഭ്യമാക്കുകയും ചെയ്യും.  പുതുമയിലും സ്ഥിരതയിലും കൂടെ ഏറ്റവും മികച്ചവ ഉപഭോക്താക്കള്‍ക്ക്

നല്‍കുന്നതില്‍ വിശ്വസിക്കുന്ന  രണ്ടു സ്ഥാപനങ്ങളും  സഹകരിക്കുന്നത് ഇരു ഭാഗത്തേയും ഏറ്റവും മികച്ചതു നേടാന്‍ സഹായകമാകും. ഉപഭോക്താക്കളുടേയും  ബിസിനസുകളുടേയും വളര്‍ന്നു വരുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഫലപ്രദമായ അപകടസാധ്യതാ ആസൂത്രണം ലഭ്യമാക്കുന്നതില്‍ തങ്ങള്‍ സ്ഥിരമായി  വാപൃതരാണെന്ന് ഈ പങ്കാളിത്തത്തെ  കുറിച്ചു  സംസാരിക്കവെ ഐസിഐസിഐ  ലോമ്പാര്‍ഡ്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജീവ് മന്ത്രി പറഞ്ഞു. തങ്ങളുടെ രംഗത്തെ മുന്‍നിരക്കാരെന്ന നിലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ എയു സ്‌മോള്‍ ഫിനാന്‍സ്  ബാങ്കുമായി സഹകരിച്ച്  ഉപഭോക്താക്കള്‍ക്ക്  സമഗ്രമായ  ഉല്‍പന്നങ്ങള്‍ നല്‍കുന്നതില്‍  ആവേശമുണ്ട്. തങ്ങളുടെ വിതരണ ശൃംഖല കൂടുതല്‍ ശക്തമാക്കാനും ബാങ്കിന്റെ വിപുലമായ ശൃംഖലയിലൂടെ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും സാധിക്കും.   ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചു സേവനങ്ങള്‍ നല്‍കുന്ന തങ്ങളുടെ  വിപുലമായ  സംവിധാനങ്ങള്‍ വഴി ഇന്ത്യയിലെമ്പാടുമുള്ള  ഉപഭോക്താക്കളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിറവേറ്റാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement
head

ഉപഭോക്തൃ കേന്ദ്രീകൃതമായ സേവനങ്ങളും സൗകര്യങ്ങളും നല്‍കുന്നതില്‍ എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്  എന്നും അഭിമാനമാണുള്ളതെന്ന് തന്ത്രപരമായ ഈ പങ്കാളിത്തത്തിന്റെ മുഖ്യ സവിശേഷതകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് എയു സ്‌മോള്‍ ഫിനാന്‍സ്  ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തം തിബ്രേവല്‍ പറഞ്ഞു. തങ്ങളുടെ സാമ്പത്തിക സേവനങ്ങള്‍ വിപുലമാക്കുന്നതിനും ഉപഭോക്താക്കള്‍ക്കു കൂടുതല്‍ മൂല്യം നല്‍കുന്നതിനും  അധികമായ ജനറല്‍ ഇന്‍ഷൂറന്‍സ് പങ്കാളിയുമായി  സഹകരിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നു.  കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക  സുരക്ഷ ആസൂത്രണം ചെയ്യാന്‍ ഉപഭോക്താക്കളെ  സഹായിക്കാന്‍ ഇതു വഴിയൊരുക്കും. ഐസിഐസിഐ ലോമ്പാര്‍ഡിനെ തങ്ങളുടെ മൂല്യമുള്ള ഇന്‍ഷൂറന്‍സ്  പങ്കാളിയായി സ്വാഗതം ചെയ്യുന്നു.   ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കാനും  അവര്‍ക്ക്  ആവശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളും  തടസമില്ലാത്ത  സേവനങ്ങളും നല്‍കാനും സാധിക്കുമെന്നു തങ്ങള്‍ വിശ്വസിക്കുന്ന  ഐസിഐസിഐ ലോമ്പാര്‍ഡിനെ  തങ്ങളുടെ മൂല്യമുള്ള ഇന്‍ഷൂറന്‍സ് പങ്കാളിയായി സ്വാഗതം ചെയ്യുന്നു.  ഉപഭോക്തൃ സൗഹാര്‍ദ്ദപരമായ ഐസിഐസിഐ ലോമ്പാര്‍ഡിന്റെ പദ്ധതികളും തങ്ങളുടെ വിപുലമായ സാന്നിധ്യവും നവീനമായ സാങ്കേതികവിദ്യാ ശേഷികളും ഇന്‍ഷൂറന്‍സ് സാന്ദ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന  കൃത്യമായ മിശ്രിതം നല്‍കുമെന്നു  പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisement
head
Continue Reading

