ഗോൾഡ്​ എഡിഷൻ സഫാരിയുമായി ടാറ്റ മോട്ടോർസ്

ടാറ്റ മോട്ടോർസ് സ്‌പോർട് യൂട്ടിലിറ്റി വാഹന (എസ് യു വി) മായ സഫാരിയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി. മാനുവൽ പതിപ്പിന് 21.89 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 23.18 ലക്ഷം രൂപയുമാണ് ഗോൾഡ് എഡിഷന്റെ വില (എക്സ്-ഷോറൂം, ഇന്ത്യ). ദുബായിൽ നടക്കുന്ന ഐപിഎൽ 2021ൽ വാഹനം അരങ്ങേറ്റം കുറിക്കും. ഗോൾഡ്​ എഡിഷന്​ പുതിയ കളർ ഓപ്ഷനുകളും ലഭിക്കും. അതേസമയം എഞ്ചിനിൽ മാറ്റമില്ല. 170hp, 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ തുടരും.

സഫാരി ഗോൾഡ് എഡിഷനിൽ എക്സ്റ്റീരിയറിലും ഇൻറീരിയറിലും പലതരം സൗന്ദര്യവർധക മാറ്റങ്ങൾ ഉണ്ട്. വാഹനം രണ്ട് നിറങ്ങളിൽ ലഭ്യമാണ്. ഫ്രോസ്റ്റ് വൈറ്റ് ബോഡി കളർ കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫിനൊപ്പം വരുന്ന ‘വൈറ്റ് ഗോൾഡ്’, കറുപ്പിൽ സ്വർണ്ണ നിറമുള്ള ‘ബ്ലാക്ക് ഗോൾഡ്’ എന്നിവയാണത്​. ഈ രണ്ട് പതിപ്പുകൾക്കും ഗ്രിൽ, ഹെഡ്‌ലൈറ്റ്, ഡോർ ഹാൻഡിലുകൾ, റൂഫ് റെയിലുകൾ, ബാഡ്​ജിങ്​ എന്നിവയിൽ സൂക്ഷ്​മമായ ഗോൾഡ്​ ആക്സൻറുകൾ നൽകിയിട്ടുണ്ട്​.

ഒന്നും രണ്ടും നിരകളിൽ വെൻറിലേറ്റഡ്​ ലെതർ സീറ്റുകൾ, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടുന്നു.

Related posts

Leave a Comment