Business

ടൂറിസത്തിന് പുത്തൻ ഭാവം നൽകി കുവൈറ്റിൽ ഫ്ലൈ വേൾഡ് ലക്ഷ്വറി പ്രവര്ത്തനം ആരംഭിച്ചു

Published

on

 

കൃഷ്ണൻ കടലുണ്ടി

Advertisement
head

കുവൈറ്റ്  സിറ്റി : ടൂറിസത്തിന് പുത്തൻ ഭാവം നൽകി കുവൈറ്റിൽ ഫ്ലൈ വേൾഡ്  ലക്ഷ്വറി ടൂറിസം റിസേർച്സെന്റർ പ്രവര്ത്തനം ആരംഭിക്കുന്നു.ആഡംബര യാതകൾ തുടങ്ങി ഏറ്റവും നൂതന വിനോദ  സഞ്ചാര മേഖല കളിലേക്ക് ആകർഷകമായ പ്രീമിയംസർവീസുകൾ മുൻനിർത്തിയാണ് ഫ്ലൈ വേൾഡ്  പ്രവർത്തനം ആരംഭിച്ചിട്ടുള്ളത് .  കുവൈറ്റ് സിറ്റിയുടെ ഹൃദയഭാഗത്തുള്ള ദാവലിയ കെട്ടിട സമുച്ചയത്തിലാണ് ഏറ്റവും വ്യത്യസ്തതയാർന്ന ഈ ലക്ഷുറി ടൂറിസംസർവിസുകൾ ആരംഭിച്ചിരിക്കുന്നത്. 2035 ലക്ഷ്യമാക്കിയുള്ള കാഴ്ചപ്പാടോടെയാണ് ജോബിൻ ഇന്റര്നാഷനൽ ഗ്രുപ്പിന്റെകീഴിലുള്ള സ്ഥാപനം ആരംഭിച്ചിരിക്കുന്നത്  എന്ന് കമ്പനി വ്യക്തമാക്കി.  

നിർമ്മാണം , മാനവശേഷി , സിനിമ നിർമ്മാണം, മീഡിയ, ഇൻഫർമേഷൻ സാങ്കേതികത എന്നീ മേഖല കളിലുംചങ്ങനാശ്ശേരി കേന്ദ്രമായുള്ള ഈ ഗ്രുപ്പ് പ്രാവീണ്യം തെളിയിച്ചുകൊണ്ട് പുതിയസംരംഭങ്ങളിൽ ഏർപ്പെട്ടു വരുന്നു. ടൂറിസം റിസർച് സെന്റർ സ്ഥാപിച്ചുകൊണ്ട് ജെ ഐ സി ഗ്രുപ്പ് ലക്ഷുറി ടൂറിസത്തിൽ ഒരു സുപ്രധാന കാൽവെപ്പാണ് നടത്തിയിരിക്കുന്നത് .  

Advertisement
head

ഈ സംരംഭത്തിലൂടെ ഉപഭോക്താക്കളായ യാത്രികർക്ക്  ഏറ്റവും വേഗത്തിലും മികച്ച നിരക്കിലുംസേവനങ്ങൾലഭ്യമാവും . ഓൺ ലൈൻ ആയി ഒറ്റ വിൻഡോ യിൽ തന്നെ ആവശ്യമായ എല്ലാവിവരങ്ങളുംലഭ്യമാവും. ആവശ്യക്കാർക്ക് ഓഫ് ലൈൻ  ആയും ബുക്ക്‌ ചെയ്യുവാൻ സാധിക്കും .  തന്റെ മുൻസംരംഭങ്ങൾ പോലെ ഫ്ലൈ  വേൾഡ് ലക്ഷുറി   ടൂറിസംരംഗത്ത്  മികച്ച  ജന പിന്തുണ  നേടും എന്ന് ജെഐസി ഗ്രുപ്പ് മാനേജിങ്  ഡയറക്ടർ  ജോബിൻ പി ജോൺ പറഞ്ഞു.  കോവിഡ് 19 ന് ശേഷമുള്ളടൂറിസത്തിന്റെ അനന്തമായ സാധ്യതകൾക്ക്‌   ഫ്ലൈ വേൾഡ് ലക്ഷുറി വഴി തുറക്കും.

 ടൂറിസം രംഗത്തെനൂതനാശയങ്ങൾ പ്രദര്ശിപ്പിച്ചശേഷംനടന്ന വാര്ത്താ സമ്മേളനത്തിലിൽ ജോബിൻ പി ജോൺ, സിഇഒ സുരേഷ് തോമസ്, ഐടി മാനേജർ മുഹമ്മദ് ഇസ, ബിഡിഎം അഭിലാഷ് മുരളീധരൻ, സി എഫ് ഓജോയ്‌സ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
head
Continue Reading

Featured